Saturday, December 20, 2008

നെടുമ്പശേരിയില്‍ യുസേഴ്സ് ഫീ പുനഃസ്ഥാപികാനുള്ള നീക്കത്തെ ചെറുക്കണം

നെടുമ്പശേരിയില്‍ യുസേഴ്സ് ഫീ പുനഃസ്ഥാപികാനുള്ള നീക്കത്തെ ചെറുക്കണം.

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരോട് ഈടാക്കിയിരുന്ന യൂസേഴ്സ് ഫീ പുനരാരംഭിക്കുന്ന കാര്യം അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് വിമാനത്താവള കമ്പനി (സിയാല്‍) ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇന്ന് പറഞ്ഞത്.നല്ല നിലയില്‍ ലാഭകരമായി നീങുന്ന ഒരു സ്ഥാപനത്തിന്റെ പണക്കൊതിമൂത്ത ഡയരക്ടര്‍മാരുടെയും ഷെയര്‍ ഹോള്‍ഡര്‍മാരുടെയും ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഈ അഭിപ്ര്രയം ഉയര്‍ന്ന് വന്നത്. എന്നാല്‍. ചിലര്‍ മുന്‍പുണ്ടായിരുന്ന 500 രൂപ യൂസേഴ്സ് ഫീ പുനസ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഇതിനെ ഒരു വിഭാഗം എതിര്‍ക്കുകയും. 250 രൂപ യൂസേഴ്സ് ഫീയായി ഏര്‍പ്പെടുത്തണമെന്ന പുതിയ നിര്‍ദേശവും വെക്കുകയും ചെയ്തതായിട്ടാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതേതുടര്‍ന്ന് പൊതുയോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.സാമ്പത്തിക പ്രതിസന്ധിയും മറ്റുപലതരത്തിലുള്ള പ്രയാസങളും അനുഭവിക്കുന്ന ഗള്‍ഫ് മലയാളികളെ വീണ്ടും ബുദ്ധിമുട്ടിക്കാനാണ് യുസേഴ്സ് ഫീ വീണ്ടും കൊണ്ടുവരാന്‍ നെടുമ്പശ്ശേരി എയര്‍പോര്‍ട്ട് ഡയരക്ടര്‍ ബോര്‍ഡ് ശ്രമിക്കുന്നത്. പ്രവാസികളുടെ നിരവധികാലത്തെ പരിശ്രമം കൊണ്ട് എടുത്ത് കളഞ്ഞ യുസേഴ്സ് ഫീ വീണ്ടും തിരിച്ച് കൊ ണ്ടുവരാനുള്ള നീക്കത്തെ ശക്തമായി ചെറുക്കാന്‍ ഗള്‍ഫ് മലയാളികള്‍ രംഗത്ത് വരണം‍ഗള്‍ഫ് മലയാളികളുടെ 35^40 വര്‍ഷത്തെ അധ്വാനം കൊണ്ട് കേരളത്തിന്റെ ‍ സാമ്പത്തിക ,സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച വളരെ വലുതാണ്എന്നാല്‍, രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി അഹോരാത്രം മലരാരണ്യങളില്‍ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ ആരും തന്നെ ശ്രമിക്കുന്നില്ലായെന്ന് മാത്രമല്ല അവരെ നിര്‍ദ്ദക്ഷിണ്യം ചൂഷണം ചെയ്യാനാണ് ഭരണാധികാരികളുംസ്വന്തം കുടുംബക്കാരടക്കം ശ്രമിക്കുന്നത്പ്രവാസികളെ ആശ്രയിച്ചുള്ള സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി കേരളത്തിലെ ജീവിതനിലവാരം വളരെ ഉയര്‍ന്നിട്ടുണ്ട്. ഇനി അതില്‍നിന്ന് പുറകോട്ടുപോകുകയെന്നത് അസാധ്യമാണ് ..എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യം ഇന്ന് ഗള്‍ഫ് മേഖലയെ അത്യന്തം ഗുരുതരമായ അവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.ആയിരക്കണക്കായ തൊഴിലാളികളാണ് പിരിച്ചുവിടല്‍ ഭീഷണിയെ അഭിമുഖികരിച്ചുകൊണ്ടിരിക്കുന്നത്.പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ ഇന്നും കാര്യാമായ ശ്രമങള്‍ ഒന്നും നടന്നിട്ടില്ല .ഇന്നും കഴുത്തറുപ്പന്‍ ചാര്‍ജ്ജാണ് എയര്‍ ഇന്ത്യ യും എയര്‍ ഇന്ത്യ എക്സ്പ്രസ്സും മറ്റു വിമാനക്കമ്പിനികളും എടുത്തുകൊണ്ടിരിക്കുന്നത്.ഈ ചൂഷണം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കാര്യമായ ശ്രമങളൊന്നും ഉണ്ടാകുന്നില്ല.എന്നാല്‍ പ്രവാസി സംഘടനകളാകട്ടെ ഈ വിമാനക്കമ്പിനികളുടെ ഔദാര്യം പറ്റി അവറ്ക്കുവേണ്ടി കുഴലൂത്ത് നടത്തുന്ന ലജ്ജാകരമായ കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്

Monday, November 17, 2008

ഇടതുപക്ഷം രാഷ്ട്രീയ-സാംസ്‌കാരിക അടിത്തറ വിപുലപ്പെടുത്തണം -ഡോ. കെ.എന്‍. പണിക്കര്‍

ഇടതുപക്ഷം രാഷ്ട്രീയ-സാംസ്‌കാരിക അടിത്തറ വിപുലപ്പെടുത്തണം -ഡോ. കെ.എന്‍. പണിക്കര്‍


ചെന്നൈ: സാമ്രാജ്യത്വത്തെയും വര്‍ഗീയതയെയും ചെറുക്കാന്‍ ഇടതുപക്ഷം രാഷ്ട്രീയ-സാംസ്‌കാരിക പോരാട്ടങ്ങളിലൂടെ ജനകീയ അടിത്തറ വിപുലപ്പെടുത്തണമെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ.എന്‍. പണിക്കര്‍ അഭിപ്രായപ്പെട്ടു. ഇ.എം.എസ്സിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 'ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തിയും ചരിത്രത്തില്‍ ഇ.എം.എസ്സിന്റെ പങ്കും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംസാരിക്കുകയായിരുന്നു ഡോ. കെ.എന്‍. പണിക്കര്‍.വര്‍ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ മതേതരശക്തികളുടെ ഒരു കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ 1990കളുടെ തുടക്കത്തില്‍ കഴിഞ്ഞിരുന്നു. പിന്നീടത് ശിഥിലമാകുന്നതാണ് കണ്ടത്. മാറിയ ലോകസാഹചര്യത്തില്‍ സാമ്രാജ്യത്വവും വര്‍ഗീയതയും പുതിയ ദിശയിലേക്കാണ് വളരുന്നത്. നഗരങ്ങള്‍ കേന്ദ്രീകരിച്ച് വളരുന്ന ഐ.ടി.സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പുതിയ ഒരുതരം വര്‍ഗീയത വളരുന്നുണ്ട്. ഇടത്തരം വിഭാഗങ്ങള്‍ക്കിടയിലും വര്‍ഗീയതയുടെ സ്വാധീനം വര്‍ധിക്കുന്നുണ്ട്. കേരളത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുകയും ഒരു പരിധിവരെ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്ത മഹാനാണ് ഇ.എം.എസ്. എന്ന് ഡോ. കെ.എന്‍. പണിക്കര്‍ പറഞ്ഞു. ദേശീയതലത്തില്‍ ഇടതുപക്ഷത്തെ മൂന്നാം ശക്തിയായി ഉയര്‍ത്തികൊണ്ടുവരുന്നതില്‍ ഇ.എം.എസ്. വഹിച്ച പങ്ക് ചെറുതല്ല.സാമൂഹികനീതി ഉറപ്പുവരുത്താന്‍ ജാതിഭ്രഷ്ടിനും ജന്മിത്വത്തിന്റെ ചൂഷണത്തിനും എതിരായി സന്ധിയില്ലാതെ പോരാട്ടം നടത്തിയ വ്യക്തിയാണ് ഇ.എം.എസ്. എന്ന് ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസത്തിന്റെ ചെയര്‍മാന്‍ ശശികുമാര്‍ പറഞ്ഞു.സാമൂഹികപുരോഗതിയില്‍ ഇ.എം.എസ്സിന്റെ പങ്ക് എന്ന വിഷയത്തില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ജി. രാമകൃഷ്ണന്‍ പ്രസംഗിച്ചു.മദിരാശി കേരള സമാജം പ്രസിഡന്റ് ഡോ. ടി.എം.ആര്‍. പണിക്കര്‍ അധ്യക്ഷനായി. ചെയര്‍മാന്‍ എം. ശിവദാസന്‍ പിള്ള, ജനറല്‍ സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.ഡോ. കെ.എന്‍. പണിക്കരെ കേരള സമാജം ഖജാന്‍ജി എന്‍. ശ്രീധരനും, ശശികുമാറിനെ ടി. അനന്തനും, ജി. രാമകൃഷ്ണനെ ജോയിന്റ് സെക്രട്ടറി പി.കെ. ബാലകൃഷ്ണനും പൊന്നാട അണിയിച്ച് ആദരിച്ചു.

Saturday, November 15, 2008

കടല്‍ കടലിന്റെ മക്കള്‍ക്ക്

കടല്‍ കടലിന്റെ മക്കള്‍ക്ക്


ആലപ്പുഴ: പ്രതിബന്ധങ്ങളില്‍ തളരാതെ കടലിന്റെ ആഴങ്ങളില്‍നിന്ന് മീനും മുത്തും കോരുന്ന തൊഴിലാളികള്‍ തന്നെയാണ് കടലിന്റെ നേരവകാശികളെന്ന അവകാശപ്രഖ്യാപനത്തോടെ മല്‍സ്യത്തൊഴിലാളികളുടെ മഹാസംഗമം. സമരേതിഹാസങ്ങളുടെ ചരിത്രഭൂമിയായ ആലപ്പുഴയില്‍ ശനിയാഴ്ച ചേര്‍ന്ന സംഗമം മറ്റൊരു സമരമുന്നേറ്റമായി. മുന്‍പെങ്ങും ഇല്ലാത്ത ഉണര്‍വും ഉത്സാഹവും മത്സ്യത്തൊഴിലാളി മേഖലയില്‍ കൊണ്ടുവന്ന, മത്സ്യത്തൊഴിലാളിയുടെ പണിയിടം അവന്റേതെന്ന് പ്രഖ്യാപിക്കാന്‍ നിയമം തയ്യാറാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനു സംഗമം പിന്തുണ പ്രഖ്യാപിച്ചു. അതോടൊപ്പം,കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്കു മുന്തിയ പരിഗണന നല്‍കണമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് പങ്കാളിത്തമുള്ള ആഴക്കടല്‍ മത്സ്യബന്ധനം നടപ്പാക്കണമെന്നും തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള മത്സ്യമേഖലയില്‍ നിന്നെത്തിയ പതിനായിരങ്ങള്‍ ആവശ്യപ്പെട്ടു.വിദേശ മത്സ്യബന്ധന കപ്പലുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കരുത്, കാലാവധി പൂര്‍ത്തിയാക്കിയവയുടെ ലൈസന്‍സ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ചുങ്കം കുറച്ചും അളവു നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞും മത്സ്യം ഇറക്കുമതി ചെയ്യാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും സാമൂഹിക പിന്നോക്കാവസ്ഥ കണക്കിലെടുത്ത് മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും ബിപിഎല്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും മഹാസംഗമം അംഗീകരിച്ച അവകാശ പ്രഖ്യാപന രേഖ ആവശ്യപ്പെട്ടു. ദാരിദ്യ്രത്തിന്റെ തുരുത്തുകളില്‍ കുടുങ്ങിക്കിടക്കുന്ന കേരളത്തിലെ 11 ലക്ഷം മത്സ്യത്തൊഴിലാളികളെ പൊതുസമൂഹത്തിന്റെ ജീവിതനിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പടപ്പുറപ്പാടിനു നാന്ദികുറിച്ച് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംഘടിപ്പിച്ച മഹാസംഗമം സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. നമ്മുടെ സമ്പദ് വ്യവസ്ഥയെ ആഗോള മൂലധനത്തിന്റെ ചൂതാട്ടത്തിന് എറിഞ്ഞ് കൊടുക്കുകയും സമ്പന്നര്‍ക്ക് സബ്സിഡി നല്‍കി അതിന്റെ ഭാരം പാവപ്പെട്ടവന്റെ ചുമലില്‍വയ്ക്കുകയും ചെയ്യുന്ന മന്‍മോഹന്‍സിങ്ങിന്റെ നയത്തിനെതിരെ തൊഴിലാളികള്‍ ദേശവ്യാപകമായ പോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ധനമന്ത്രി ഡോ. ടി എം തോമസ്ഐസക്, ഫിഷറീസ് മന്ത്രി എസ് ശര്‍മ, സഹകരണ മന്ത്രി ജി സുധാകരന്‍, എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് എം എം ലോറന്‍സ്, പുന്നപ്ര-വയലാര്‍ സമരനായകന്‍ പി കെ ചന്ദ്രാനന്ദന്‍ തുടങ്ങിയവരും മറ്റു നേതാക്കളും അണിനിരന്ന വേദിയില്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വി വി ശശീന്ദ്രന്‍ അവതരിപ്പിച്ച അവകാശരേഖ ആവേശത്തോടെ മത്സ്യത്തൊഴിലാളി സമൂഹം ഹൃദയത്തിലേറ്റി. ഡോ. കെ എസ് മനോജ് എം പി സ്വാഗതവും പി പി ചിത്തരഞ്ജന്‍ നന്ദിയും പറഞ്ഞു. രാജ്യത്തെ മത്സ്യക്കയറ്റുമതിയുടെ അഞ്ചിലൊന്ന് സംഭാവന ചെയ്യുമ്പോഴും വീടും സ്ഥലവും വള്ളവും വലയും സ്വന്തമായില്ലാതെ രോഗാതുരരായി കഴിയേണ്ടിവരുന്നവര്‍ വികസനത്തിലെ അര്‍ഹമായ ഓഹരി ചോദിക്കാന്‍ കരുത്തു നേടിയെന്ന് മഹാസംഗമം തെളിയിച്ചു. മത്സ്യത്തൊഴിലാളികളുടെ കടാശ്വാസം, ജീവിത സുരക്ഷ, തീരഗ്രാമങ്ങളുടെ അടിസ്ഥാന സൌകര്യവികസനം, മത്സ്യബന്ധനോപകരണങ്ങളുടെ ഉടമസ്ഥാവകാശം, സ്ത്രീശാക്തീകരണം, ആഴക്കടല്‍ മത്സ്യബന്ധന നയം, ഉള്‍നാടന്‍ മത്സ്യകൃഷി, ഭവനനിര്‍മാണം, കായല്‍ മലിനീകരണം, വിദ്യാഭ്യാസാനുകൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളെ ബാധിക്കുന്ന 31 ഇന അവകാശപത്രിക മഹാസംഗമം അംഗീകരിച്ചു. ഇവ നേടാനുള്ള കര്‍മ പരിപാടിക്കും സംഗമം രൂപം നല്‍കി. ഒന്‍പത് കടലോര ജില്ലകളില്‍ നിന്നും ഉള്‍നാടന്‍ മത്സ്യമേഖലയില്‍ നിന്നുമായി ഒരുലക്ഷത്തിലേറെ പേര്‍ കടല്‍ത്തീരത്ത് അണിനിരന്നു.
എം എന്‍ ഉണ്ണികൃഷ്ണന്‍
deshabhimani

മത തീവ്രവാദത്തിന്റെ വേരറുക്കുക

മത തീവ്രവാദത്തിന്റെ വേരറുക്കുക

കോടിയേരി ബാലകൃഷ്ണന്‍

ഒരുവിധ ഭീകരാക്രമണവും അടുത്ത കാലത്ത് നടക്കാത്ത ഇന്ത്യയിലെ ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടെ കഴിഞ്ഞ 30 മാസമായി ഭീകരാക്രമണങ്ങളില്ല. സര്‍ക്കാരും കേരളാ പൊലീസിന്റെ വിവിധ ഘടകങ്ങളും തുടര്‍ച്ചയായി എടുത്ത ജനപിന്തുണയോടെയുള്ള ജാഗ്രതാപൂര്‍വമായ നടപടികളാണ് അത്തരം സംഭവങ്ങള്‍ ഇവിടെ ഉണ്ടാകാതിരിക്കാനുള്ള പ്രധാനകാരണം. ഭീകരതയെ അനുകൂലിക്കുന്ന പ്രചാരണങ്ങളും അതിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള കരുനീക്കങ്ങളും ചില വ്യക്തികളും സംഘടനകളും ഇവിടെ നടത്തുന്നുണ്ട് എന്ന സംശയം ദീര്‍ഘകാലമായി നിലനില്‍ക്കുന്നു. തൊണ്ണൂറുകളില്‍ മറ്റു സംസ്ഥാനങ്ങളിലുണ്ടായ പല ഭീകരാക്രമണങ്ങളിലും ചില മലയാളികള്‍ ഉള്‍പ്പെട്ടതിന്റെ വിവരമുണ്ടായിരുന്നു. വിദേശ ശക്തികളുമായും മറ്റു സംസ്ഥാനങ്ങളിലെ ഭീകരപ്രവര്‍ത്തനങ്ങളുമായും കേരളത്തിന് വെളിയില്‍ ചില മലയാളികള്‍ ബന്ധപ്പെട്ടിരുന്നതിന്റെ സൂചനകളും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ലഭിച്ചിരുന്നു. മലപ്പുറത്ത് നടന്ന തിയറ്റര്‍ കത്തിക്കല്‍ പരമ്പര, മലപ്പുറത്തെ പൈപ്പ് ബോംബ് കേസ്, മാറാട് ബോംബു സ്ഫോടനം, മഞ്ചേരി ഗ്രീന്‍വാലി സ്ഫോടനം, കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് സ്ഫോടനം മുതലായ പല സംഭവങ്ങളും കേരളത്തില്‍ നടന്നിട്ടുണ്ട്. ഇവയില്‍ പലതിലും വിജയകരമായി അന്വേഷണം നടത്താന്‍ അതത് കാലത്തെ പൊലീസ് സംവിധാനത്തിന് ് കഴിഞ്ഞില്ല. മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ വധിക്കാന്‍ നടന്ന ഗൂഢാലോചന, അല്‍ ഉമ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട്് കേരളത്തില്‍ ചില സംഘടനകള്‍ നടത്തിയ കൊലപാതകങ്ങളും അക്രമ സംഭവങ്ങളും, വിദേശ ശക്തികളുമായി ബന്ധപ്പെട്ട ചിലരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അന്വേഷിക്കാനും സത്യാവസ്ഥ കണ്ടുപിടിക്കാനും പ്രതികളെ തിരിച്ചറിയാനും 1996-2000 കാലത്ത് സാധിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി നിലനിന്ന സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ 2006 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായ നടപടികളെടുത്തു. ഭൂരിപക്ഷƒ വര്‍ഗീയത ഇളക്കി വിടുന്ന അക്രമങ്ങളെ ചെറുക്കാന്‍ ജാഗ്രത പാലിച്ചു. പ്രശ്നങ്ങളെ എങ്ങനെയാണ് സര്‍ക്കാര്‍ സമീപിച്ചത് എന്നു ചുരുക്കി പ്രതിപാദിക്കട്ടെ. ബിനാനിപുരത്ത് മുന്‍കാല സിമി പ്രവര്‍ത്തകര്‍ നടത്തിയ യോഗം ഭീകര പ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ വ്യാപകമാക്കാനുള്ളതാവും എന്ന് രഹസ്യാന്വേഷണ വിഭാഗം വിവരംനല്‍കി. സംശയങ്ങളുടെ വെളിച്ചത്തില്‍ കേസെടുത്തു. കേരളവ്യാപകമായി നടത്താന്‍ പദ്ധതിയിട്ട ആശയബോധവല്‍ക്കരണ, റിക്രൂട്ട്മെന്റ് പദ്ധതി ആ കേസുകാരണം ഫലപ്രാപ്തിയിലെത്തിയില്ല. കേസെടുക്കുന്നതിന് നീതീകരണമില്ലെന്ന് നിരവധി വ്യക്തികളും സംഘടനകളും അന്ന് പരാതി പറഞ്ഞിരുന്നു. ആ പരാതികള്‍ അടിസ്ഥാന രഹിതമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. രണ്ടായിരത്തഞ്ചിലും 2006 ന്റെ ആദ്യപകുതിയിലും ഒരു പാകിസ്ഥാന്‍ സ്വദേശി കോഴിക്കോട്ട് താമസിച്ചിരുന്നെന്നും അയാള്‍ ഒരു ഭീകരനായിരുന്നെന്നും ബംഗളൂരു പൊലീസില്‍നിന്ന് അറിഞ്ഞു. സമഗ്രമായി അന്വേഷിച്ചപ്പോള്‍ അയാള്‍ ഇവിടെ പാസ്പോര്‍ട്ടിന് ശ്രമിച്ചെന്നും പൊലീസ് വേണ്ട അന്വേഷണം നടത്താതെ 2005-06 ല്‍ അയാള്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയെന്നും മനസ്സിലായി. ഇതു സംബന്ധിച്ച് കേസുകള്‍ എടുക്കുകയും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരായി ശിക്ഷണ നടപടികള്‍ സ്വീകരിക്കുകയുംചെയ്തു. മറ്റു പല ജില്ലകളിലും ഈ രീതിയിലുള്ള തെറ്റുകള്‍ മുന്‍കാലത്ത് സംഭവിച്ചതായി മനസ്സിലായി. ഈ രീതിയില്‍ മറ്റ് പല ആവശ്യങ്ങള്‍ക്കുമായി വ്യാജ പാസ്പോര്‍ട്ട് പലരും കൈവശപ്പെടുത്തുന്നതായി വ്യക്തമായി. ഇതു കണക്കിലെടുത്ത് കേരളത്തിലെ പാസ്പോര്‍ട്ട് അന്വേഷണ രീതി 2007-08 ല്‍ സമഗ്രമായി പരിഷ്കരിച്ചു. ദേശവിരുദ്ധ ശക്തികളും മറ്റും ദുരുപയോഗംചെയ്യുന്നത് തടയാന്‍ പാസ്പോര്‍ട്ട് നടപടിക്രമങ്ങള്‍ കര്‍ശനമാക്കി. സെക്യൂരിറ്റി വാച്ച് ലിസ്റ്റ് എന്ന സമ്പ്രദായം സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചില്‍ നടപ്പിലാക്കി. ഇത് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക ജോലിയായി നിജപ്പെടുത്തി. മതതീവ്രതയും ആക്രമണോത്സുകതയുമുള്ളവരെ കണ്ടെത്തുക ചില സംഘടനകളുടെ അജന്‍ഡയാണ്. ഇതിന് പൊതുവായ കായിക പരിശീലനം ഇത്തരം സംഘടനകള്‍ പരമാവധി ഉപയോഗപ്പെടുത്തും. ഇതു മനസ്സിലാക്കിയാണ് രണ്ടായിരത്തില്‍ എല്‍ഡിഎഫ് ഭരണകാലത്ത് കായികപരിശീലന നിയന്ത്രണം കൊണ്ടുവന്നത്. പിന്നീട് പല കാരണങ്ങള്‍മൂലം ഇതു നടപ്പായില്ല. 2007 മുതല്‍ ഇക്കാര്യത്തില്‍ പൊലീസ് കൂടുതല്‍ ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇങ്ങനെയുള്ള കായികപരിശീലനം ഭാവിയില്‍ വര്‍ഗീയ ഭീകര റിക്രൂട്ട്മെന്റിന് വഴിതെളിക്കുമെന്നതിനാല്‍ പൊലീസും സര്‍ക്കാരും തുടര്‍ച്ചയായി ജാഗ്രത പുലര്‍ത്തുന്നു. കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തിയ ഒരാള്‍ കുമളിയില്‍ താമസിച്ചുവരുന്നു എന്ന് രഹസ്യാന്വേഷണ വകുപ്പിന് വിവരം ലഭിച്ചിരുന്നു. അയാള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നുവെന്നും കേരളാ മേല്‍വിലാസത്തില്‍ പാസ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും വിവരം ലഭിച്ചു. ഉടനെ അയാളെ അറസ്റ്റ് ചെയ്തു. കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ ഇവിടേക്ക് വരാതിരിക്കാന്‍ കേരളത്തിലെ ടൂറിസ്റ്റ് മേഖലയില്‍ പ്രവൃത്തിയെടുക്കുന്ന മുഴുവന്‍ കശ്മീരികളുടെയും വിവരം കശ്മീര്‍ പൊലീസിന് അയച്ചുകൊടുത്തു. സംശയകരമായ സാഹചര്യങ്ങളില്‍ കശ്മീരികള്‍ ഇവിടെ വരുന്നത് തടയാന്‍ ഇന്നാട്ടിലെ കശ്മീരികളുടെ സഹായം തേടിയിട്ടുണ്ട്. പ്രബോധനങ്ങളിലൂടെയും ആഹ്വാനങ്ങളിലൂടെയും ഭീകരതയിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയാതെ വരുമ്പോള്‍ ധനമോഹമുള്ള, കുറ്റംചെയ്യാന്‍ മടിയില്ലാത്ത ചെറുപ്പക്കാരെ നോട്ടമിടും. ഏതെങ്കിലും മാഫിയകളുമായി ബന്ധപ്പെടുന്നവരാണ് ഇത്തരക്കാര്‍. അതുകൊണ്ടുതന്നെ ഹവാല,കള്ളനോട്ട്, റിയല്‍എസ്റ്റേറ്റ്, ഗുണ്ടാ, അബ്കാരി മാഫിയ സംഘങ്ങള്‍ ഭാവിയില്‍ തീവ്രവാദികളുമായി ബന്ധപ്പെടാന്‍ സാധ്യതയുണ്ട് എന്ന് സര്‍ക്കാര്‍ നിഗമനത്തിലെത്തി. അതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം മാഫിയകള്‍ക്കെതിരായി പരസ്യവും രഹസ്യവുമായ നടപടികളും പ്രചാരണ നടപടികളും സ്വീകരിച്ചു. 'ഹവാല' യുമായി ബന്ധപ്പെടുന്നവരെ നിരീക്ഷിക്കാന്‍ (ഹവാല ക്രിമിനല്‍ക്കുറ്റമായി കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നില്ല എങ്കില്‍ക്കൂടി) പൊലീസ് അന്വേഷണസംഘത്തെ നിയോഗിച്ചു. സംസ്ഥാനവ്യാപകമായ നടപടികള്‍ക്കും യഥാസമയ ഇടപെടലിനുമായി ഹൈപവര്‍ പൊലീസ് മോണിറ്ററിങ് സെല്‍ രൂപീകരിച്ചു. സംസ്ഥാനാന്തര ബന്ധങ്ങളുള്ള ഇടപാടായതിനാല്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആയിട്ടുകൂടി, സംസ്ഥാന പൊലീസ് ഇക്കാര്യത്തില്‍ നിഷ്കര്‍ഷ കാണിക്കുന്നു. ഇതുമൂലം ദേശവിരുദ്ധ ശക്തികളെ പൂര്‍ണമായല്ലെങ്കിലും പൂര്‍വാധികം ശക്തിയോടെ ചെറുക്കാന്‍ സാധിക്കുന്നു. സംഘടിത കുറ്റവാളികള്‍ക്കും മാഫിയകള്‍ക്കുമെതിരെ ഗുണ്ടാനിയമം കൊണ്ടുവന്ന് നടപ്പാക്കി. ദേശസുരക്ഷയുമായി ബന്ധപ്പെട്ടും ഇത് നടപ്പാക്കേണ്ടതിനാലാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ കീഴില്‍ ഓര്‍ഗനൈസ്ഡ് ക്രെെം സെല്‍ രൂപീകരിച്ചത്. ഗുണ്ടകളുടെ സ്വൈരവിഹാരം തടയുന്നതിന് വലിയ അളവ് സാധിച്ചു. കേരളത്തില്‍ വിദേശീയ-അന്യസംസ്ഥാന ശക്തികള്‍ സ്വാധീനം ചെലുത്തുന്നത് ചെറുക്കണമെങ്കില്‍ വിദേശങ്ങളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും തീവ്രവാദി-ഭീകര ശക്തികളെപ്പറ്റി സാമാന്യ ധാരണയും കേരളത്തിലെ പൊലീസിനുണ്ടാകണം. ഉദ്യോഗസ്ഥരില്‍ കശ്മീരിലും ഇതര അതിര്‍ത്തിപ്രദേശങ്ങളിലും കേന്ദ്ര ഐബിയിലും മറ്റും ജോലിചെയ്ത ചുരുക്കം ചില ഐപിഎസ് ഉദ്യാഗസ്ഥര്‍ക്കല്ലാതെ താഴെക്കിടയിലുള്ള ആര്‍ക്കും അത്തരം ശക്തികളെപ്പറ്റി പ്രായോഗിക അറിവോ അനുഭവ പരിചയമോ ഇല്ല. ഇക്കാര്യത്തില്‍ വേണ്ടത്ര പരിശീലനം ലഭിക്കണം, മറ്റു സംസ്ഥാനങ്ങളുമായും ഐബിയുമായും സഹകരിക്കണം എന്നീ തീരുമാനങ്ങള്‍ സര്‍ക്കാര്‍ 2006 ല്‍ എടുത്തു. ഒരു വര്‍ഷത്തെ ശ്രമഫലമായി ഇന്ത്യയിലാദ്യമായി ഒരു അന്തര്‍ സംസ്ഥാന ഇന്റലിജന്റ്സ് ട്രെയിനിങ് സ്കൂള്‍ ഐബിയുടെ മേല്‍നോട്ടത്തില്‍ കേരളാ പൊലീസില്‍ രൂപീകരിച്ചു. 2008 ജനുവരിയില്‍ അത് ഉദ്ഘാടനംചെയ്തു. സമയമെടുത്ത് പരിശീലനം നടത്തിയാലേ തീവ്രവാദ ഭീകരതയെ ചെറുക്കാന്‍ വേണ്ട അറിവു നേടാന്‍ സാധിക്കൂ. കര്‍ണാടകത്തിലും മറ്റും സ്ഥിരതാമസമാക്കിയ മലയാളികള്‍ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അവിടത്തെ പൊലീസ് വലയിലാകുമ്പോള്‍, അവരെ ഇവിടെനിന്നുള്ള ഉദ്യോഗസ്ഥര്‍ പോയി ചോദ്യംചെയ്യുന്ന രീതി ആരംഭിച്ചു. കര്‍ണാടകത്തിലെ വനപ്രദേശത്തുനിന്ന് ഒരു സംഘം സിമി പ്രവര്‍ത്തകരെ കര്‍ണാടക പൊലീസ് പിടിച്ചപ്പോള്‍ അവരുടെ മലയാളി ബന്ധങ്ങള്‍ അന്വേഷിച്ച് കേരള പൊലീസ് പ്രത്യേക താല്‍പ്പര്യമെടുത്ത് അവിടെ പോയി. ആ നടപടിയിലൂടെ ബംഗളൂരുവിലെ മലയാളി ബന്ധങ്ങളെപ്പറ്റി മനസ്സിലാക്കാനും അത് പ്രത്യേകം ശ്രദ്ധിക്കാനും കഴിഞ്ഞു.

ആ ഉമ്മ മാതൃക

തീവ്രവാദ ചിന്താഗതിയെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിവിധതരം ശക്തികേന്ദ്രങ്ങളുണ്ടായിട്ടും മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്നതുപോലുള്ള സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇത് ഇക്കാര്യത്തില്‍ നാം കാണിക്കുന്ന ഭരണപരവും സാമൂഹ്യപരവും രാഷ്ട്രീയവുമായ ജാഗ്രതമൂലമാണ്. ചെറിയ ചെറിയ സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍പ്പോലും വിശദമായ അന്വേഷണങ്ങള്‍ നടത്തുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന കാര്യങ്ങളില്‍പ്പോലും അവിടെ പോയി അന്വേഷിച്ച് നമ്മുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ എന്തെന്ന് മനസ്സിലാക്കുന്നു. ഉദാഹരണത്തിന്, ഇന്തോറില്‍ സിമിയുടെ പ്രസിഡന്റടക്കമുള്ള ആളുകള്‍ അറസ്റ്റിലായപ്പോള്‍ ആ സംഘത്തില്‍ ഒരു മലയാളിയുണ്ടെന്നറിഞ്ഞ് മണിക്കൂറുകള്‍ക്കകം കേരളാ പൊലീസ് ഇന്റലിജന്റ്സ് ഉദ്യോഗസ്ഥന്‍ ഇന്തോറിലെത്തി ചോദ്യംചെയ്തു. അങ്ങനെയാണ് വാഗമണില്‍ കുറെ മറുനാടന്‍ മലയാളികളടക്കമുള്ള സംഘം അഡ്വെഞ്ചര്‍ ടൂറിസ്റ്റുകള്‍ എന്ന വ്യാജേന വന്നു എന്നും അവര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയതാണെന്നും ചില സൂചനകള്‍ ലഭിച്ചത്. കേരളത്തിലെ ചില ഉദ്യോഗസ്ഥര്‍ രണ്ടു മാസത്തോളം തീക്ഷ്ണമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് അവര്‍ വന്നു താമസിച്ച സ്ഥലം കണ്ടുപിടിച്ചതും കേസെടുത്തതും. അപൂര്‍ണമായ വിവരങ്ങളേ ഉണ്ടായിരുന്നുള്ളു എങ്കിലും തക്ക സമയത്ത് ഇടപെട്ടതും കേസെടുത്തതും കേരളാ പൊലീസാണ്. വാഗമണില്‍ ഇത്തരമൊരു ക്യാമ്പ് നടന്നു എന്നത് ആദ്യമായി കണ്ടുപിടിച്ചത് ഗുജറാത്ത് പോലീസ് അല്ല എന്നതാണ് വസ്തുത. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണ്. അന്യസംസ്ഥാനങ്ങളുടെ ക്രമസമാധാന പരിപാലനത്തിലോ വിവര ശേഖരണ ഇടപാടുകളിലോ കടന്നുകയറ്റം നടത്താന്‍ കേരളാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരമില്ല. എന്നിരുന്നാലും നമ്മുടെ പൊലീസ് ഉദ്യോഗസ്ഥര്‍ അനൌദ്യോഗിക രീതിയില്‍ മറ്റു സംസ്ഥാന ഏജന്‍സികളുമായി നിരന്തരം ബന്ധപ്പെടുന്നതിനെ ആഭ്യന്തര സുരക്ഷാ സംബന്ധമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷമായി പ്രോത്സാഹിപ്പിച്ചുവരുന്നു. ഇങ്ങനെ കിട്ടിയിട്ടുള്ള വിവരങ്ങള്‍ ഇവിടെ ഭീകരാക്രമണങ്ങള്‍ തടയുന്നതിലും മറുനാട്ടില്‍ സ്ഥിരതാമസമാക്കിയ ചില മലയാളികളില്‍ അപൂര്‍വം ചിലര്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെപ്പറ്റി അറിയുന്നതിനും നമ്മെ സഹായിച്ചിട്ടുണ്ട്. കേരളത്തിനു വെളിയില്‍ വിദേശത്തും ഇന്ത്യയിലുമായി 60 ലക്ഷത്തോളം മലയാളികള്‍ ഉണ്ട്. ഇവര്‍ കേരളത്തിന് വെളിയില്‍ എന്തു ചെയ്യുകയാണ് എന്ന് നിരീക്ഷിക്കാന്‍ ഒരു സംവിധാനവും നിലവിലില്ല. പ്രതിദിനം മുപ്പതിനായിരത്തിലധികം മറുനാടന്‍ മലയാളികള്‍ കേരളത്തില്‍ വരുകയോ പോകുകയോ ചെയ്യുന്നുണ്ട്. ഇവരെയെല്ലാം നിരീക്ഷണത്തില്‍ വയ്ക്കുന്നത് ആശാസ്യമോ പ്രായോഗികമോ അനുകരണീയമോ അല്ല. ഇവരെക്കൂടാതെ പ്രതിദിനം ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ കേരളത്തില്‍ വന്നുകൊണ്ടിരിക്കുന്നു. ഈ ആള്‍ബാഹുല്യം മുതലെടുത്ത് നാലോ അഞ്ചോ പേര്‍ പ്രത്യക്ഷത്തില്‍ ഇവിടെ നിയമവിരുദ്ധമായ ഒരു പ്രവൃത്തിയും ചെയ്യാതെ സഞ്ചരിച്ചാല്‍ കണ്ടുപിടിക്കുന്നത് വളരെ വിഷമകരമാണ്. അങ്ങനെ ചിലര്‍ ഇവിടെ വന്നുപോകുന്നു എന്നതുകൊണ്ട് കേരളത്തെ ഒരു തീവ്രവാദിമേഖല എന്നു പറയുന്നത് അതിശയോക്തിപരമാണ്. കേരളത്തില്‍ വരുന്നവരെയെല്ലാം നാം സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതും പ്രായോഗികമല്ല. അന്തര്‍ സംസ്ഥാന സ്വഭാവമുള്ള പ്രശ്നങ്ങളില്‍ കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും യോജിച്ചുള്ള ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. വേറൊരു സംസ്ഥാനത്തോ രാജ്യത്തോ ക്രിമിനല്‍പ്രവര്‍ത്തനം നടത്തുന്ന ആള്‍ ആ സംസ്ഥാനം വിട്ടുപോയാല്‍ അക്കാര്യം മറ്റു സംസ്ഥാനങ്ങളെ അറിയിക്കണം എന്നതാണ് കീഴ്വഴക്കം. ഈ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നു. മതപഠനത്തിന് കേരളത്തിനു വെളിയില്‍ പോകുന്നത് പ്രഥമദൃഷ്ട്യാ കുറ്റകരമല്ല. വിവിധ മതവിഭാഗത്തില്‍പ്പെട്ട നിരവധി ആളുകള്‍ അങ്ങനെ പോകുന്നുണ്ട്. അവരെയെല്ലാം സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത് വര്‍ഗീയവിദ്വേഷത്തിന് വഴിതെളിക്കും. കേരളത്തിന് വെളിയിലുള്ള മതബോധന സ്ഥാപനങ്ങള്‍ മതപഠനത്തിനു വരുന്നവരെ തീവ്രവാദത്തിലേക്ക് നയിക്കുന്നു എങ്കില്‍ അക്കാര്യത്തില്‍ ബന്ധപ്പെട്ടŸസംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നതാണ്. അവിടെ നടക്കുന്ന അത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് ശരിയല്ല. കശ്മീരിലെ തീവ്രവാദ സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ടŸ മലയാളികളെപ്പറ്റി കശ്മീരില്‍നിന്ന് നമുക്ക് ലഭിച്ചത് ഒരു വ്യാജ ഐഡന്റിറ്റി കാര്‍ഡ് മാത്രമാണ്. കശ്മീരില്‍നിന്ന് ഒരു ഉദ്യോഗസ്ഥനും ഇങ്ങോട്ടു വന്നില്ല. വിശദമായ ഒരു വിവരവും അവിടെനിന്ന് ലഭിച്ചില്ല. ഇക്കാര്യത്തില്‍ ഒക്ടോബര്‍ അഞ്ചിനും 21നും ഇടയില്‍ കേരളത്തില്‍ വിശദമായ അന്വേഷണം നടത്തി മരിച്ചവര്‍ ആരാണെന്ന് സമര്‍ഥമായ നടപടികളിലൂടെ കണ്ടുപിടിച്ചത് കേരളാ പൊലീസാണ്. ഹൈദരാബാദില്‍വച്ചാണ് അവരുടെ സ്വന്തം വീട്ടുകാര്‍പോലും അറിയാതെ അവരെ കശ്മീരിലേക്ക് പോകാന്‍ പ്രേരിപ്പിച്ചതെന്നും അറിയുന്നു. ഇതിനെ സംബന്ധിച്ചെല്ലാം വിശദവും കാര്യമാത്രവും രാഷ്ട്രീയ പരിഗണനയ്ക്ക് അതീതവുമായ അന്വേഷണം നടന്നു വരികയാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഓരോരുത്തരുടെയും പേരില്‍ നിയമനടപടി സ്വീകരിക്കുന്നത്. രണ്ടു കാര്യങ്ങളില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഒന്ന്: തീവ്രവാദത്തിന്റെ വേരുകള്‍ വിശദമായ അന്വേഷണം നടത്തി കണ്ടെത്തി ഉന്മൂലനംചെയ്യണം. രണ്ട്: അതേസമയം തീവ്രവാദി വിരുദ്ധ നടപടികള്‍ സമൂഹത്തില്‍ ഏതെങ്കിലും വിഭാഗത്തിന്റെ ഒറ്റപ്പെടലിനും അന്യവല്‍ക്കരണത്തിനും സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ധ വളരുന്നതിനും കാരണമാകരുത്. സമുദായങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദം നിലനിര്‍ത്തി എല്ലാവരുടെയും സഹകരണത്തോടുകൂടി തീവ്രവാദത്തിന്റെ വേരറുക്കുക എന്ന നിശ്ചയദാര്‍ഢ്യമുള്ള സമീപനമാണ് സര്‍ക്കാരിന്റേത്.'തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു കൊലചെയ്യപ്പെട്ടŸ തന്റെ സ്വന്തം മകന്റെ മയ്യത്തു എനിക്കു കാണേണ്ടതില്ല' എന്നു ധീരമായി പ്രഖ്യാപിച്ച ഉമ്മമാരുടെ നാടാണ് കേരളം. മതത്തിന്റെ പേരില്‍ നടക്കുന്ന ഭീകരവാദപ്രവര്‍ത്തനങ്ങളെ അതതു മതവിഭാഗത്തിലെതന്നെ മഹാഭൂരിപക്ഷത്തെ അണിനിരത്തി ഒറ്റപ്പെടുത്താന്‍ കേരളത്തിനു കഴിയും. ഒരു മതത്തിന്റെ പേരിലും ഭീകരവാദ പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കുകയില്ല.

Sunday, November 2, 2008

'ചെങ്ങറ സമരം സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാന്‍'

'ചെങ്ങറ സമരം സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാന്‍'

സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് ചെങ്ങറയടക്കമുള്ള ഭൂസമരങ്ങള്‍ക്ക് പിന്നിലെന്ന് കോവില്‍മല അരിയാന്‍ രാജാവ് പറഞ്ഞു. ഭൂമിക്കുവേണ്ടിയുള്ള നക്സല്‍ സമര മാര്‍ഗങ്ങള്‍ ആദിവാസികളെ രക്ഷിക്കാനുള്ളതല്ലെന്നും കാഞ്ചിയാര്‍ കോവില്‍മലയിലെ കൊട്ടാരത്തില്‍ ദേശാഭിമാനിയോട് സംസാരിക്കവെ രാജമന്നാന്‍ പറഞ്ഞു. ആദിവാസികളായ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ കൈയേറ്റ സമരങ്ങള്‍ക്കു പിന്നില്‍ അണിനിരത്തുന്നതില്‍ ഗൂഡലക്ഷ്യമുണ്ട്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം സ്വീകരിച്ച് ചെങ്ങറസമരം അവസാനിപ്പിക്കണമെന്നും ദക്ഷിണേന്ത്യയിലെ ഏക ആദിവാസിരാജാവുകൂടിയായ രാജമന്നാന്‍ പറഞ്ഞു. ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന പദ്ധതികള്‍ ഏറെ ആശ്വസകരമാണ്. ആദിവാസികളെ സാക്ഷരരാക്കിയതും അവകാശബോധമുള്ളവരാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണെന്ന കാര്യം പലരും മറക്കുന്നു. മണ്ണിലധ്വാനിക്കുന്നവരെ മണ്ണിന്റെ അവകാശികളാക്കിയ പ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനുപിന്നില്‍ ആദിവാസികള്‍ അണിനിരക്കുന്നതില്‍ ആരും വിഷമിക്കേണ്ടതില്ല. വിഷമംതോന്നുന്നവര്‍ ആദിവാസികളുടെ ശത്രുക്കളാണ്. നക്സല്‍ മോഡല്‍ സമരങ്ങളെ നേരത്തെ മുതല്‍ തള്ളിപ്പറഞ്ഞവരാണ് ഞങ്ങള്‍. സി കെ ജാനുവും ളാഹ ഗോപാലനും ഞങ്ങളുടെ പിന്തുണതേടിയിരുന്നു. ആദിവാസികളെ കൈയേറ്റത്തിനു കിട്ടില്ലെന്നുറപ്പായപ്പോഴാണ് മറ്റുള്ളവരെ കൂട്ടി തോട്ടം കൈയേറിയത്. രണ്ടും മൂന്നും വീടുള്ളവരും മോഷ്ടാക്കളുമാണ് ചെങ്ങറ സമരസ്ഥലത്ത് പാര്‍ക്കുന്നത്. ചില ദളിത് മതവിഭാഗങ്ങളുടെ ഗൂഡലക്ഷ്യങ്ങളാണ് സമരത്തിനു പിന്നില്‍- മന്നാന്‍ ആരോപിച്ചു. കേരളത്തില്‍ ആദിവാസികള്‍ ഇന്നത്തെ നിലയില്‍ ഉയര്‍ന്നത് നിരവധി ത്യാഗം സഹിച്ചാണ്്. വിദ്യാഭ്യാസത്തിലും ജീവിതരീതിയിലും ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്. ആദിവാസികള്‍ക്ക് വീടുനിര്‍മാണത്തിനും മറ്റാവശ്യങ്ങള്‍ക്കും അനുവദിക്കുന്ന തുക വര്‍ധിപ്പിക്കണം. ഉന്നത വിദ്യാഭ്യാസത്തിന് ഇനിയും പദ്ധതി വേണം. ആനുകൂല്യങ്ങള്‍ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത് തടയാന്‍ കര്‍ശന നടപടി വേണം- രാജാവ് പറഞ്ഞു. രാജാവിനൊപ്പം ഇളയരാജാവ് ചക്കന്‍ബാലന്‍, മന്ത്രി രാജപ്പന്‍, കുടിയാക്കന്‍മാരായ അരിയാന്‍മണി, വി ആര്‍ രാജഗോപാലന്‍ എന്നിവരും ഉണ്ടായിരുന്നു.

Sunday, October 26, 2008

എല്ലാ സുഹൃത്തുക്കള്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ

എല്ലാ സുഹൃത്തുക്കള്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസകള്‍......!!!!

Sunday, October 19, 2008

ആദ്യം വേണ്ടത് ഭരണ-പ്രതിപക്ഷ യോജിപ്പ്

ആദ്യം വേണ്ടത് ഭരണ-പ്രതിപക്ഷ യോജിപ്പ്

കേ രളത്തിന്റെ വ്യവസായവികസനം പൂര്‍ണാര്‍ഥ ത്തില്‍ സാക്ഷാല്‍ക്കരിക്കാന്‍ വികസനകാര്യത്തില്‍ ഭരണ-പ്രതിപക്ഷപാര്‍ടികള്‍ തമ്മില്‍ സമവായവും യോജിപ്പും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. ഓരോ അഞ്ചുവര്‍ഷവും സര്‍ക്കാര്‍ മാറിവരുന്ന സാഹചര്യത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വികസനകാര്യത്തില്‍ യോജിച്ചില്ലെങ്കില്‍ ആഗ്രഹങ്ങള്‍ ജലരേഖയാകും. സര്‍ക്കാരിന്റെ ചുമതല വ്യവസായം നടത്തലല്ല, നടത്തിക്കലാണ്. സംരംഭകരെ പ്രോത്സാഹിപ്പിക്കാനും കാലതാമസം ഒഴിവാക്കാനും നിക്ഷേപകരെ സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കാനും കഴിഞ്ഞാല്‍ കൈവിട്ടുപോയതൊക്കെ തിരിച്ചുപിടിക്കാന്‍ നാം വൈകിയിട്ടില്ല. കേരളത്തില്‍ നിക്ഷേപിക്കുന്നത് സുരക്ഷിതമല്ലെന്ന ആശങ്ക അല്ലെങ്കില്‍ വിശ്വാസം നിക്ഷേപകരില്‍ നിലനില്‍ക്കുന്നതാണ് വ്യവസായവല്‍ക്കരണത്തിനുള്ള മുഖ്യ തടസ്സം. മിന്നല്‍പണിമുടക്ക്, ബന്ദ്, വ്യവസായമേഖലകളിലുണ്ടാകുന്ന അക്രമം എന്നിവ ഒഴിവാക്കാതെ കേരളത്തിന്റെ വ്യവസായവല്‍ക്കരണം യാഥാര്‍ഥ്യമാവില്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെടണം. ട്രേഡ് യൂണിയന്‍ അവകാശവും സംഘടനാ സ്വാതന്ത്യ്രവും നിലനിര്‍ത്തിതന്നെ മിന്നല്‍പണിമുടക്കും ബന്ദും ഒഴിവാക്കാന്‍ കഴിയണം. വ്യവസായത്തിന് ഭൂമി ലഭ്യമാക്കാന്‍ പ്രായോഗിക വൈഷമ്യങ്ങളുണ്ട്. ജനങ്ങളുടെ പൂര്‍ണമായ സഹകരണത്തോടെ, മാറ്റിപ്പാര്‍പ്പിക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ സൌകര്യം ചെയ്തുകൊടുത്ത് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ ഒഴിവാക്കാം. പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ചയാണ് കേരളത്തിന്റെ ഏറ്റവും വലിയ പരാജയം. ഉല്‍പ്പാദന വൈവിധ്യവല്‍ക്കരണം, ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള നിര്‍മാണരീതി എന്നിവയില്‍ ചൈനയെ മാതൃകയാക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ കയറും കൈത്തറിയും കരകയറും. പരിസ്ഥിതിമലിനീകരണത്തിന്റെ പേരില്‍ വ്യവസായ അന്തരീക്ഷം തകര്‍ക്കുന്ന നിഷേധാത്മക സമീപനങ്ങളെ നേരിട്ടേ മതിയാകൂ. സംരംഭകനെ നിരുത്സാഹപ്പെടുത്തുന്ന നടപടിക്രമങ്ങളിലെ നൂലാമാലകള്‍ക്ക് ഇന്നും പരിഹാരമായിട്ടില്ല. ഏകജാലകം പ്രയോഗികമാക്കാന്‍ ക്യാബിനറ്റ് തലത്തിലുള്ള ഉന്നതാധികാരസമിതി ഉണ്ടാകണം. കാര്‍ഷികോല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് നാണ്യവിള സംസ്കരിക്കാനും മെച്ചപ്പെട്ട വിപണന സംവിധാനമുണ്ടാക്കാനുമുള്ള സാധ്യത പ്രയോജനപ്പെടുത്തണം. നമ്മുടെ തീരദേശ ലോഹമണല്‍ പാരിസ്ഥിതികപ്രശ്നങ്ങള്‍ കൂടാതെ വ്യവസായ സാധ്യതകളാക്കി മാറ്റാന്‍ വൈകിക്കൂടാ. സെസ് വ്യവസായവല്‍ക്കരണത്തെ ത്വരിതപ്പെടുത്തും എന്നതില്‍ രണ്ടുപക്ഷമില്ല. മറ്റു സംസ്ഥാനങ്ങള്‍ ഈ വഴിക്ക് അതിവേഗം നീങ്ങുമ്പോള്‍ നാം അറച്ചുനില്‍ക്കുന്നത് സാധ്യതകള്‍ നഷ്ടപ്പെടുത്താനേ ഉപകരിക്കൂ. പ്രത്യേക സാമ്പത്തികമേഖലയ്ക്ക് ഉപാധിയായി സര്‍ക്കാര്‍ വച്ചിരുന്ന 1000 ഏക്കര്‍ എന്നത് കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ പ്രാവര്‍ത്തികമല്ല. ഇതു പരിഗണിച്ച് വരുത്തിയ മാറ്റങ്ങള്‍ ഉപയോഗപ്പെടുത്തണം.
പി സി ചാക്കോ

Friday, October 17, 2008

സഹസ്രാബ്ദ സുന്ദരസ്വപ്‌നവും ദശാബ്ദ പേടിസ്വപ്‌നവും

സഹസ്രാബ്ദ സുന്ദരസ്വപ്‌നവും ദശാബ്ദ പേടിസ്വപ്‌നവും

സഹസ്രാബ്ദ സുന്ദരസ്വപ്‌നവും ദശാബ്ദ പേടിസ്വപ്‌നവും ആഗോളീകരണവാദി നയങ്ങളുടെയും അവയുടെ അനിവാര്യ ഘടകങ്ങളായ യുദ്ധങ്ങളുടെയും നയത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടിയുടെ ചിത്രമാണ്‌ പുതുസഹസ്രാബ്ദത്തിന്റെ പ്രഥമദശകം തന്നെ കാഴ്‌ചവെക്കുന്നത്‌ - ഒരു പേടിസ്വപ്‌നം പോലെ.

ക്രിസ്‌തുവര്‍ഷ ഗണനപ്രകാരം 2001-ാം ആണ്ടോടെ മൂന്നാം സഹസ്രാബ്ദം ആരംഭിച്ചു. ഈ കാലഗണനയ്‌ക്ക്‌ യുക്തിയുക്തമായ പ്രാധാന്യം ഒന്നുമില്ലെങ്കിലും ഇംഗ്ലീഷില്‍ 'മില്ലേനിയം' എന്നു വിശേഷിപ്പിക്കപ്പെടുന്ന സഹസ്രാബ്ദം പുതിയ സുന്ദരസ്വപ്‌നങ്ങള്‍ നെയ്‌തെടുക്കാനും പൂര്‍വകാലങ്ങളേക്കാള്‍ സ്വാതന്ത്ര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു പുത്തന്‍ സുവര്‍ണയുഗം പടുത്തുയര്‍ത്താനും ഉള്ള സന്ദര്‍ഭമായിട്ടാണ്‌ കരുതപ്പെട്ടുപോരുന്നത്‌. ഈ വിശ്വാസപ്രകാരം ഇന്നത്തെ ലോകത്തെ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും മറ്റ്‌ ആധിവ്യാധികളും ഇല്ലാത്ത ഒരു സഹസ്രാബ്ദം കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞ 2000-ത്തില്‍ ഐക്യരാഷ്ട്രസഭ കൈക്കൊള്ളുകയുണ്ടായി. ഈ ലക്ഷ്യത്തിന്റെ പേര്‍ 'മില്ലേനിയം ഡെവലപ്‌മെന്റ്‌ ഗോള്‍ (എം.ഡി.ജി.) അഥവാ സഹസ്രാബ്ദ വികസനലക്ഷ്യം' എന്നായിരുന്നു. 2015-ല്‍ ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കണമെന്നും തീരുമാനിച്ചിരുന്നു. ഇതിനു മുന്‍കൈ എടുക്കേണ്ടതും ചെലവു ചെയ്യേണ്ടതും പ്രധാനമായി അതിസമ്പന്ന രാഷ്ട്രങ്ങളായ വികസിത മുതലാളിത്ത രാഷ്ട്രങ്ങളാണ്‌ എന്നും തീരുമാനിക്കപ്പെട്ടു. ഇവരുടെ ഗുണഭോക്താക്കള്‍ ആണ്‌ ലോകജനസംഖ്യയില്‍ ഭൂരിപക്ഷത്തെ ഉള്‍ക്കൊള്ളുന്നതും ശാസ്‌ത്രസാങ്കേതിക വിദ്യകളുടെയും വ്യാവസായിക, കാര്‍ഷിക വികസനങ്ങളുടെയും ഗുണഫലങ്ങള്‍ ലഭിക്കാതെ ഇപ്പോഴും ദുരിതാനുഭവങ്ങളിലേക്ക്‌ വീണുകൊണ്ടിരിക്കുന്നതുമായ മൂന്നാം ലോകരാഷ്ട്രങ്ങള്‍. ഈ രാഷ്ട്രങ്ങളുടെ അധോഗതിക്ക്‌ കാരണം അവയുടെ മേല്‍ സാമ്പത്തികവും സാംസ്‌കാരികവുമായി മേല്‍ക്കോയ്‌മ തുടരുന്ന പടിഞ്ഞാറന്‍ (ഏഷ്യയില്‍ സ്ഥിതിചെയ്യുന്ന ജപ്പാനും പെടും) രാഷ്ട്രങ്ങളുടെ ദുര്‍നയങ്ങളാണ്‌ എന്നത്‌ ഇപ്പോള്‍ പരക്കെ അംഗീകരിക്കപ്പെടുന്ന കാര്യമാണ്‌. ഇതിനായി ഈ സമ്പന്ന രാഷ്ട്രങ്ങളും മറ്റു രാഷ്ട്രങ്ങളും മൊത്തം ദേശീയോത്‌പാദനത്തിന്റെ 0.01 ശതമാനം നീക്കിവെക്കണമെന്നും തീരുമാനിച്ചു. കടുത്ത തൊഴിലില്ലായ്‌മ, പരമദാരിദ്ര്യം എന്നിവ ഇല്ലാതാക്കുകയും സാര്‍വത്രിക വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഏറ്റവും ചുരുങ്ങിയ ഭവനസൗകര്യം എന്നിവ 2015-നകം പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക്‌ പ്രവേശിക്കണം എന്നായിരുന്നു പദ്ധതി. അതിന്റെ പ്രവര്‍ത്തനപുരോഗതി വിലയിരുത്താന്‍ അര്‍ധകാലയോഗം ചേരാനും തീരുമാനിച്ചിരുന്നു. അര്‍ധകാല വിലയിരുത്തല്‍ ഇക്കഴിഞ്ഞ സപ്‌തംബര്‍ 25-ന്‌ ന്യൂയോര്‍ക്കില്‍ ചേര്‍ന്നപ്പോള്‍ കണ്ടെത്തിയ വസ്‌തുതകള്‍ അമ്പരപ്പിക്കുന്നു. ഒരു കാര്യവും ഇക്കാലത്ത്‌ നടന്നിട്ടില്ല എന്നു പറയുന്നത്‌ അതിശയോക്തിയായിരിക്കും. 140 ലക്ഷം കുട്ടികള്‍ കൂടുതലായി വിദ്യാലയങ്ങളില്‍ പോയിത്തുടങ്ങിയിട്ടുണ്ടെന്നും പരമദാരിദ്ര്യത്തിന്റെ കടുംപിടിയില്‍നിന്ന്‌ ഏതാനും ലക്ഷം ആളുകള്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നും ക്ഷയരോഗവും അഞ്ചാംപനിയും പോലുള്ള രോഗങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌ എന്നും എയ്‌ഡ്‌സിന്റെ മരണനിരക്കിലും കുറവു കാണുന്നു എന്നും അര്‍ധകാലവിലയിരുത്തലുകള്‍ സമ്മതിക്കുന്നു. എം.ഡി.ജി.യുടെ മുഖ്യപ്രചാരകനും നടത്തിപ്പിന്റെ ആസൂത്രകനുമായ സലില്‍ ഷെട്ടി 2000-ത്തില്‍ നല്‌കിയ വാഗ്‌ദാനപ്രകാരം പണം നല്‌കാന്‍ സ്വന്തം സാമ്പത്തികനില അനുവദിക്കുന്നില്ലെന്ന വന്‍ രാഷ്ട്രങ്ങളുടെ മുടന്തന്‍ന്യായത്തെ അതിശക്തമായി എതിര്‍ക്കുന്നു. ലോകത്തിലെ കൂറ്റന്‍ കുത്തകകളായ ബാങ്കുകളെ തകര്‍ച്ചയില്‍നിന്ന്‌ രക്ഷിക്കാന്‍ 70000 കോടി ഡോളര്‍ കണ്ടെത്താന്‍ അമേരിക്കയ്‌ക്ക്‌ വിഷമമില്ല. മറ്റു രാജ്യങ്ങളുടെ മേല്‍ മരണവും നാശവും വിതച്ച്‌ യുദ്ധം ചെയ്യാന്‍ നൂറുകോടി ഡോളര്‍ കണ്ടെത്തുകയും അവര്‍ക്ക്‌ ഒരു പ്രശ്‌നമല്ല. കൈവിരലില്‍ എണ്ണിത്തീര്‍ക്കാവുന്ന രാഷ്ട്രങ്ങളുടെ സമ്പത്ത്‌ 250 കോടി ഡോളറാണ്‌. അവ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കോടിക്കണക്കിനു കുട്ടികളുടെയും സ്‌ത്രീകളുടെയും പട്ടിണിയും രോഗവും നിവാരണം ചെയ്യാന്‍ ആവശ്യമായ ഒരു കോടി 80 ലക്ഷം ഡോളര്‍ കണ്ടെത്താന്‍ കഴിവില്ലെന്ന്‌ കൈമലര്‍ത്തുന്ന വന്‍കിടക്കാരെ സലില്‍ ഷെട്ടി ധര്‍മരോഷത്തോടെ ശകാരിക്കുന്നു. (ദി ഹിന്ദു, ഒക്ടോബര്‍ 8.) ഇതിനിടയിലാണ്‌ കൂനിന്മേല്‍ കുരു എന്ന പോലെ ഒരു സാമ്പത്തിക ഭൂകമ്പം അമേരിക്കന്‍ ഐക്യനാടിനെയും അവരോടു സഖ്യം ചെയ്‌തും അവരുടെ ആശ്രിതരായും കഴിയുന്ന രാജ്യങ്ങളെയും കീഴ്‌മേല്‍ മറിച്ചിരിക്കുന്നത്‌. ഈ തകര്‍ച്ച ആകസ്‌മികമല്ല. മുന്‍ ലോകബാങ്ക്‌ മേധാവിയും ആഗോളീകരണ നയങ്ങളില്‍, സമ്പന്ന പക്ഷപാതനയങ്ങളില്‍ പ്രതിഷേധിച്ച്‌ രാജിവെച്ചൊഴിയുകയും സാമ്പത്തിക ശാസ്‌ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടുകയും ചെയ്‌ത ജോസഫ്‌ ടിഗ്ലിറ്റ്‌സിനെപ്പോലുള്ളവര്‍ ഈ വന്‍ തകര്‍ച്ചയെക്കുറിച്ച്‌ മുന്നറിയിപ്പു നല്‌കിയിരുന്നു. പ്രധാനകാരണം വിപണിയെ സര്‍വതന്ത്രസ്വതന്ത്രമായി തുറന്നുവിട്ടതും സാമ്പത്തിക പുരോഗതിയുടെയും സാമൂഹിക സുരക്ഷയുടെയും രംഗങ്ങളില്‍നിന്ന്‌ സര്‍ക്കാറിനെ കൂടുതല്‍ക്കൂടുതലായി ഒഴിച്ചുനിര്‍ത്തി അവയെല്ലാം സ്വകാര്യമേഖലയ്‌ക്ക്‌ വിട്ടുകൊടുക്കുകയും ചെയ്യുന്ന നയമാണ്‌. ഏറ്റവും രൂക്ഷമായ മുതലാളിത്ത സാമ്പത്തിക കുഴപ്പം 1929-31 ലാണല്ലോ നടന്നത്‌. അതിന്റെ ഉപോത്‌പന്നങ്ങളായിരുന്നു നാസിസവും രണ്ടാം ലോകമഹായുദ്ധവുമെല്ലാം. ഇക്കഴിഞ്ഞ സപ്‌തംബര്‍ ഏഴിന്‌ അമേരിക്കയില്‍ ആരംഭിച്ച്‌ ഒരു മാസമായിട്ടും ശമനത്തിന്റെ ലക്ഷണമൊന്നും കാണാതെ മുതലാളിത്ത ലോകത്തെ മുഴുവന്‍ വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്ന മുതലാളിത്ത സാമ്പത്തികത്തകര്‍ച്ച, ആഗോളതലത്തില്‍ സൃഷ്‌ടിക്കാന്‍ പോകുന്ന രാഷ്ട്രീയമാറ്റങ്ങള്‍ ഏതൊക്കെ വിധമായിരിക്കും എന്നു പ്രവചിക്കാന്‍ ആവുകയില്ല. എങ്കിലും രണ്ടു വഴികള്‍ മുമ്പില്‍ തുറന്നുകിടക്കുന്നു. സാമ്പത്തികത്തകര്‍ച്ചമൂലം തകര്‍ന്ന വ്യവസായങ്ങളില്‍നിന്നും നശിച്ച കാര്‍ഷിക മേഖലയില്‍നിന്നും പുറംതള്ളപ്പെട്ട്‌ തൊഴിലില്ലാതായവരെ സങ്കുചിത ദേശീയവികാര ഭ്രാന്ത്‌ ഇളക്കി നാസിസ്റ്റ്‌ പ്രസ്ഥാനത്തിലേക്ക്‌ നയിക്കുകയും അവരെ പട്ടാളത്തിലും യുദ്ധവ്യവസായങ്ങളിലും ഏര്‍പ്പെടുത്തി മഹായുദ്ധങ്ങള്‍ക്ക്‌ വഴിവെക്കുകയും ചെയ്യുക. 1933-ല്‍ ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ അധികാരം പിടിച്ചെടുത്തതും 1939-ല്‍ രണ്ടാം ലോകമഹായുദ്ധത്തിനു വഴിമരുന്നിട്ടതും അങ്ങനെയാണ്‌. എന്നാല്‍ രണ്ടാമത്തെ മാര്‍ഗത്തിനു രണ്ട്‌ ഉള്‍പ്പിരിവുകള്‍ ഉണ്ടായിരുന്നു. സോഷ്യലിസം, ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിന്റെ മുന്നേറ്റമാണ്‌ ഒരുള്‍പ്പിരിവ്‌. 1930-കളില്‍ ലോകമെമ്പാടും അത്തരമൊരു മുന്നേറ്റം ഉയര്‍ന്നുവന്നു. രണ്ടാമത്തെ ഉള്‍പ്പിരിവ്‌ ക്ഷേമരാഷ്ട്രസിദ്ധാന്തം ഉള്‍ക്കൊള്ളുന്ന മിശ്രസമ്പദ്‌വ്യവസ്ഥയിലേക്കുള്ള നീക്കമാണ്‌. ഫ്രാന്‍സിലും സ്‌പെയിനിലും ബ്രിട്ടനിലും ചൈനയിലും മറ്റും സോഷ്യലിസ്റ്റ്‌ ശക്തികള്‍ മുന്നേറിയപ്പോള്‍ അമേരിക്കന്‍ ഐക്യനാട്ടില്‍ പ്രസിഡന്റ്‌ ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റിന്റെ ന്യൂ ഡീല്‍ എന്ന ക്ഷേമരാഷ്ട്രസിദ്ധാന്തത്തിന്റെ പ്രയോഗമാണ്‌ വന്നത്‌. പൊതുമേഖലയ്‌ക്ക്‌ പ്രാധാന്യം നല്‌കുകയും സാമൂഹിക സുരക്ഷാനടപടികള്‍ ഊര്‍ജിതപ്പെടുത്തുകയും സാമ്പത്തിക രംഗത്ത്‌ പൊതുവെ സര്‍ക്കാറിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയും മറ്റും ചെയ്യുന്ന ജോണ്‍ മെയ്‌നാര്‍ഡ്‌ കെയിന്‍സിന്റെ ശുപാര്‍ശകളുമാണ്‌ മിശ്ര സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ രീതിശാസ്‌ത്രം നല്‌കിയത്‌. റൂസ്‌വെല്‍റ്റിന്റെ ന്യൂ ഡീല്‍ വമ്പിച്ച വിജയമായിരുന്നു. കഴിഞ്ഞ സപ്‌തംബര്‍ ഏഴിന്‌ പൊട്ടിപ്പുറപ്പെട്ട അമേരിക്കന്‍ സാമ്പത്തികത്തകര്‍ച്ചയെ പ്രസിഡന്റ്‌ ബുഷും മറ്റും നേരിടുന്നത്‌ റൂസ്‌വെല്‍റ്റിന്റെ വഴിക്കല്ല. സാമൂഹിക സുരക്ഷയും ദാരിദ്ര്യനിര്‍മാര്‍ജനവും മറ്റും ബുഷിന്റെയും റിപ്പബ്ലിക്കന്മാരുടെയും അജന്‍ഡയില്‍പ്പെടുന്നില്ല. തൊഴിലില്ലായ്‌മാപരിഹാരം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, വാര്‍ധക്യകാലപെന്‍ഷന്‍ മുതലായവ പുനരാരംഭിക്കാനല്ല അതിനു പകരം നികുതിദായകരുടെ പണം, പൊളിയുന്ന കുത്തക ബാങ്കുകള്‍ക്കു കൊടുത്ത്‌ രാഷ്ട്രത്തെ ദാരിദ്ര്യത്തിലേക്കും ഒരുപിടി കുത്തകകളെ ധനസമൃദ്ധിയിലേക്കും നയിക്കുകയാണ്‌ ബുഷിന്റെ പരിപാടി. ഒരു മാസത്തിനകം നടക്കാനിരിക്കുന്ന 'അമേരിക്കന്‍ പ്രസിഡന്റ്‌' തിരഞ്ഞെടുപ്പില്‍ ഈ റിപ്പബ്ലിക്കന്‍ പക്ഷപാതം ആത്മഹത്യാപരമായിരിക്കും. ഏറ്റവും ഒടുവിലത്തെ അഭിപ്രായവോട്ടെടുപ്പുകള്‍ പ്രകാരം ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥി ബരാക്‌ ഒബാമയുടെ ജനപ്രീതി വര്‍ധിച്ചിരിക്കുകയാണെന്നത്‌ ശ്രദ്ധേയമാണ്‌. അങ്ങനെ അമേരിക്കന്‍ ഏകാധിപത്യത്തിനു കീഴില്‍ സുവര്‍ണയുഗത്തിന്റെ സുന്ദരമായ വാഗ്‌ദാനവുമായി അധികാരത്തിലെത്തിയ പ്രസിഡന്റ്‌ ബുഷ്‌ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ്‌ തന്നെ സ്വന്തം രാജ്യത്തെയും അതിന്റെ സാമന്തരാജ്യങ്ങളെയും അധോഗതിയിലേക്ക്‌ തള്ളിവിട്ടിരിക്കയാണ്‌. ആഗോളീകരണവാദി നയങ്ങളുടെയും അവയുടെ അനിവാര്യ ഘടകങ്ങളായ യുദ്ധങ്ങളുടെയും നയത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടിയുടെ ചിത്രമാണ്‌ പുതുസഹസ്രാബ്ദത്തിന്റെ പ്രഥമദശകം തന്നെ കാഴ്‌ചവെക്കുന്നത്‌- ഒരു പേടിസ്വപ്‌നം പോലെ.
പി.ഗോവിന്ദപ്പിള്ള

Monday, September 29, 2008

എല്ലാവറ്ക്കും ഞങളുടെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍

എല്ലാവറ്ക്കും ഞങളുടെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍
Wishing you and your whole family a hearty Great Eidul Fitr Mubarakഎല്ലാവറ്ക്കും ഞങളുടെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍
Wishing you and your whole family a hearty Great Eidul Fitr Mubarak

Friday, September 26, 2008

ചെങ്ങറ മോഡല്‍ നിയമവിരുദ്ധ സമരത്തോട് കോഗ്രസിന് യോജിപ്പില്ല.ഉമ്മന്‍ചാണ്ടി

ചെങ്ങറ മോഡല്‍ നിയമവിരുദ്ധ സമരത്തോട് കോഗ്രസിന് യോജിപ്പില്ല.ഉമ്മന്‍ചാണ്ടി

ചെങ്ങറ മോഡല്‍ നിയമവിരുദ്ധ സമരത്തോട് കോഗ്രസിന് യോജിപ്പില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെങ്ങറയിലെ കൈയേറ്റക്കാരെ സന്ദര്‍ശിച്ചശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എം ഇതുപോലെയുള്ള സമരങ്ങള്‍ മുമ്പ് നടത്തിയിട്ടുണ്ട്. അന്നും കോഗ്രസ് എതിരായിരുന്നു. തൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ചുള്ള സാധുജന വിമോചനമുന്നണിയുടെ സമരം അംഗീകരിക്കാന്‍ കഴിയുന്നതല്ല. ജീവിക്കാന്‍ വേണ്ടിയാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. തൊഴിലാളികളുടെ സമരം 100 ശതമാനം ന്യായമാണ്. കൈയേറ്റക്കാരായ കുറെപേര്‍ ഭൂമിയില്ലാത്തവരായുണ്ട്. സര്‍ക്കാര്‍ വിശദമായി പരിശോധിച്ച് നിയമവിധേയമായി ഭൂമി നല്‍കണം. രണ്ട് ഏക്കറും 50,000 രൂപയുമെന്നുള്ള കൈയേറ്റക്കാരുടെ ആവശ്യം ന്യായമല്ല. അടുത്ത ദിവസം മുഖ്യമന്ത്രിയെ കണ്ട് പ്രശ്നം ചര്‍ച്ചചെയ്യും. കൈയേറ്റഭൂമി സന്ദര്‍ശിക്കുന്നതിനുമുമ്പ് പ്രതിപക്ഷനേതാവ് തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്തുകയും അതുമ്പുംകുളത്തെ തൊഴിലാളികളുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും ചെയ്തു. ചെങ്ങറ സമരത്തോട് കോഗ്രസും യുഡിഎഫും കാട്ടുന്ന ഇരട്ടത്താപ്പില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചു. സ്ഥലം എംഎല്‍എയായ അടൂര്‍ പ്രകാശിനോട് തൊഴില്‍നഷ്ടപ്പെട്ട സ്ത്രീകള്‍ തട്ടിക്കയറി. യുഡിഎഫ് സംഘത്തോടൊപ്പമുണ്ടായിരുന്ന സിഎംപി നേതാവ് സി പി ജോണിനെതിരെ തൊഴിലാളികള്‍ മുദ്രാവാക്യം മുഴക്കി.

Tuesday, September 23, 2008

ചെങ്ങറ വീടും ഭൂമിയും യഥേഷ്ടം; ഭൂസമരത്തിന് ഇവരും

ചെങ്ങറ വീടും ഭൂമിയും യഥേഷ്ടം; ഭൂസമരത്തിന് ഇവരും

അഞ്ചല്‍: ഹാന്‍ടെക്സില്‍നിന്ന് ഉയര്‍ന്ന തസ്തികയില്‍ വിരമിച്ച ഭര്‍ത്താവ്. ഒരു മകന്‍ വിദേശത്ത്. മറ്റൊരു മകന്‍ നാട്ടില്‍ സിവില്‍ എന്‍ജിനിയര്‍. ഒരു തുണ്ട് 'ഭൂമിയില്ലാത്തവര്‍' ചെങ്ങറയില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്ന ഓമനയുടെ കുടുംബമാണിത്. അഞ്ചല്‍ വടമ കോമളത്ത് സ്വന്തം സ്ഥലത്ത് താമസയോഗ്യമായ വീടുണ്ടെങ്കിലും തുടക്കംമുതല്‍ ഓമന കുടില്‍കെട്ടി സമരത്തിലാണ്. ചെങ്ങറയിലെ 'പോരാളികള്‍' മിക്കവരെയുംപോലെ ഓമനയും ഓണാഘോഷത്തിന് കോമളത്തെ വീട്ടില്‍ വന്നതായി സമീപവാസികള്‍ പറഞ്ഞു. ചെല്ലപ്പന് ആശുപത്രികളില്‍ ബഡ്ഷീറ്റും തലയിണക്കവറും വിതരണംചെയ്യുന്ന ബിസിനസാണ്. സിവില്‍ എന്‍ജിനിയറായ ഒരു മകന്‍ സ്വകാര്യകമ്പനിയില്‍ നെറ്റ്വര്‍ക്ക് എക്സിക്യൂട്ടീവാണ്. മടത്തറയിലും അഗസ്ത്യക്കോട് കൊക്കോട്ടും ഇവര്‍ക്ക് സ്വന്തമായി വസ്തുവുണ്ട്. അടുത്തിടെയാണ് അറ്റകുറ്റപ്പണി നടത്തിയ വീടിന്റെ മുറ്റംവരെ കോക്രീറ്റ് ചെയ്ത് ഭംഗിയാക്കിയത്. ഓമനയെപ്പോലെ സമരരംഗത്തുള്ള അഗസ്ത്യക്കോട് കൊക്കോട് കോളനിയില്‍ ഗോപിക്ക് സ്വന്തമായി രണ്ടു വീടുണ്ട്. ഗോപിയുടെ ഭാര്യ ശാന്തയും മകന്‍ വിനോദും സമരരംഗത്തുണ്ട്. രണ്ടു വീടും പൂട്ടിയിട്ടാണ് കുടുംബം ഭൂമിക്കായി സമരംചെയ്യുന്നത്. കഴിഞ്ഞവര്‍ഷം പഞ്ചായത്തില്‍നിന്ന് വീട് അറ്റകുറ്റപ്പണിക്ക് സഹായവും ലഭിച്ചിരുന്നു. ശാന്തയുടെ പേരില്‍ വിളക്കുപാറയില്‍ വീടും വസ്തുവുമുണ്ട്. വസ്തുവില്‍ കൃഷിയും നടത്തിവരുന്നു. ഇവരുടെ മകന്‍ വിനോദ് ചെങ്ങറ സമരക്യാമ്പില്‍വച്ച് വിവാഹം ചെയ്തത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Friday, September 12, 2008

എല്ലാവര്‍ക്കും സ്‌നേഹവും സഹോദര്യവും സമ്രദ്ധിയും നന്മയും നിറഞ ഒരായിരം ഓണാശംസകള്‍

എല്ലാവര്‍ക്കും സ്‌നേഹവും സഹോദര്യവും സമ്രദ്ധിയും നന്മയും നിറഞ ഒരായിരം ഓണാശംസകള്‍
മാവേലി നാടുവാണീടും കാലം.
മാനുഷരെല്ലാരുമൊന്നു പോലെ.
ആമോദത്തേടെ വസിക്കും കാലം.
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും.
ആധികള്‍ വ്യാധികളൊന്നുമില്ല.

ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
പത്തായിരമാണ്ടീരിപ്പുമുണ്ട്.

പത്തായമെല്ലാം നിറവതുണ്ട്.
എല്ലാ കൃഷികളുമൊന്നു പോലെ.
നെല്ലിനു നൂറു വിളവതുണ്ട്.
ദുഷ്ടരെ കണ്‍കൊണ്ടു കാണാനില്ല.
നല്ലവരല്ലാതെയില്ല പാരില്‍.
ഭൂലോകമൊക്കെയുമൊന്നുപോലെ.
ആലയമൊക്കെയുമൊന്നുപോലെ.
നല്ല കനകം കൊണ്ടെല്ലാവരും.
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്.
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും.
നീതിയോടെങ്ങും വസിച്ചകാലം.
കള്ളവുമില്ല ചതിയുമില്ല.

എള്ളോളമില്ല പൊളിവചനം.
വെള്ളിക്കോലാഴികള്‍ നാഴികളും.
എല്ലാം കണക്കിനു തുല്യമായി.
കള്ളപ്പറയും ചെറുനാഴിയും.
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.

നല്ല മഴപെയ്യും വേണ്ടും നേരം.

നല്ലപോലെല്ലാവിളവും ചേരുംമാനം വളച്ച വളപ്പകത്ത്.
നല്ല കനകം കൊണ്ടെല്ലാവരും.
നെല്ലുമരിയും പലതരത്തില്‍.
വേണ്ടുന്ന വാണിഭമെന്നപോലെ.
ആനകുതിരകളാടുമാടും.
കൂടിവരുന്നതിനന്തമില്ല.
ശീലത്തരങ്ങളും വേണ്ടുവോളം.

നീലക്കവണികള്‍ വേണ്ടുവോളം.
നല്ലോണം ഘോഷിപ്പാന്‍ നല്ലെഴുത്തന്‍.
കായംകുളംചോല പോര്‍ക്കളത്തില്‍.
ചീനത്തെമുണ്ടുകള്‍ വേണ്ടപോലെ.
ജീരകം നല്ല കുരുമുളക്.ശര്‍ക്കര, തേനൊടു പഞ്ചസാര.എണ്ണമില്ലാതോളമെന്നേവേണ്ടു.

കണ്ടവര്‍ കൊണ്ടും കൊടുത്തും വാങ്ങി.
വേണ്ടുന്നതൊക്കെയും വേണ്ടപോലെ.
മാവേലി പോകുന്ന നേരത്തപ്പോള്‍.

നിന്നു കരയുന്ന മാനുഷരും.
ഖേദിക്കവേണ്ടെന്‍െറ മാനുഷരെ.
ഓണത്തിനെന്നും വരുന്നതുണ്ട്.
ഒരു കൊല്ലം തികയുമ്പോള്‍ വരുന്നതുണ്ട്.
തിരുവോണത്തുന്നാള്‍ വരുന്നതുണ്ട്.
എന്നതു കേട്ടൊരു മാനുഷരും.

നന്നായി തെളിഞ്ഞു മനസ്സു കൊണ്ട്.
വല്‍സരമൊന്നാകും ചിങ്ങമാസം.
ഉല്‍സവമാകും തിരുവോണത്തിന്.
മാനുഷരെല്ലാരുമൊന്നുപോലെ.
ഉല്ലാസത്തോടങ്ങനുഗ്രഹിച്ചു.
ഉച്ചമലരിയും പിച്ചകപ്പൂവും.

വാടാത്ത മല്ലിയും മുല്ലപ്പൂവും.
ഇങ്ങനെയുള്ളോരു പൂക്കളൊക്കെ.
നങ്ങേലിയും കൊച്ചു പങ്കജാക്ഷീം.
കൊച്ചു കല്ല്യാണിയും എന്നൊരുത്തി.
ഇങ്ങനെ മൂന്നാലു പെണ്ണുങ്ങള്‍ കൂടി.
അത്തപ്പൂവിട്ട് കുരവയിട്ടൂ.
മാനുഷരെല്ലാരുമൊന്നുപോലെ.
മനസ്സുതെളിഞ്ഞങ്ങുല്ലസിച്ചു..
പൂവിളിയുടെ താളം.

Wednesday, September 10, 2008

പാര്‍ടിയെ തകര്‍ക്കാനുള്ള ശ്രമം ഒറ്റക്കെട്ടായി നേരിടും: പിണറായി

പാര്‍ടിയെ തകര്‍ക്കാനുള്ള ശ്രമം ഒറ്റക്കെട്ടായി നേരിടും: പിണറായി
വടകര: പാര്‍ടിയെ തകര്‍ക്കാനുള്ള കുലംകുത്തികളുടെ ശ്രമം ഒറ്റക്കെട്ടായി നേരിടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ ഒഞ്ചിയത്ത് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ നോക്കുന്നവര്‍ കമ്യൂണിസ്റ്റ് വിരുദ്ധരുടെ മോഹമാണ് നടപ്പാക്കുന്നത്. എന്നാല്‍ സമരപോരാട്ടത്തിന്റെ വീറുറ്റ പാരമ്പര്യമുള്ള ഈ നാട്ടിലെ പാര്‍ടിക്ക് ഒരു പോറലുമേല്‍പ്പിക്കാന്‍ സാധിക്കില്ല. പാര്‍ടിയെ വെല്ലുവിളിക്കാന്‍ തയാറാകുന്നവരുമായി വിട്ടുവീഴ്ചയില്ല. ഇത്തരക്കാരെ പാര്‍ടി ശത്രുക്കളായി കണ്ട് ഒറ്റപ്പെടുത്തും - നാദാപുരം റോഡില്‍ കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ച സിപിഐ എം ഒഞ്ചിയം ഏരിയാകമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചശേഷം യോഗത്തില്‍ പിണറായി പറഞ്ഞു. രാഷ്ട്രീയധാരണയും ഐക്യമുന്നണി നിലപാടും ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമാണ് സിപിഐ എമ്മിനുള്ളത്. ഏതെങ്കിലും ഒരാളോ ഏതാനും ചിലരോ ഒരു പ്രദേശമോ എതിര്‍ത്താല്‍ ഐക്യമുന്നണി രാഷ്ട്രീയം പാര്‍ടി ഉപേക്ഷിക്കില്ല. ഇടതുപക്ഷ ഐക്യവും ജനാധിപത്യ പ്രസ്ഥാനങ്ങളെ കൂടെ നിര്‍ത്തലും എന്നും തുടര്‍ന്നിട്ടുള്ള രാഷ്ട്രീയ നിലപാടാണ്. ചില ഘട്ടങ്ങളില്‍ ഈ രാഷ്ട്രീയം ഉള്‍ക്കൊള്ളാതെ ചിലരെതിര്‍ക്കും. എന്നാല്‍ നാടും ജനങ്ങളും പാര്‍ടി നിലപാട് അംഗീകരിക്കയാണുണ്ടായിട്ടുള്ളത്. അതിനാല്‍ എതിര്‍ത്തവര്‍ക്ക് പിന്നീട് തിരുത്തേണ്ടി വന്നിട്ടുണ്ട്. ഒഞ്ചിയത്ത് ഏതെങ്കിലും ഒരു പ്രശ്നത്തിന്റെ പേരിലല്ല കമ്യൂണിസ്റ്റ് വിരുദ്ധവികാരം ഉയര്‍ന്നുവന്നിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പാര്‍ടികള്‍ തമ്മിലുള്ള ധാരണ. ജനതാദളുമായി ധാരണയുണ്ടാക്കിയത് പാര്‍ടിയിലുള്ള എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയപാര്‍ടികളുമായുള്ള ഏതു ധാരണയും നടപ്പിലാക്കണമെന്ന് ഉറച്ചു വിശ്വസിക്കുന്ന പാര്‍ടിയാണ് സിപിഐ എം. ജനതാദളിന് നല്‍കിയ വാക്കു പാലിക്കുന്നത് ഇവിടുത്തെ ചിലരെ കണ്ടാണെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഇതൊക്കെ തെറ്റിദ്ധരിപ്പിക്കലിന്റെ ഭാഗമാണ്. ഒരിക്കല്‍ കൊടുത്ത വാക്കു പാലിക്കുന്നതാണ് ഞങ്ങളുടെ ചരിത്രം. ഐക്യമുന്നണി രാഷ്ട്രീയ ചരിത്രവും അതാണ്. അതില്‍നിന്ന് ഞങ്ങള്‍ പിറകോട്ട് പോകില്ല. ഏതെങ്കിലുമൊരാളുടെ നാക്കിന്റെ ബലത്തിലോ കുറച്ചാളെ കൂട്ടിയോ പാര്‍ടിയെ തകര്‍ക്കാമെന്ന വിശ്വാസം വേണ്ട. അത്തരം പരീക്ഷണം കേരളത്തില്‍ വലിയ തോതില്‍ നടന്നിട്ടുണ്ട്. ഈ പാര്‍ടിക്കെന്തെങ്കിലും പോറലേല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ടിക്കൊപ്പം നില്‍ക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കയാണ്. ഈ തെറ്റിദ്ധാരണ എല്ലാകാലത്തും നിലനില്‍ക്കില്ല. പാര്‍ടിയെ സ്നേഹിക്കുന്നവര്‍ വസ്തുതകള്‍ ബോധ്യപ്പെട്ട് തിരിച്ചുവരും. എന്നാല്‍ കുലംകുത്തികളായി മാറി പാര്‍ടിവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരോട് അയവേറിയ സമീപനമില്ല. അവര്‍ ആരുടെ കൈയിലാണ് കളിക്കുന്നതെന്നും ആര്‍ക്ക് വേണ്ടിയാണെന്നും നാളെ ഉത്തരം കിട്ടും. ഒഞ്ചിയത്ത് പാര്‍ടിയെ ഉലച്ചുകളയാമെന്ന ധാരണ വേണ്ട. പാര്‍ടി ഒറ്റക്കെട്ടാണീ വിഷയത്തില്‍. കോഴിക്കോട് ജില്ലാകമ്മിറ്റിയും ഒഞ്ചിയം ഏരിയാകമ്മിറ്റിയും തെറ്റുകാര്‍, മുകളിലുള്ള സംസ്ഥാനനേതൃത്വവും മറ്റുള്ളവരും പരമയോഗ്യര്‍. ഈ രൂപത്തിലുള്ള തെറ്റിദ്ധാരണ പരത്തല്‍ വേണ്ട. സംസ്ഥാനകമ്മിറ്റി ശരിയാണെങ്കില്‍ ജില്ലാ-ഏരിയാകമ്മിറ്റികളും ശരിയാണ്. പാര്‍ടിയെ വെല്ലുവിളിക്കാന്‍ ഒരാളേയും സമ്മതിക്കില്ല - ഒഞ്ചിയത്തിന്റെ എല്ലാ ആവേശവും ഏറ്റെടുത്ത് പാര്‍ടി ബന്ധുക്കളാകെ ഉയര്‍ന്നും ഉണര്‍ന്നും പ്രവര്‍ത്തിക്കണം - പിണറായി പറഞ്ഞു. ഇ എം ദയാനന്ദന്‍ അധ്യക്ഷനായി.

Monday, September 8, 2008

രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തി അടിമത്തം ഇരന്നു വാങുന്നവരായി നമ്മുടെ ഭരണാധികാരികള് അധഃപതിച്ചിരിക്കുന്നു.രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തി അടിമത്തം ഇരന്നു വാങുന്നവരായി നമ്മുടെ ഭരണാധികാരികള് അധഃപതിച്ചിരിക്കുന്നു.


രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തി അടിമത്തം ഇരന്നു വാങുന്നവരായി നമ്മുടെ ഭരണാധികാരികള്‍ അധഃപതിച്ചിരിക്കുന്നു.രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തുന്നതാണു ആണവാക്കാരാറെന്നും ഇതിന്നെതിരെ ദേശാഭിമാനികള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ഇടതുപക്ഷം ശക്തിയായി വാദിക്കുമ്പോള്‍ കോണ്‍ഗ്ര സ്സും പ്രധാന മന്ത്രിയും ഇതിന്നെതിരെ തൊടുന്യായങള്‍ പറഞ് ആണവക്കരാറിനെ ന്യായികരിക്കുകയാണ്. സാമ്രജ്യത്ത ശക്തികള്‍ക്ക് കീഴടങാന്‍ തയ്യാറായി നില്‍ക്കുന്ന വലിയൊരു ജന വിഭാഗം ഇന്ത്യയിലുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ആണവക്കരാറിനെക്കുറിച്ച് നടന്ന ചര്‍ച്ചകള്‍

ആണവക്കരാറിനെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പാര്‍ലിമെന്റിനും ജനങള്‍ക്കും നല്കിയ ഉറപ്പുകളോക്കെ വ്യാജമാണെന്നും ജനങളുടെ കണ്ണില്‍ പൊടിയിടാണ്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നുവെന്നും അമേരിക്ക പുറത്തു വിട്ട രേഖകളില്‍ നിന്ന് തെളിഞിരിക്കുകയാണ്.ഇന്ത്യ അമേരിക്കയുമായി ഒപ്പിടാന്‍ പോകുന്ന 123 കരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് പസ്സാകിയ ഹൈഡ് ആക്ടിന്ന് വിധേയമായിരിക്കുമെന്നും തെളിഞിരിക്കുന്നു


ഇ ന്ത്യ ആണവ പരിക്ഷണം നടത്തിയാല്‍ മാത്രമല്ല അമേരിക്കക്ക് ആവശ്യമെന്ന് തോന്നുന്ന ഏതു ഘട്ടത്തിലും കരാര്‍ റദ്ദാക്കാന്‍ കഴിയുമെന്നും അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ വിദേശാകര്യസമിതിക്ക് അമേരിക്കന്‍ സര്‍ക്കാര്‍ അയച്ച രേഖയില്‍ വെളിപ്പെടുത്തിയിരിക്കുന്നു.അമേരിക്ക ശത്രു രാജ്യങളങളുമായി കരുതുന്നവരുമായിട്ടുള്ള ചങാത്തം പോലും ആണവക്കാരാര്‍ എകപക്ഷിയമായി റദ്ദാക്കാന്‍ അമേരിക്കക്ക് അംഗികാരം നല്‍കുന്നുണ്ട്. ആണവക്കാരാര്‍ റദ്ദാക്കാന്‍ ഒരു കൊല്ലത്തെ സമയം അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആണവ വിതരണം ഉടനെ നിര്‍ത്തിവെപ്പിക്കാന്‍ അമേരിക്കക്ക് കഴിയും .പ്രധാനമന്ത്രിയും കോണ്‍ ഗ്രസ്സും പറയുന്നതിന്റെ ഘടകവിരുദ്ധമായ കാര്യങളാണു അമേരിക്കന്‍ കോണ്‍ ഗ്രസ്സിന്റെ വിദേശകാര്യസമതിക്ക് പ്രസിഡണ്ട് ബുഷ് അയച്ച രേഖയില്‍ പറയുന്നത്.

യുറേനിയത്തിന്റെ ദ്വിമുഖ പ്രയോഗത്തിനുള്ള സാങ്കേതിക വിദ്യ. സമ്മ്‌മ്പുഷ്ടികരണത്തിന്നും പുനഃസംസ്കരണത്തിന്നുമുള്ള സാങ്കേതിക വിദ്യ ഇതൊന്നും ഇന്ത്യക്ക് കൈമാറില്ല. ഇന്ത്യയുടെ ആണവോര്‍ജ്ജ സംവിധാനം അന്താരാഷ്ട്ര ഏജന്സികളുടെ പരിശോധനകള്ക്ക് തുറന്നിടണം എന്നിരുന്നാലും ഇന്ത്യക്ക് യാതൊരു രക്ഷയുമില്ല. അമേരിക്കയില്‍ നിന്ന് വാങുന്ന റിയാക്ടറുകളില്‍ സംപുഷ്ട യുറേനിയം ഒരു പ്രാവശ്യം മാത്രമെ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇന്ത്യയില്‍ യുറേനിയം മൂന്നു ഘട്ടങളായി ഉപയോഗിക്കുന്ന ഹെവി വാട്ടര്‍ റിയേക്ടറുകളാണ്‍ നാമിന്ന് ഉപയോഗിക്കുന്ന്ത്. സംമ്പുഷ്ട യുറേനിയം ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ റിയേക്ടറുകളില്‍ ഉപയോഗിക്കുന്നു.തുടര്‍ന്ന് സംസ്കരിച്ചു കിട്ടുന്ന യുറേനിയം ഫാസ്റ്റ് ബ്രീഡര്‍ റിയേക്ടറുകളില്‍ ഉപയൊഗിക്കുന്നു. അവസാനമായി ഫ്ലുട്ടോണിയം- തോറിയം മിശ്രിതം അഡ്വാന്‍സ്ഡ് ഹെവിവാട്ടര്‍ റിയേക്ടറുകളില്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ലൈറ്റ് വാട്ടര്‍ റിയേക്ടറുകളില്‍ സമ്പുഷ്ട യുറേനിയം മാത്രമാണ്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. അതുകൊണ്ട് യുറേനിയം വന്‍ തോതില്‍ ഇറക്കുമതി ചെയ്യേണ്ടിവരും ഇത് നമ്മുടെ സാമ്പത്തിക രംഗമ്ത്തെ പാപ്പരാക്കുകയും നാം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പരിക്ഷണങളും നിര്‍ത്തി വെയ്ക്കേണ്ടതായും വരും .

ഇന്ത്യയിലെ നൂറ്റിപ്പത്ത് കോടി ജനങളുടെ ആത്മാഭിമാനം പണയപ്പെടുത്തി അമേരിക്കയുമായി ഈ അടിമത്തത്തിന്റെ കരാര്‍ ഒപ്പിടുന്നതിന്ന് ഇന്ത്യന്‍ പ്രധാന മന്ത്രിയെ നയിക്കുന്ന ചേതോവികാരമെന്താണ്.സാമ്രാജ്യത്തെ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിച്ച് സ്വാതന്ത്ര്യം നമുക്ക് നേടിത്തന്ന ധീര ദേശാഭിമാനികളോട് കാട്ടുന്ന കടുത്ത അനീതിയാണിത്.അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ ചോരക്കൊതി പൂണ്ട നര വേട്ടയുടെ കറുത്ത അധ്യായങളെക്കുറിച്ച് അല്പമെങ്കിലും ധാരണയുള്ളവര്‍ ബുഷിന്റെ കാല്‍ക്കീഴില്‍ രാജ്യത്തിന്റെ പരമാധികാരം പണയം വെയ്ക്കാന്‍ തുനിയില്ല .

Wednesday, September 3, 2008

ചെങ്ങറയിലേക്കുള്ള തൊഴിലാളി മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു

ചെങ്ങറയിലേക്കുള്ള തൊഴിലാളി മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു

പത്തനംതിട്ട: ചെങ്ങറയിലെ സമരഭൂമിയിലേക്ക്‌ വിവിധ തോട്ടം തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു. സമരഭൂമിക്ക്‌ പുറത്തുവെച്ചാണ്‌ മാര്‍ച്ച്‌ തടഞ്ഞത്‌. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി, ബി എം എസ്‌ തുടങ്ങിയ വിവിധ യൂണിയനുകളുടെ കൂട്ടായ്‌മയായ സംയുക്ത തൊഴിലാളി ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തിലുള്ള മാര്‍ച്ച്‌ ചെങ്ങറക്ക്‌ സമീപമുള്ള കൊന്നപ്പാറയില്‍ നിന്നാണ്‌ ആരംഭിച്ചത്‌. സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ ഭൂസമരം നടക്കുന്ന പ്രദേശത്തേക്കാണ്‌ മാര്‍ച്ച്‌ എന്നതിനാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ കനത്ത പോലീസ്‌ സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.

Tuesday, September 2, 2008

ചെങ്ങറ: തൊഴിലാളി മാര്‍ച്ച് തുടങ്ങി

ചെങ്ങറ: തൊഴിലാളി മാര്‍ച്ച് തുടങ്ങി
ചെങ്ങറയിലെ കുമ്പഴ ഹാരിസണ്‍ എസ്റ്റേറ്റിലേക്ക് തോട്ടം തൊഴിലാളികള്‍ സംയുക്തമായി ബുധനാഴ്ച രാവിലെ മാര്‍ച്ച് തുടങ്ങി. ഭൂമി കിട്ടണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആദിവാസികള്‍ തോട്ടം കയ്യേറിയിരിക്കുന്നതിനാല്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കയ്യേറ്റക്കാര്‍ നിലവിലുള്ള സ്ഥലങ്ങളില്‍നിന്ന് കുറേക്കൂടി മുകളിലേക്ക് മാറിയിരിക്കുകയാണ്. ഇവരുടെ കയ്യില്‍ അമ്പുംവില്ലും കല്ലും വടിയും മറ്റും ഉണ്ട്. തൊഴിലാളി മാര്‍ച്ച് എസ്റ്റേറ്റ് കവാടത്തിനുമുന്നില്‍ തടയുമെന്ന് പൊലീസ് അറിയിച്ചു. ഡിഐജി അരുണ്‍ കുമാര്‍ സിന്‍ഹ, എസ്പി കെ ജി ജയിംസ് എന്നിവരുടെ നേതൃത്വത്തില്‍ 500ഓളം പൊലീസുകാര്‍ സ്ഥലത്തുണ്ട്.

തിരുമേനി, അങ്ങയുടെ കമ്യൂണിസ്റ്റ് വിരോധത്തെ ഒരല്പം മാറ്റിനിറുത്തണം.

തിരുമേനി, അങ്ങയുടെ കമ്യൂണിസ്‌റ്റ് വിരോധത്തെ ഒരല്‌പം മാറ്റിനിറുത്തണം.

മുന്‍പ്‌ മഹര്‍ഷിമാര്‍ കാടുകളിലേക്കു പോയത്‌, മോക്ഷത്തിലേക്കുള്ള പാതകള്‍ തിരക്കിയായിരുന്നു. അന്നവര്‍ സ്വന്തം ജീവിതത്തിനു മുകളിലാണു തീ കോരിയിട്ടത്‌. 'തപസ്‌' സ്വയം തപിച്ച്‌ വിശുദ്ധമായി മാറുന്നതിന്റെ തത്വചിന്തയായിത്തീര്‍ന്നത്‌ അങ്ങനെയാണ്‌. എന്നാലിന്ന്‌ ഒറീസയിലെ കാടുകള്‍ അപ്രഖ്യാപിതമായ അഭയാര്‍ഥി ക്യാമ്പുകളായി മാറുകയാണ്‌. പീഡിതരായ ഒരു ജനത അവിടെനിന്നും ചങ്കുപൊട്ടി കരയുകയാണ്‌. കാടിന്റെ മഹാമൗനങ്ങളൊക്കെയും മുറിച്ച്‌, നിങ്ങളിതൊക്കെയും കാണുന്നില്ലേ മനുഷ്യന്മാരേ എന്നാണവര്‍ ഇടനെഞ്ചു പൊട്ടി ചോദിക്കുന്നത്‌.ആരാലും തിരിഞ്ഞുനോക്കാനില്ലാത്ത ആദിവാസി സമൂഹങ്ങളില്‍, ഒരിത്തിരി സഹായം ചെയ്യാന്‍ ശ്രമിച്ചതാണോ ഞങ്ങള്‍ ചെയ്‌ത തെറ്റെന്നാണവര്‍ ഹൃദയം പൊട്ടി വിളിച്ചു ചോദിക്കുന്നത്‌. നാട്ടുകാര്‍ക്കും, പോലീസ്‌ സ്‌റ്റേഷനുകള്‍ക്കുമിടയില്‍ നീതി കിട്ടാത്തതുകൊണ്ട്‌, ഒരു ജനസമൂഹം കാട്ടില്‍ കഴിഞ്ഞുകൂടേണ്ടിവരുന്നത്‌ ഒരു ജനാധിപത്യ സമൂഹത്തിനും അഭിമാനകരമല്ല. ഒറീസയിലെ കാടുകള്‍, മനുഷ്യത്വത്തിന്റെ ചോര കിനിയുന്ന ഇതിഹാസമാവാന്‍ പോകുന്നത്‌, 'ചില മനുഷ്യരെക്കാള്‍' വന്യജന്തുക്കള്‍ സംസ്‌കാര സമ്പന്നരായിത്തീരുന്ന ഒറീസയിലെ പുതിയ പശ്‌ചാത്തലത്തിലാണ്‌. മനുഷ്യമാംസം പച്ചയ്‌ക്ക് കടിച്ചുതിന്നുന്ന പുലിയേയും നരിയേയും പേടിക്കാതെ കലാപകാലങ്ങളിലെങ്കിലും മനുഷ്യ ജീവിതത്തിനു സംരക്ഷണം നല്‍കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന 'സര്‍ക്കാര്‍ സ്‌ഥാപന'ങ്ങളെയൊന്നും പരിഗണിക്കാതെ പീഡിതരായ ഒരു ജനത കാട്ടിലേക്ക്‌ ഓരോ ദിവസവും കുതിക്കുമ്പോള്‍, 'ഭരണം' എന്നതിന്‌ എന്തര്‍ഥമെന്ന്‌ ഓരോ പൗരനും ചോദിക്കണം. ലക്ഷ്‌ണാനന്ദ സരസ്വതിയെ വെടിവെച്ചുകൊന്നവരെ പിടിച്ചുകെട്ടി ശിക്ഷിക്കുന്നതിനുപകരം അതുമായി ഒരുവിധ ബന്ധവുമില്ലാത്ത ഒരു ജനസമൂഹത്തെയാകെ കൊന്നു കുഴിച്ചുമൂടാന്‍ ഓടിനടക്കുന്ന സംഘപരിവാര്‍ ശക്‌തികള്‍ക്കുമുമ്പില്‍ നിയമവ്യവസ്‌ഥ ഈവിധം സ്‌തംഭിച്ചുനിന്നാല്‍, എങ്ങിനെ ഒറീസയില്‍ സ്വസ്‌ഥജീവിതം സാധ്യമാകും? ഓടിയൊളിക്കാന്‍ കാടുകളില്ലായിരുന്നുവെങ്കില്‍ ഏറ്റവും ചുരുങ്ങിയത്‌ ഒറീസയിലെ ഒരു ഗ്രാമമെങ്കിലും മൃതദേഹങ്ങള്‍കൊണ്ട്‌ മൂടപ്പെടുമായിരുന്നു. നീരൊഴുക്ക്‌ വര്‍ധിപ്പിക്കാനെന്നപോലെ കലാപകാലത്ത്‌ 'ചോരയൊഴുക്ക്‌' കുറയ്‌ക്കാനും ഞങ്ങളെക്കൊണ്ടാവുമെന്ന്‌ ഒറീസയിലെ കാടുകള്‍ നാളെ സ്വന്തം ജീവചരിത്രമെഴുതുമ്പോള്‍ സ്വന്തം ജീവിത പുസ്‌തകത്തില്‍ കുറിച്ചിടുമായിരിക്കും. അന്ന്‌, പുലിക്കുട്ടികള്‍ക്കൊപ്പം മാന്‍കുട്ടികളും കളിച്ചുനടന്ന മഹര്‍ഷിമാര്‍ പാര്‍ത്ത പഴയ 'പര്‍ണശാല'കളുടെ അസ്‌ഥികള്‍പോലും ഇതുപോലുള്ള ക്രൂരതകള്‍ക്കെതിരേയുള്ള ആയുധങ്ങളായി മാറുമായിരിക്കും.ഗോമാംസം കഴിക്കാന്‍ പാടില്ല, മതം മാറാന്‍ പാടില്ല, ക്രിസ്‌മസ്‌ ആഘോഷിക്കാന്‍ പാടില്ല എന്ന്‌ ആര്‍ത്തുവിളിച്ച്‌ ആടിയും പാടിയും നടക്കാന്‍, അങ്ങിനെ വിശ്വസിക്കുന്നവര്‍ക്കൊക്കെയും അവകാശമുണ്ട്‌. എന്നാല്‍ ആ വിശ്വാസം, അങ്ങിനെ വിശ്വസിക്കാത്തവരുടെമേല്‍ ത്രിശൂലമായി തുളഞ്ഞുകയറുമ്പോള്‍, ബോംബായിവന്നു പൊട്ടുമ്പോള്‍, 'ജനാധിപത്യം' തന്നെയാണ്‌ കൊലചെയ്യപ്പെടുന്നത്‌. മാലാപാഡയിലെ ഗോത്രവര്‍ഗക്കാര്‍ക്കു ഗോമാംസം തിന്നാന്‍, വിശ്വഹിന്ദു പരിഷത്തിന്റേയോ മതപരിവര്‍ത്തന വിരുദ്ധ സമിതിയുടേയോ സമ്മതപത്രം ആവശ്യമില്ല. ഓരോരുത്തരുടേയും 'അടുക്കള' അരിച്ചുപെറുക്കി പരിശോധിക്കാന്‍, ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യേകിച്ച്‌ ഒരു പാര്‍ട്ടിയേയും ചുമതലപ്പെടുത്തിയിട്ടില്ല. ഇന്നിന്ന ജന്തുവിനെ തിന്നരുതെന്നല്ല, ഒരു ജന്തുവിന്റെ പേരിലും സ്വയം കൊല്ലരുത്‌ എന്നാണ്‌ ജനാധിപത്യം അനുശാസിക്കുന്നത്‌! എന്നാല്‍ സംഘപരിവാര്‍മാത്രം, പശുവിന്റെ പേരില്‍ ആളെ കൊല്ലുകയാണ്‌. ഒരു ജന്തുവിനെ ആരാധിക്കാനുള്ള ഒരു ജനവിഭാഗത്തിന്റെ അവകാശവും, ഒരു ജന്തുവിനെ ഭക്ഷിക്കാനുള്ള വേറൊരു ജനവിഭാഗത്തിന്റെ അവകാശവും തമ്മില്‍ എന്തിന്‌ ഏറ്റുമുട്ടണം? ഇന്ത്യയില്‍ ഇതുവരെ പൂച്ചയിറച്ചിയുടേയും മുയല്‍ ഇറച്ചിയുടേയും പന്നിയിറച്ചിയുടേയും പേരില്‍ ആരും ഏറ്റുമുട്ടിയതായി അറിയില്ല! ഗോവധ നിരോധന പ്രസ്‌ഥാനംപോലെ, ഒരു 'പന്നിവധ' നിരോധന പ്രസ്‌ഥാനം പിറന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തിന്നുന്നവര്‍ക്ക്‌ തിന്നാം. അല്ലാത്തവര്‍ തിന്നണ്ട. എന്നാല്‍ സംഘപരിവാര്‍മാത്രം മതേതര ഇന്ത്യയില്‍ ഇതു സമ്മതിക്കുകയില്ല. അത്തരമൊരു പശ്‌ചാത്തലത്തിലാണ്‌ 'കാളനാവാമെങ്കില്‍ കാളയുമാവാമെന്ന്‌' ഞാനെഴുതിയത്‌. ഭക്ഷണത്തിലെ ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉച്ചത്തില്‍ ആവര്‍ത്തിക്കേണ്ട ഒരു സന്ദര്‍ഭമായിരുന്നു അത്‌. ഗുജറാത്തിലെ വംശഹത്യാനന്തര പശ്‌ചാത്തലത്തില്‍, സൗരാഷ്‌ട്രയിലെ ഒരനുഭവം, ദീര്‍ഘകാലമായി അവിടെ സ്‌ഥിരതാമസമാക്കിയ ഒരാള്‍ പങ്കുവച്ചത്‌ അനുസ്‌മരിച്ചുകൊണ്ട്‌, ''രണ്ടു രൂപയുടെ മത്തി വറുക്കാന്‍ അഞ്ചു രൂപയുടെ ചന്ദനത്തിരി'' കത്തിക്കേണ്ടിവരുന്ന ദുരവസ്‌ഥയുടെ തുടര്‍ച്ചയില്‍നിന്നാണ്‌ 'കാളന്‍/കാള' 'ഇരട്ടകളെ'ക്കുറിച്ചു ഞാന്‍ പരാമര്‍ശിച്ചത്‌. അതുകേട്ടമാത്രയില്‍ സ്‌കാനിങ്ങും എക്‌സ്റേയുമൊന്നും കൂടാതെ തന്നെ പലരുടേയും 'ഉള്ളം' പുറത്തുചാടിയത്‌ എത്ര പെട്ടെന്നായിരുനു. ഇന്നും 'ഓളിയിടല്‍' ഒതുങ്ങിയിട്ടില്ല! പറഞ്ഞുവരുന്നത്‌ ഒറീസയിലെ ഗോത്രവര്‍ഗക്കാര്‍, അവര്‍ക്കിഷ്‌ടമുള്ളത്‌ തിന്നട്ടെ എന്നാണ്‌. അവര്‍ക്ക്‌ ആവശ്യത്തിനു ഭക്ഷണം എത്തിക്കുന്ന കാര്യത്തില്‍ മിഷനറിമാരോട്‌ മത്സരിക്കുന്നതിനു പകരം ആവശ്യത്തിനു ഭക്ഷണം കിട്ടാത്ത അവരോട്‌ ഇത്‌ തിന്നരുത്‌, അത്‌ തിന്നരുത്‌ എന്ന മാഞ്ഞാലം പറയുന്നതിലാണ്‌, സംഘപരിവാര്‍ വ്യാപൃതരായിരിക്കുന്നത്‌!മതപരിവര്‍ത്തനം സൂക്ഷ്‌മാര്‍ഥത്തില്‍, 'മതപ്രശ്‌ന'മെന്നതിലധികം ഒരു പൗരാവകാശ പ്രശ്‌നമാണ്‌. ആര്‍ക്കും സ്വന്തം മതം സ്വീകരിക്കാനെന്നപോലെ തള്ളിക്കളയാനും അവകാശമുണ്ട്‌. 'ഇത്രയാള്‍ ഞങ്ങള്‍ക്കു കൂടി, ഇത്രയാള്‍ ഞങ്ങള്‍ക്കു കുറഞ്ഞു' എന്നമട്ടില്‍ മതപരിവര്‍ത്തനത്തെ ചുരുക്കുന്നവര്‍, വ്യക്‌തിയുടെ മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയാണ്‌ പരിഹസിക്കുന്നത്‌. സംഘപരിവാര്‍ ജന്മംനല്‍കിയ 'മതപരിവര്‍ത്തന വിരുദ്ധവേദി' മതപ്പേടിയുടേയും പൗരാവകാശപ്പേടിയുടേയും സംയുക്‌തമാണ്‌. പുറത്താക്കാനല്ലാതെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സവര്‍ണ പ്രത്യയശാസ്‌ത്രത്തിന്റെ സങ്കുചിതത്വത്തെ ആദര്‍ശവല്‍ക്കരിക്കാനുള്ള സാഹസിക ശ്രമം കിഴിച്ചാല്‍ അതില്‍ പിന്നെ ബാക്കിയുള്ളത്‌, അക്രമാസക്‌തമായ അസഹിഷ്‌ണുതയാണ്‌.സംഘപരിവാര്‍ സൃഷ്‌ടിച്ച ഭീകരതകള്‍ക്കിടയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഒറീസയിലെ പീഡിതരായ മനുഷ്യര്‍, കണ്ണീരിനിടയിലും കാതോര്‍ക്കുന്നത്‌, മനുഷ്യത്വത്തിന്റെ കാലൊച്ചയാണ്‌. സര്‍വ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമപ്പുറം എന്തുവന്നാലും ഞങ്ങള്‍ മനുഷ്യത്വത്തിനു കാവല്‍ നില്‍ക്കുമെന്നു പ്രഖ്യാപിക്കുന്ന ഒരു 'ചലോ ഒറീസ'പ്രസ്‌ഥാനമാണ്‌ ഇപ്പോള്‍ ഇന്ത്യയില്‍ അനിവാര്യമാകുന്നത്‌. കത്തിച്ചാരമായവരുടേയും ഇപ്പോഴും മുറിവേറ്റു പിടയുന്നവരുടേയും ഇടയില്‍നിന്ന്‌ 'പ്രത്യക്ഷ ആക്രമണമാണോ പരോക്ഷ ആക്രമണമാണോ' കൂടുതല്‍ ഭീകരമെന്ന്‌ തര്‍ക്കിക്കാതിരിക്കാനുള്ള വിവേകമെങ്കിലും നമുക്കുയര്‍ത്തിപിടിക്കാന്‍ കഴിയണം. സര്‍വമതത്തിലുംപെട്ട ഈശ്വരവിശ്വാസികളും ഒരു മതത്തിലുംപെടാത്ത ഈശ്വരവിശ്വാസമില്ലാത്തവരും ഒന്നിച്ചു ചേര്‍ന്ന്‌ മനുഷ്യത്വത്തിന്റെ കുഴിമാടങ്ങളില്‍ ഒരുതുള്ളി കണ്ണീര്‍ വീഴ്‌ത്തുന്ന നേരങ്ങളിലെങ്കിലും, പ്രിയപ്പെട്ട പൗവത്തില്‍ തിരുമേനി, അങ്ങ്‌ പ്രശസ്‌തമായ അങ്ങയുടെ കമ്യൂണിസ്‌റ്റ് വിരോധത്തെ ഒരല്‌പം പുറകിലേക്ക്‌ മാറ്റിനിറുത്തണം.
k e n

Monday, September 1, 2008

ഒറീസ അക്രമം: സംസ്ഥാന സര്‍ക്കാരിന്റെ ഭരണം പരാജയമെന്ന് വയലാര്‍ രവി .(കേന്ദ്രസറ്ക്കാറിന്റെ വമ്പിച്ച വിജയം .പറയാന്‍ മറന്നത്)

ഒറീസ അക്രമം: സംസ്ഥാന സര്‍ക്കാരിന്റെ ഭരണം പരാജയമെന്ന് വയലാര്‍ രവി .(കേന്ദ്രസറ്ക്കാറിന്റെ വമ്പിച്ച വിജയം .പറയാന്‍ മറന്നത്)

തിരുവനന്തപുരം: ഒറീസയിലെ അക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ കേന്ദ്രം കഴിയുന്നതെല്ലാം ചെയ്തതായി അദ്ദേഹം പറഞ്ഞു.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഒറിസ്സ കത്തുമ്പോള്‍ വറ്ഗ്ഗിയവാദികള്‍ക്കും യു ഡി എഫിന്നും വേണ്ടി ഓശാന പാടുന്നു

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഒറിസ്സ കത്തുമ്പോള്‍ വറ്ഗ്ഗിയവാദികള്‍ക്കും യു ഡി എഫിന്നും വേണ്ടി ഓശാന പാടുന്നു

വിശ്വാസികള്‍ക്കുനേരെയുള്ള പ്രത്യക്ഷ ആക്രമങ്ങളേക്കാള്‍ ഭീകരം പരോക്ഷമായ ആക്രമങ്ങളാണെന്ന് ഇന്റര്‍ചര്‍ച്ച് കൌസില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. ആലപ്പുഴ പഴവങ്ങാടി മാര്‍ സ്ളീവ സഡേ സ്കൂളില്‍ രക്ഷിതാക്കളുടെ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പള്ളി തകര്‍ന്നാല്‍ പുനര്‍നിര്‍മിക്കാം. തലമുറയുടെ വിശ്വാസം തകര്‍ന്നാല്‍ വീണ്ടെടുക്കാനാകില്ല. ഭൌതികവാദവും നിരീശ്വരവാദവും അടിച്ചേല്‍പ്പിക്കാനുള്ള പ്രവണത കൂടിവരികയാണ്. ക്രൈസ്തവസമൂഹം ചെകുത്താനും കടലിനും ഇടയിലാണ്- അദ്ദേഹം പറഞ്ഞു. വിശ്വാസം നഷ്ടപ്പെട്ടാല്‍ പുനഃസ്ഥാപിക്കാന്‍ വിഷമമാണ്. റഷ്യയില്‍ 70 വര്‍ഷം വിശ്വാസികളെ പീഡിപ്പിച്ചു. അവിടെ ഭരണസംവിധാനം തകര്‍ന്നപ്പോള്‍ വിശ്വാസം പുനര്‍ജനിച്ചെങ്കിലും അത് വികലമായി കഴിഞ്ഞിരുന്നു. മതം ഉപയോഗപ്പെടുത്തി അധികാരത്തിലേറാന്‍ ശ്രമിക്കുന്നവരാണ് ഒറീസയിലെ അക്രമത്തിനുപിന്നില്‍. അക്രമത്തെ ക്രൈസ്തവമായും ജനാധിപത്യപരമായും നേരിടണം. മാനസാന്തരത്തിന് പ്രാര്‍ഥിക്കണം. ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങളും സംരക്ഷണവും ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളതാണ്. വര്‍ഗീയതയുടെ പേരില്‍ ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് നിര്‍ഭാഗ്യകരമാണ്.

Saturday, August 30, 2008

ചെങ്ങറയില്‍ നാനൂറ് പേരുടെ സം‌രക്ഷണവലയം, ഭക്ഷണമെത്തിക്കാമെന്ന് പറഞുവന്നവറ് കാലിപ്പെട്ടിയുമായി

ചെങ്ങറയില് ‍നാനൂറ് പേരുടെ സം‌രക്ഷണവലയം, ഭക്ഷണമെത്തിക്കാമെന്ന് പറഞുവന്നവറ് കാലിപ്പെട്ടിയുമായി.

ചെങ്ങറയിലെ കൈയേറ്റഭൂമിയില്‍ സംരക്ഷണവലയം തീര്‍ക്കുമെന്ന ഐക്യദാര്‍ഢ്യസമിതിയുടെ പ്രഖ്യാപനം പൊളിഞ്ഞു. ഏഴായിരം പേര്‍ പങ്കെടുക്കുന്ന വലയം തീര്‍ക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടതെങ്കിലും നാനൂറിനടുത്ത് ആളുകളേ പങ്കെടുത്തുള്ളൂ. തുടര്‍ന്ന് വലയം കൈയേറ്റഭൂമിയിലേക്കുള്ള മാര്‍ച്ചാക്കി. കൈയേറ്റഭൂമിയില്‍നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ കൊന്നപ്പാറയില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. ദളിത് ഫെഡറേഷന്‍ പ്രസിഡന്റ് പി രാമഭദ്രന്‍ ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അടക്കമുള്ളവര്‍ സംസാരിച്ചു. കൈയേറ്റഭൂമിയിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെയും പൊലീസ് കൊന്നപ്പാറയില്‍ തടഞ്ഞു. കൈയേറ്റക്കാര്‍ക്ക് ഭക്ഷണം എത്തിക്കാനാണെന്ന് അവകാശപ്പെട്ടാണ് യൂത്ത് ലീഗിന്റെ മാര്‍ച്ച്. ഭക്ഷണം കൊണ്ടുവന്ന വാഹനത്തിന്റെ മുന്‍വശത്ത് വച്ചത് ഒഴിഞ്ഞ പെട്ടികളായിരുന്നു. ഭക്ഷണം സാധുജന വിമോചനവേദിയുടെ ഓഫീസിലെത്തിക്കുമെന്നാണ് അറിയിച്ചതെങ്കിലും അവിടെ എത്തിച്ചില്ലെന്നും ആക്ഷേപമുണ്ട്.

ചെങറ സമരത്തിനു പിന്തുണയുമായി എത്തുന്ന ആരും പട്ടിണിയിലായ തൊഴിലാളികളെ ഗൗനിക്കുന്നില്ല. റബ്ബറ് പാല്‍ വിറ്റ് കോടികള്‍ സമ്പാദിക്കുന്നു .

ചെങറ സമരത്തിനു പിന്തുണയുമായി എത്തുന്ന ആരും പട്ടിണിയിലായ തൊഴിലാളികളെ ഗൗനിക്കുന്നില്ല. റബ്ബറ് പാല്‍ വിറ്റ് കോടികള്‍ സമ്പാദിക്കുന്നു .

ചെങറ സമരത്തിനു പിന്തുണയുമായി എത്തുന്ന ആരും പട്ടിണിയിലായ നൂറുകണക്കിന് തൊഴിലാളികളുടെ പ്രശ്നം ശ്രദ്ധിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. ഭൂസമരത്തിന്റെ മറവില്‍ വന്‍തോതില്‍ റബര്‍ പാല്‍ കടത്തുന്നുണ്ടെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.

ദിവസം പന്ത്രണ്ടായിരം കിലോഗ്രാം റബര്‍ പാലാണു സമരം നടക്കുന്ന കുറുമ്പറ്റി ഡിവിഷനിലെ ഉത്പാദനം. ഇതു മുഴുവന്‍ സമരക്കുടിലുകളിലുള്ളവരില്‍ നിന്നു തുച്ഛമായ വിലയ്ക്കു നേതാക്കള്‍ വാങ്ങി പുറത്തു വില്‍ക്കുകയാണെന്നും തൊഴിലാളികള്‍ ആരോപിച്ചു.

Thursday, August 28, 2008

ദരിദ്രവല്‍ക്കരണത്തിന്റെ നയം

ദരിദ്രവല്‍ക്കരണത്തിന്റെ നയം

ലോ കത്തിലെ ദരിദ്രരില്‍ മൂന്നിലൊന്നും അധിവസി ക്കുന്ന രാജ്യമെന്ന 'ഖ്യാതി' ഇന്ത്യക്ക് നല്‍കുകയാണ് ഉദാരവല്‍ക്കരണനയങ്ങള്‍ ചെയ്തതെന്ന് ലോകബാങ്കിന്റെ പഠനത്തിനുതന്നെ തുറന്നുകാട്ടേണ്ടിവന്നത് സാഹചര്യത്തിന്റെ ഗൌരവം ബോധ്യപ്പെടുത്തുന്നതാണ്. ലോകത്തിന്റെ ദാരിദ്യ്രം തുടച്ചുനീക്കുമെന്ന മുദ്രാവാക്യം ആസ്ഥാനമന്ദിരത്തില്‍ കൊത്തിവച്ച സ്ഥാപനമാണ് ലോകബാങ്ക്. എന്നാല്‍, ഇവരുടെ കുറിപ്പടികള്‍ക്ക് അനുസൃതമായ പരിഷ്കാരങ്ങള്‍ നടപ്പാക്കിയ രാജ്യത്തെല്ലാം ദരിദ്രരുടെ എണ്ണം ഭീമാകാരം പൂണ്ടിരിക്കുന്നെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 48 ശതമാനവും ദാരിദ്യ്രരേഖയ്ക്കു താഴെയാണെന്നാണ് പഠനം പറയുന്നത്. ദിവസം 55 രൂപയില്‍ താഴെ വരുമാനമുള്ളവരെയാണ് ഈ പട്ടികയില്‍ ലോകബാങ്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഇത്രയും ഔദാര്യം കാണിക്കാന്‍ നമ്മുടെ സ്വന്തം സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാനദണ്ഡങ്ങളില്‍ നിരന്തരം മാറ്റംവരുത്തി ദരിദ്രരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് സ്ഥാപിച്ച് സൌജന്യങ്ങളും ആനുകൂല്യങ്ങളും വെട്ടികുറയ്ക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇന്ത്യന്‍ ജനസംഖ്യയില്‍ 75.6 ശതമാനം 87 രൂപയില്‍ താഴെ വരുമാനമുളളവരാണെന്ന കാര്യം ബാങ്ക് മറച്ചുവയ്ക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അഭിജിത് സെന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യയുടെ 78 ശതമാനവും പ്രതിദിനം 20 രൂപയില്‍ താഴെമാത്രം വരുമാനം ഉള്ളവരാണ്. ഉദാരവല്‍ക്കരണനയം അസമത്വത്തിന്റെ അതിതീവ്രമായ വ്യാപനമാണ് സൃഷ്ടിക്കുന്നതെന്ന കാര്യത്തില്‍ ഇനി തര്‍ക്കത്തിന് ഇടമില്ല. ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് നയം തിരുത്തുന്നതിനു പകരം കൂടതല്‍ ശക്തിയോടെ നടപ്പാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവരുടെ കണ്ണുതുറപ്പിക്കുന്നതിനു ലോകബാങ്കിന്റെ കണക്കും പോരാതെവരും.

Wednesday, August 27, 2008

ഭൂമിയില്ലാത്തവര്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കും: മന്ത്രി ബാലന്‍

ഭൂമിയില്ലാത്തവര്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കും: മന്ത്രി ബാലന്‍
ആദിവാസികളടക്കം ഭൂമിയില്ലാത്ത എല്ലാവര്‍ക്കും ഭൂമി നല്‍കാനുള്ള പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് പിന്നോക്കക്ഷേമ മന്ത്രി എ കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭൂമിയില്ലാത്തവരില്‍ ഭൂരിപക്ഷവും പട്ടികജാതി വര്‍ഗക്കാരാണ്. ഇവര്‍ക്ക് വീടും കൃഷിഭൂമി ലഭ്യമാക്കും. പാക്കേജ് സംബന്ധിച്ച് ഭൂസമരം നടത്തുന്നവരുമായി ചര്‍ച്ച നടത്തും. ചെങ്ങറയില്‍ തൊഴിലാളികളെയും ആദിവാസികളെയും തമ്മിലടിപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. ചെങ്ങറിയിലെ ഭൂസമരം തീര്‍ക്കാന്‍ തൊഴിലാളികളുടെ കൂടി സഹായം തേടും.

ഓണക്കാലത്ത്‌ ആദിവാസികള്‍ക്ക്‌ സൗജന്യ അരി

ഓണക്കാലത്ത്‌ ആദിവാസികള്‍ക്ക്‌ സൗജന്യ അരി

തിരുവനന്തപുരം: ഓണക്കാലത്ത്‌ ആദിവാസികള്‍ക്ക്‌ ഒരുമാസത്തേക്ക്‌ സൗജന്യമായി അരി നല്‍കും. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനാണ്‌ ഇക്കാര്യം അറിയിച്ചത്‌.

Tuesday, August 26, 2008

ചെങ്ങറ സമരത്തിന് സര്‍ക്കാര്‍ ജീവനക്കാരിയുടെ കുടുംബവും

ചെങ്ങറ സമരത്തിന് സര്‍ക്കാര്‍ ജീവനക്കാരിയുടെ കുടുംബവും

ചെങ്ങറയില്‍ ഭൂമിക്കുവേണ്ടി മുറവിളി കൂട്ടുന്നവര്‍ക്കൊപ്പം സര്‍ക്കാര്‍ ജീവനക്കാരിയുടെ കുടുംബവും. മാവേലിക്കര ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അറ്റന്‍ഡര്‍ ചെങ്ങന്നൂര്‍ കാരയ്ക്കാട് ഉത്തരഭവനത്തില്‍ പ്രസന്ന(40)യുടെ കുടുംബം ഒരു വര്‍ഷമായി കൈയേറ്റഭൂമിയില്‍ താമസിക്കുകയാണ്. പ്രസന്നയുടെ ഭര്‍ത്താവ് ചന്ദ്രനും(45) രണ്ടുമക്കളുമാണ് ചെങ്ങറയിലുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി മുന്നില്‍നിന്നത് ചന്ദ്രനാണെന്ന് വ്യക്തമായി. പ്രസന്ന ഇടക്കിടെ ചെങ്ങറയില്‍പോയി ഭര്‍ത്താവിനെയും മക്കളായ ഉത്തരയെയും അര്‍ജുനെയും കാണാറുണ്ട്. സ്വന്തം വസ്തുവില്‍ റബര്‍ കൃഷി നടത്തുന്ന ഇവര്‍ വീട് പൂട്ടിയിട്ടാണ് ഭൂമിയില്ലെന്ന് പറഞ്ഞ് ചെങ്ങറയില്‍ ഭൂമി കൈയേറിയിരിക്കുന്നത്. വര്‍ഷങ്ങളായി കാരയ്ക്കാട് താമസിക്കുന്ന ഇവര്‍ക്ക് അവകാശമായി കിട്ടിയതും സ്വന്തമായി വാങ്ങിയതുമായ 49.795 സെന്റ് സ്ഥലമാണുള്ളത്. ഇതില്‍ വിലയാധാരം വാങ്ങിയ 37.297 സെന്റും (ആധാരം നമ്പര്‍ 1581/90), കുടുംബ വസ്തുവായ 8.496 സെന്റും (ആധാരം നമ്പര്‍ 794/97) കൂടാതെ മറ്റൊരു നാലുസെന്റ് (ആധാരം നമ്പര്‍ 795/97) ഭൂമിയുമാണുള്ളത്. 900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് നിര്‍മിച്ചിട്ടുള്ളത്. കെട്ടിടം പൂര്‍ണമായും വാര്‍ത്തതാണ്്. മൂന്ന് ബെഡ്റൂമും ഒരുഹാളും അടുക്കളയുമുണ്ട്. പമ്പ് സെറ്റും സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ഇവരുടെ വീട്ടില്‍ മാത്രമാണ് വൈദ്യുതിയുള്ളത്. അടുത്തുള്ള വീടുകളില്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതിന് തടസം നില്‍ക്കുന്നതും പ്രസന്നയുടെ കുടുംബമാണ്. ഇതു സംബന്ധിച്ച് ആലപ്പുഴ മജിസ്ട്രേട്ട് കോടതിയില്‍ കേസുണ്ട്. ഇതിനിടെ തങ്ങളുടെ വസ്തുവില്‍ സവര്‍ണര്‍ അതിക്രമിച്ചുകയറിയെന്ന് പറഞ്ഞ് സാധുവിമോചന മുന്നണി പ്രവര്‍ത്തകരെ കൊണ്ടുവന്ന് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമവും നടത്തിയിരുന്നു. വൈദ്യുതി ലൈന്‍ വലിക്കുന്നതിന് ആലപ്പുഴ അഡീഷണന്‍ ജില്ലാ മജിസ്ട്രേറ്റ് കോടതിയും ചെങ്ങന്നൂര്‍ ആര്‍ഡിഒയും ഉത്തരവ് നല്‍കിയിട്ടും അത് ഇവര്‍ അംഗീകരിച്ചില്ല. പൊതുസ്ഥലത്ത് കൂടിയാണ് വൈദ്യുതി ലൈന്‍ വലിക്കുന്നതെന്നും അതിന് തടസം നില്‍ക്കരുതെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതു വകവെയ്ക്കാതെ പ്രസന്നയും ഭര്‍ത്താവ് ചന്ദ്രനുംകൂടി ലൈന്‍ വലിക്കുന്നതു തടയുകയായിരുന്നു. മാത്രമല്ല ഇതു സംബന്ധിച്ച് അന്വേഷിക്കാനെത്തിയ ചെങ്ങന്നൂര്‍ ഡിവൈഎസ്പി രവീന്ദ്രപ്രസാദിനു മുന്നില്‍ ഒരു കൈയില്‍ മണ്ണെണ്ണ പാത്രവും മറുകൈയില്‍ തീപ്പെട്ടിയുമായി പ്രസന്ന ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. ചെങ്ങറയില്‍ ഇവരുടെ ഭര്‍ത്താവ് ചന്ദ്രന്‍ ഇതേ തന്ത്രം ആവര്‍ത്തിക്കുകയായിരുന്നു. വൈദ്യുതി ലഭിക്കാന്‍ ഇവിടെയുള്ളവര്‍ മുഖ്യമന്ത്രിക്കും പട്ടികജാതി പട്ടികവര്‍ഗ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. പോസ്റ്റ് സ്ഥാപിച്ചതല്ലാതെ ഇപ്പോഴും ഇവിടെയുള്ള പട്ടികജാതി കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചിട്ടില്ല.