നെടുമ്പശേരിയില്‍ യുസേഴ്സ് ഫീ പുനഃസ്ഥാപികാനുള്ള നീക്കത്തെ ചെറുക്കണം.
നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരോട് ഈടാക്കിയിരുന്ന യൂസേഴ്സ് ഫീ പുനരാരംഭിക്കുന്ന കാര്യം അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് വിമാനത്താവള കമ്പനി (സിയാല്‍) ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇന്ന് പറഞ്ഞത്.നല്ല നിലയില്‍ ലാഭകരമായി നീങുന്ന ഒരു സ്ഥാപനത്തിന്റെ പണക്കൊതിമൂത്ത ഡയരക്ടര്‍മാരുടെയും ഷെയര്‍ ഹോള്‍ഡര്‍മാരുടെയും ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഈ അഭിപ്ര്രയം ഉയര്‍ന്ന് വന്നത്. എന്നാല്‍. ചിലര്‍ മുന്‍പുണ്ടായിരുന്ന 500 രൂപ യൂസേഴ്സ് ഫീ പുനസ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഇതിനെ ഒരു വിഭാഗം എതിര്‍ക്കുകയും. 250 രൂപ യൂസേഴ്സ് ഫീയായി ഏര്‍പ്പെടുത്തണമെന്ന പുതിയ നിര്‍ദേശവും വെക്കുകയും ചെയ്തതായിട്ടാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതേതുടര്‍ന്ന് പൊതുയോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.സാമ്പത്തിക പ്രതിസന്ധിയും മറ്റുപലതരത്തിലുള്ള പ്രയാസങളും അനുഭവിക്കുന്ന ഗള്‍ഫ് മലയാളികളെ വീണ്ടും ബുദ്ധിമുട്ടിക്കാനാണ് യുസേഴ്സ് ഫീ വീണ്ടും കൊണ്ടുവരാന്‍ നെടുമ്പശ്ശേരി എയര്‍പോര്‍ട്ട് ഡയരക്ടര്‍ ബോര്‍ഡ് ശ്രമിക്കുന്നത്. പ്രവാസികളുടെ നിരവധികാലത്തെ പരിശ്രമം കൊണ്ട് എടുത്ത് കളഞ്ഞ യുസേഴ്സ് ഫീ വീണ്ടും തിരിച്ച് കൊ ണ്ടുവരാനുള്ള നീക്കത്തെ ശക്തമായി ചെറുക്കാന്‍ ഗള്‍ഫ് മലയാളികള്‍ രംഗത്ത് വരണംഗള്‍ഫ് മലയാളികളുടെ 35^40 വര്‍ഷത്തെ അധ്വാനം കൊണ്ട് കേരളത്തിന്റെ സാമ്പത്തിക ,സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച വളരെ വലുതാണ്എന്നാല്‍, രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി അഹോരാത്രം മലരാരണ്യങളില്‍ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ ആരും തന്നെ ശ്രമിക്കുന്നില്ലായെന്ന് മാത്രമല്ല അവരെ നിര്‍ദ്ദക്ഷിണ്യം ചൂഷണം ചെയ്യാനാണ് ഭരണാധികാരികളുംസ്വന്തം കുടുംബക്കാരടക്കം ശ്രമിക്കുന്നത്പ്രവാസികളെ ആശ്രയിച്ചുള്ള സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി കേരളത്തിലെ ജീവിതനിലവാരം വളരെ ഉയര്‍ന്നിട്ടുണ്ട്. ഇനി അതില്‍നിന്ന് പുറകോട്ടുപോകുകയെന്നത് അസാധ്യമാണ് ..എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യം ഇന്ന് ഗള്‍ഫ് മേഖലയെ അത്യന്തം ഗുരുതരമായ അവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.ആയിരക്കണക്കായ തൊഴിലാളികളാണ് പിരിച്ചുവിടല്‍ ഭീഷണിയെ അഭിമുഖികരിച്ചുകൊണ്ടിരിക്കുന്നത്.പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ ഇന്നും കാര്യാമായ ശ്രമങള്‍ ഒന്നും നടന്നിട്ടില്ല .ഇന്നും കഴുത്തറുപ്പന്‍ ചാര്‍ജ്ജാണ് എയര്‍ ഇന്ത്യ യും എയര്‍ ഇന്ത്യ എക്സ്പ്രസ്സും മറ്റു വിമാനക്കമ്പിനികളും എടുത്തുകൊണ്ടിരിക്കുന്നത്.ഈ ചൂഷണം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കാര്യമായ ശ്രമങളൊന്നും ഉണ്ടാകുന്നില്ല.എന്നാല്‍ പ്രവാസി സംഘടനകളാകട്ടെ ഈ വിമാനക്കമ്പിനികളുടെ ഔദാര്യം പറ്റി അവറ്ക്കുവേണ്ടി കുഴലൂത്ത് നടത്തുന്ന ലജ്ജാകരമായ കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്
Saturday, December 20, 2008
Subscribe to:
Posts (Atom)