വി ജയിന്
ഇസ്രായേല്‍ ആയുധനിര്‍മ്മാണ കമ്പനിയായ ഇസ്രായേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസുമായി 10,000 കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഒപ്പിട്ടത് ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചിരിക്കയാണ്. പലസ്തീന് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതും ഇസ്രയേലിന്റെ ആക്രമണരാഷ്ട്രീയത്തെ എതിര്‍ക്കുന്നതുമാണ് ഇന്ത്യയുടെ പാരമ്പര്യം. അത് അട്ടിമറിച്ച് ഇസ്രയേലിന്റെ യുദ്ധഫണ്ടിലേക്ക് മുതല്ക്കൂട്ടാനായി ആയുധ കരാറില്‍ ഒപ്പുവെച്ച യുപിഎ സര്‍ക്കാരും അതിന് നേതൃത്വം നല്കിയ കോണ്‍ഗ്രസും ഇന്ത്യയുടെ സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യത്തെയാണ് തകര്‍ത്തുകളഞ്ഞത്. മൂന്ന് പ്രധാന പ്രശ്നങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. എല്ലാം ഇന്ത്യയുടെ താല്പര്യങ്ങള്ക്ക് എതിരായുള്ളതുമാണ്.
ഒന്ന്: പലസ്തീന് ജനതയെ നിരന്തരമായി പീഡിപ്പിക്കുകയും അവരെ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്യുന്ന ഇസ്രായേലിനെ സമാധാനപ്രേമികളും പലസ്തീന് ജനതയുടെ സ്വാതന്ത്യ്രസ്വപ്നത്തിനൊപ്പം നില്ക്കുന്ന രാജ്യങ്ങളും ജനങ്ങളും ശത്രുവായി കണക്കാക്കുന്നു. ഇസ്രായേലിനെ സാമ്പത്തികമായി സഹായിക്കുന്നതു വഴി പലസ്തീന് ജനതക്കുനേരേയുള്ള ആക്രമണങ്ങളെയും പീഡനങ്ങളെയും പരോക്ഷമായി സഹായിക്കുകയാണ് ഇന്ത്യ. ഇസ്രായേലിന്റെ യുദ്ധഫണ്ടിലേക്ക് സംഭാവന നല്‍കുന്നതിന് സമമാണ് ഈ കരാര്‍. സാമ്രാജ്യത്വത്തിനും സിയോണിസത്തിനുമെതിരെ ഇന്ത്യ പരമ്പരാഗതമായി കാത്തുസൂക്ഷിച്ചിരുന്ന വിദേശനയം ഇതുവഴി അട്ടിമറിക്കുകയാണ്. പലസ്തീന് ജനതയുടെ സ്വതന്ത്രരാഷ്ട്രമെന്ന സ്വപ്നത്തോടൊപ്പമാണ് തങ്ങളെന്ന് പ്രകടനപത്രികയില്‍ പറയുന്ന കോണ്‍ഗ്രസ് മറുവശത്ത് ഇസ്രയേലിന് ശക്തിപകരുന്ന തീരുമാനമെടുത്തിരിക്കുകയാണ്.
രണ്ട്: ഇന്ത്യയില്‍ ഇതിനകം വികസിപ്പിച്ചതും വിജയകരമായി പരീക്ഷിച്ചതുമായ മിസൈല്‍ സംവിധാനം വാങ്ങാനാണ് ഇസ്രായേലുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മധ്യദൂര ഭൂതല ആകാശ മിസൈല്‍ ഇസ്രായേല്‍ ഇതുവരെയും വിജയകരമായി പരീക്ഷിച്ചിട്ടില്ല. ഇന്ത്യ നേടിയ മിസൈല്‍ സാങ്കേതികവിദ്യ ഇസ്രായേലിന് കൈമാറി അതനുസരിച്ച് മിസൈല്‍ ഘടകങ്ങള്‍ നിര്‍മ്മിച്ചശേഷം ഇന്ത്യയില്‍ കൊണ്ടുവന്ന് കൂട്ടി ഘടിപ്പിച്ച് നല്‍കുന്നതാണ് കരാര്‍. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ മേഖലയില്‍ വലിയ സംഭാവനകള്‍ നല്കുന്ന പ്രതിരോധ ഗവേഷണ വികസന സംഘടനയെ (ഡിആര്‍ഡിഒ) നോക്കുകുത്തിയാക്കുകയും അതുവഴി പ്രതിരോധ ഗവേഷണ-ഉല്‍പ്പാദന മേഖലകളില്‍ രാജ്യത്തിന്റെ സ്വാശ്രയത്വം തകര്‍ക്കുകയുമാണ് ഈ കരാര്‍.
മൂന്ന്: വലിയ തോതിലുള്ള അഴിമതിയാണ് ഈ ഇടപാടിലുള്ളത്. 10000 കോടി രൂപയുടെ ആറ് ശതമാനം ബിസിനസ് ചാര്‍ജെന്ന പേരില്‍ കോഴയായി ഇടനിലക്കാര്‍ക്ക് നല്കുന്നു. ഈ ഇടനിലക്കാര്‍ കോണ്‍ഗ്രസ് പാര്‍ടിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ്. കരാര്‍ പ്രകാരം ലഭിക്കുന്ന തുകയുടെ മൂന്നിലൊന്ന് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി ചെലവഴിക്കണമെന്നാണ് വ്യവസ്ഥ. അതനുസരിച്ച് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതോ, കേന്ദ്ര വാണിജ്യമന്ത്രി കമല്‍നാഥിന്റെ അടുത്ത ബന്ധുവായ സുധീര്‍ ചൌധരിക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനി. പ്രതിരോധ ഇടപാടില്‍ കരിമ്പട്ടികയില്‍ പെടുന്ന കമ്പനികളെ തുടര്‍ന്നുള്ള ഇടപാടുകളില്‍ നിന്ന് ഒഴിവാക്കുന്നതാണ് രീതി. എന്നാല്‍ അത് മറികടന്ന് ഇസ്രയേലിനു വേണ്ടി ടെണ്ടര്‍ പോലും വിളിക്കാതെ കരാര്‍ നല്‍കിയിരിക്കയാണ്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) മൂന്ന് തവണ വിജയകരമായി പരീക്ഷിച്ച് വിജയിച്ച മധ്യദൂര ഭൂതല ആകാശ മിസൈല്‍ ഇന്ത്യയിലെ പ്രതിരോധ ഉല്‍പ്പാദന യൂണിറ്റുകളില്‍ നിര്‍മ്മിക്കാന്‍ കഴിയും. ഡിആര്‍ഡിഒ വികസിപ്പിച്ച് പരീക്ഷിച്ച് വിജയിച്ച മിസൈല്‍ സംവിധാനത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പൂര്‍ണ തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറുവശത്തു കൂടി ഇസ്രായേലുമായി കരാറില്‍ ഒപ്പിടാന്‍ പ്രതിരോധ മന്ത്രാലയത്തിലെ തന്നെ ഉന്നതര്‍ കൂട്ടുനിന്നു. മുന്‍ വ്യോമസേനാ മേധാവിയും ഇന്ത്യയില്‍ ഇസ്രായേലിന്റെ താല്പര്യങ്ങളുടെ കാവല്ക്കാരനുമായ ത്യാഗി ഈ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ അത്യസാധാരണമായ താല്പര്യം കാട്ടി.
ഇസ്രയേലില്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്ന മിസൈലുകളേക്കാള്‍ ശേഷിയുള്ള അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് (എഎഡി) മിസൈലുകളാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. എതിര്‍ദിശയില്‍ നിന്ന് വരുന്ന ശത്രുമിസൈലുകളെയും വിമാനങ്ങളെയും ഒരുപോലെ തകര്‍ക്കാന്‍ കഴിയുന്നതാണ് എഎഡി മിസൈല്‍ സംവിധാനം. ഇസ്രയേലിന്റെ മിസൈല്‍ സംവിധാനത്തിന് ശത്രുവിമാനങ്ങളെ മാത്രമേ നേരിടാന്‍ കഴിയുകയുള്ളൂ. 18 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വച്ച് ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ കഴിയുന്ന മിസൈല്‍ സംവിധാനമാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്.
ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കുന്ന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (ബിഎംഡി) മിസൈലുകള്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. ഇക്കൊല്ലം മാര്‍ച്ച് ആറിനാണ് ഏറ്റവുമൊടുവില്‍ ഈ പരീക്ഷണം നടത്തി വിജയിപ്പിച്ചത്. ബംഗാള്‍ സമുദ്രത്തിനു മുകളില്‍ വച്ച് ബാലിസ്റ്റിക് മിസൈലിനെ തകര്‍ത്ത ഇന്ത്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഡിആര്‍ഡിഒ വികസിപ്പിച്ചതായിരുന്നു. 100 കിലോമീറ്റര്‍ അകലെ സമുദ്രത്തില്‍ നിന്ന് വിട്ടയച്ച 'ധനുഷ്' മിസൈലിനെയാണ് ഒറീസയിലെ വീലര്‍ ദ്വീപില്‍ നിന്ന് വിട്ടയച്ച ബിഎംഡി മിസൈല്‍ ആകാശത്തുവച്ച് തകര്‍ത്തത്. 1991ലെ ഗള്‍ഫ് യുദ്ധകാലത്ത് കുവൈറ്റിലേക്ക് ഇറാഖ് വിട്ടയച്ച സ്കഡ് മിസൈലിനെ തകര്‍ത്ത അമേരിക്കന്‍ പേട്രിയറ്റ് മിസൈലിന് തുല്യമാണ് ഇന്ത്യ പരീക്ഷിച്ച് വിജയിച്ച ബിഎംഡി-എഎഡി മിസൈലുകള്‍. ഇതോടെ അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് കൈവശമുള്ള സാങ്കേതികവിദ്യക്ക് തുല്യമായ നിലയിലെത്തി ഇന്ത്യന്‍ മിസൈല്‍ സാങ്കേതികവിദ്യ. ലോക നിലവാരമുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ നേടിക്കഴിഞ്ഞെന്ന് വിക്ഷേപണത്തിനുശേഷം പ്രതിരോധ മന്ത്രാലയ വക്താവ് പ്രതികരിക്കുകയും ചെയ്തു. 2006 നവമ്പര്‍ 26നും 2007 ഡിസംബര്‍ ആറിനും സമാനമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചു.
10,000 കോടിയുടെ മിസൈല്‍ ഇടപാടില്‍ 900 കോടി രൂപ കോഴയായി നല്കി. ബിസിനസ് ചാര്‍ജ് എന്ന ഓമനപ്പേരിലാണ് കോഴ നല്‍കിയത്. 150 കോടി രൂപ ഇടനിലക്കാരനുള്ളതാണ്. ബാക്കി 650 കോടി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലഭിച്ചു. മുസ്ളിങ്ങള്‍ക്കെതിരെ പൊതുവിലും പലസ്തീന് ജനതക്കെതിരെ പ്രത്യേകിച്ചും നീചമായ ആക്രമണങ്ങള്‍ നടത്തുന്ന ഇസ്രയേലിന്റെ യുദ്ധഫണ്ടിലേക്ക് 10,000 കോടി രൂപ നല്‍കിയശേഷം അതിന്റെ കമ്മീഷനായി 650 കോടി രൂപ വാങ്ങിയിരിക്കയാണ് കോണ്‍ഗ്രസ്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ കൊലയാളി നല്കിയ കൈക്കൂലിയാണിത്. ന്യൂനപക്ഷ താല്പര്യങ്ങള്ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഇസ്രയേലില്‍ നിന്ന് കൈക്കൂലി വാങ്ങി പോക്കറ്റിലിട്ടു.
പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ബിസിനസ് ചാര്‍ജ് ആദ്യമായാണ്. ടെണ്ടര്‍ വിളിക്കാതെയുള്ള ഇടപാടും കരിമ്പട്ടികയില്‍ പെട്ട കമ്പനിയുമായുള്ള ഇടപാടും പ്രതിരോധ മന്ത്രാലയത്തിന്റെ രീതികള്‍ക്ക് വിരുദ്ധമാണ്. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നടന്ന ബൊഫോഴ്സ് തോക്കിടപാടിനെത്തുടര്‍ന്ന് കരിമ്പട്ടികയില്‍ പെടുത്തിയ എച്ച്ഡിഡബ്ളിയു എന്ന ഡച്ച് കമ്പനിയെയും ഡെനല്‍ എന്ന ദക്ഷിണാഫ്രിക്കന്‍ കമ്പനിയേയും പിന്നീട് പ്രതിരോധ ഇടപാടുകളില്‍ പങ്കെടുപ്പിച്ചില്ല. എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കുമ്പോള്‍ കരിമ്പട്ടികക്കാരായ കമ്പനികളുമായി ഇടപാട് നടക്കുന്നു. സുതാര്യമായാണ് ഇപ്പോള്‍ ഇടപാടുകള്‍ എന്ന് അവകാശപ്പെടുന്ന പ്രതിരോധ മന്ത്രാലയം 10,000 കോടി രൂപയുടെ മിസൈല്‍ ഇടപാടില്‍ വല്ലാത്ത രഹസ്യസ്വഭാവമാണ് കാട്ടിയത്.
2009 ഫെബ്രുവരി 27ന് ഒപ്പിട്ട മിസൈല്‍ കരാര്‍ രഹസ്യമാക്കി സൂക്ഷിക്കണമെന്നും അല്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്നും ഇസ്രയേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസിനെ (ഐഎഐ) ഭീഷണിപ്പെടുത്തി. കരാര്‍ വിശദാംശങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ ഐഎഐ കരാര്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടു. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും കരാറുണ്ടെന്ന് സമ്മതിച്ചു. എന്നാല്‍ 'അഴിമതിക്കറ' പുരളാത്ത പ്രതിരോധമന്ത്രി എ കെ ആന്റണി മിണ്ടുന്നില്ല. കരാറില്‍ കുഴപ്പമില്ലെങ്കില്‍ എന്തേ അത് പറയാന്‍ ഇത്ര മടി?
ഇന്ത്യ ആവശ്യപ്പെടുന്ന മിസൈലിന്റെ ഘടകങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവന്ന് കൂട്ടിയോജിപ്പിക്കുമെന്നാണ് കരാറില്‍ പറയുന്നത്. ഇസ്രയേലിന് ഇതുവരെ ഇതിന്റെ സാങ്കേതികവിദ്യ കൈവശമില്ല. സാങ്കേതികവിദ്യ ഉള്ളത് ഡിആര്‍ഡിഒക്കാണ്. ഡിആര്‍ഡിഒയും നോവ എന്ന സ്വകാര്യ പങ്കാളിത്തമുള്ള കമ്പനിയും സംയുക്തമായാണ് മിസൈല്‍ ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുക. പ്രതിരോധ ആവശ്യത്തിനുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംരംഭങ്ങളില്‍ പൊതുമേഖലയോടൊപ്പം സ്വകാര്യമേഖലക്ക് പ്രവേശനം നല്‍കുകയാണ്. ഇസ്രയേല്‍ ലോകോത്തര ആയുധ നിര്‍മ്മാതാക്കളാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പല കാര്യങ്ങളിലും ഇന്ത്യയുടെയത്ര വികസിച്ചിട്ടില്ല അവരുടെ സാങ്കേതികവിദ്യ; പ്രത്യേകിച്ച് ബഹിരാകാശ ഗവേഷണം, മിസൈല്‍ സാങ്കേതികവിദ്യ എന്നീ കാര്യങ്ങളില്‍. ഇസ്രയേലിനുവേണ്ടി ചാര ഉപഗ്രഹങ്ങള്‍ നിര്‍മ്മിച്ച് വിക്ഷേപിച്ചത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന(ഐഎസ്ആര്‍ഒ) ആണെന്ന് ഓര്‍ക്കുക. പലസ്തീന് ജനതക്കെതിരെ ആക്രമണം നടത്താന്‍ ഈ ഉപഗ്രഹങ്ങളും ഇസ്രയേലിനെ സഹായിക്കുന്നു. ഇസ്രയേലിനു കൂടി പങ്കാളിത്തമുള്ള കൂട്ടുസംരംഭം ഇന്ത്യയില്‍ വെച്ച് മിസൈല്‍ ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നുവെന്ന് പറഞ്ഞാല്‍ ഇന്ത്യയുടെ പ്രതിരോധ ഉല്‍പ്പാദന യൂണിറ്റുകളില്‍ ഇസ്രയേലിന് പ്രവേശനം നല്‍കുകയെന്ന് സാരം. രാജ്യത്തിന്റെ സുരക്ഷയെയും രഹസ്യസ്വഭാവമുള്ള പ്രതിരോധ സംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഈ കരാര്‍.
രാജ്യത്തിന്റെ സാമ്രാജ്യത്വവിരുദ്ധ വിദേശനയം, സുരക്ഷ, സ്വാശ്രയത്വം, പ്രതിരോധ കരാറുകളിലെ സുതാര്യതയും സത്യസന്ധതയും ഇവയെല്ലാം കാറ്റില്‍പ്പറത്തി ഇസ്രയേലിന്റെ യുദ്ധ ഫണ്ടിലേക്ക് വന്‍ മുതല്‍ക്കൂട്ടാവുന്ന കരാറില്‍ ഒപ്പിട്ട യുപിഎ ഗവണ്മെന്റും അതിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസും ഇസ്രയേലിനും അവരുടെ ആക്രമണ രാഷ്ട്രീയത്തിനും കൂട്ടുനില്‍ക്കുകയും ലോക മുസ്ളിം ജനവികാരത്തെ അവഹേളിക്കുകയുമാണ്.