Wednesday, September 3, 2008

ചെങ്ങറയിലേക്കുള്ള തൊഴിലാളി മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു

ചെങ്ങറയിലേക്കുള്ള തൊഴിലാളി മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു

പത്തനംതിട്ട: ചെങ്ങറയിലെ സമരഭൂമിയിലേക്ക്‌ വിവിധ തോട്ടം തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു. സമരഭൂമിക്ക്‌ പുറത്തുവെച്ചാണ്‌ മാര്‍ച്ച്‌ തടഞ്ഞത്‌. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി, ബി എം എസ്‌ തുടങ്ങിയ വിവിധ യൂണിയനുകളുടെ കൂട്ടായ്‌മയായ സംയുക്ത തൊഴിലാളി ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തിലുള്ള മാര്‍ച്ച്‌ ചെങ്ങറക്ക്‌ സമീപമുള്ള കൊന്നപ്പാറയില്‍ നിന്നാണ്‌ ആരംഭിച്ചത്‌. സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ ഭൂസമരം നടക്കുന്ന പ്രദേശത്തേക്കാണ്‌ മാര്‍ച്ച്‌ എന്നതിനാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ കനത്ത പോലീസ്‌ സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.

1 comment:

ജനമൊഴി said...

ചെങ്ങറയിലേക്കുള്ള തൊഴിലാളി മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു

പത്തനംതിട്ട: ചെങ്ങറയിലെ സമരഭൂമിയിലേക്ക്‌ വിവിധ തോട്ടം തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു. സമരഭൂമിക്ക്‌ പുറത്തുവെച്ചാണ്‌ മാര്‍ച്ച്‌ തടഞ്ഞത്‌.

സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി, ബി എം എസ്‌ തുടങ്ങിയ വിവിധ യൂണിയനുകളുടെ കൂട്ടായ്‌മയായ സംയുക്ത തൊഴിലാളി ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തിലുള്ള മാര്‍ച്ച്‌ ചെങ്ങറക്ക്‌ സമീപമുള്ള കൊന്നപ്പാറയില്‍ നിന്നാണ്‌ ആരംഭിച്ചത്‌.

സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ ഭൂസമരം നടക്കുന്ന പ്രദേശത്തേക്കാണ്‌ മാര്‍ച്ച്‌ എന്നതിനാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ കനത്ത പോലീസ്‌ സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.