കേ രളത്തിന്റെ വ്യവസായവികസനം പൂര്‍ണാര്‍ഥ ത്തില്‍ സാക്ഷാല്‍ക്കരിക്കാന്‍ വികസനകാര്യത്തില്‍ ഭരണ-പ്രതിപക്ഷപാര്‍ടികള്‍ തമ്മില്‍ സമവായവും യോജിപ്പും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. ഓരോ അഞ്ചുവര്‍ഷവും സര്‍ക്കാര്‍ മാറിവരുന്ന സാഹചര്യത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വികസനകാര്യത്തില്‍ യോജിച്ചില്ലെങ്കില്‍ ആഗ്രഹങ്ങള്‍ ജലരേഖയാകും. സര്‍ക്കാരിന്റെ ചുമതല വ്യവസായം നടത്തലല്ല, നടത്തിക്കലാണ്. സംരംഭകരെ പ്രോത്സാഹിപ്പിക്കാനും കാലതാമസം ഒഴിവാക്കാനും നിക്ഷേപകരെ സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കാനും കഴിഞ്ഞാല്‍ കൈവിട്ടുപോയതൊക്കെ തിരിച്ചുപിടിക്കാന്‍ നാം വൈകിയിട്ടില്ല. കേരളത്തില്‍ നിക്ഷേപിക്കുന്നത് സുരക്ഷിതമല്ലെന്ന ആശങ്ക അല്ലെങ്കില്‍ വിശ്വാസം നിക്ഷേപകരില്‍ നിലനില്‍ക്കുന്നതാണ് വ്യവസായവല്‍ക്കരണത്തിനുള്ള മുഖ്യ തടസ്സം. മിന്നല്‍പണിമുടക്ക്, ബന്ദ്, വ്യവസായമേഖലകളിലുണ്ടാകുന്ന അക്രമം എന്നിവ ഒഴിവാക്കാതെ കേരളത്തിന്റെ വ്യവസായവല്‍ക്കരണം യാഥാര്‍ഥ്യമാവില്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെടണം. ട്രേഡ് യൂണിയന്‍ അവകാശവും സംഘടനാ സ്വാതന്ത്യ്രവും നിലനിര്‍ത്തിതന്നെ മിന്നല്‍പണിമുടക്കും ബന്ദും ഒഴിവാക്കാന്‍ കഴിയണം. വ്യവസായത്തിന് ഭൂമി ലഭ്യമാക്കാന്‍ പ്രായോഗിക വൈഷമ്യങ്ങളുണ്ട്. ജനങ്ങളുടെ പൂര്‍ണമായ സഹകരണത്തോടെ, മാറ്റിപ്പാര്‍പ്പിക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ സൌകര്യം ചെയ്തുകൊടുത്ത് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ ഒഴിവാക്കാം. പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ചയാണ് കേരളത്തിന്റെ ഏറ്റവും വലിയ പരാജയം. ഉല്‍പ്പാദന വൈവിധ്യവല്‍ക്കരണം, ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള നിര്‍മാണരീതി എന്നിവയില്‍ ചൈനയെ മാതൃകയാക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ കയറും കൈത്തറിയും കരകയറും. പരിസ്ഥിതിമലിനീകരണത്തിന്റെ പേരില്‍ വ്യവസായ അന്തരീക്ഷം തകര്‍ക്കുന്ന നിഷേധാത്മക സമീപനങ്ങളെ നേരിട്ടേ മതിയാകൂ. സംരംഭകനെ നിരുത്സാഹപ്പെടുത്തുന്ന നടപടിക്രമങ്ങളിലെ നൂലാമാലകള്‍ക്ക് ഇന്നും പരിഹാരമായിട്ടില്ല. ഏകജാലകം പ്രയോഗികമാക്കാന്‍ ക്യാബിനറ്റ് തലത്തിലുള്ള ഉന്നതാധികാരസമിതി ഉണ്ടാകണം. കാര്‍ഷികോല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് നാണ്യവിള സംസ്കരിക്കാനും മെച്ചപ്പെട്ട വിപണന സംവിധാനമുണ്ടാക്കാനുമുള്ള സാധ്യത പ്രയോജനപ്പെടുത്തണം. നമ്മുടെ തീരദേശ ലോഹമണല്‍ പാരിസ്ഥിതികപ്രശ്നങ്ങള്‍ കൂടാതെ വ്യവസായ സാധ്യതകളാക്കി മാറ്റാന്‍ വൈകിക്കൂടാ. സെസ് വ്യവസായവല്‍ക്കരണത്തെ ത്വരിതപ്പെടുത്തും എന്നതില്‍ രണ്ടുപക്ഷമില്ല. മറ്റു സംസ്ഥാനങ്ങള്‍ ഈ വഴിക്ക് അതിവേഗം നീങ്ങുമ്പോള്‍ നാം അറച്ചുനില്‍ക്കുന്നത് സാധ്യതകള്‍ നഷ്ടപ്പെടുത്താനേ ഉപകരിക്കൂ. പ്രത്യേക സാമ്പത്തികമേഖലയ്ക്ക് ഉപാധിയായി സര്‍ക്കാര്‍ വച്ചിരുന്ന 1000 ഏക്കര്‍ എന്നത് കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ പ്രാവര്‍ത്തികമല്ല. ഇതു പരിഗണിച്ച് വരുത്തിയ മാറ്റങ്ങള്‍ ഉപയോഗപ്പെടുത്തണം.
പി സി ചാക്കോ
4 comments:
ആദ്യം വേണ്ടത് ഭരണ-പ്രതിപക്ഷ യോജിപ്പ്

ഒരോരോ തമാശകളെ !!!!
ഇന്ന് നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന "വികസന"നയങ്ങളിൽ ഭരണ-പ്രതിപക്ഷ ഐക്യമില്ലെന്ന് പറയുന്നത് ശരിയായ വിലയിരുത്തലല്ല.പരസ്പരം വെട്ടിക്കീറുന്ന ഈ പാർട്ടികൾ ഒരഭിപ്രായവ്യത്യാസവുമില്ലാതെ തോളോട്തോൾ ചേർന്ന് നിൽക്കുന്നത് ഇന്ന് നട്പ്പിലാക്കുന്ന "വികസന"നയത്തിൽ മാത്രമാണെന്നതാണ് യാഥാർത്ഥ്യം....സംസ്ഥാനത്ത് ഇപ്പോൾ ഉയർന്നു വരുന്ന എതിർപ്പും പ്രക്ഷോഭങ്ങളും,മാറി മാറി ഭരണവും-പ്രതിപക്ഷവും കളിച്ച് കേന്ദ്രവും-സംസ്ഥാനവും ഭരിച്ച് വികസിപ്പിച്ച"വികസനം"കൊണ്ട് പൊറുതിമുട്ടിയ ജനവിഭാഗങ്ങളാണ്....അനുദിനം ശക്തിപ്രാപിക്കുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന്നടിച്ചാൽ കാൽക്കീഴിലെ മണ്ണ് ഒലിചുപോവുമെന്ന് കരുതിയിട്ടല്ലേ ഈ പ്രതിഷേധങ്ങളുടെ ഒക്കെ മുന്നിലേക്ക് എടുത്ത് ചാടി ഓരോ പാർട്ടിക്കാരനും ഞങ്ങളുടെ സമരമാണെന്ന് വരുത്താൻ ശ്രമിക്കുന്നത്...അങ്ങിനെ അല്ലേ സ്വന്തം പാർട്ടിക്കാർ എതിർത്ത സമരത്തെപോലും പി ന്തുണക്കാൻ ഇറങ്ങിത്തിരിച്ച് വി എസ്സ് ജനപ്രിയനായത്....ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആപഴയ വി എസ്സ് ആവാനല്ലെശ്രമിക്കുന്നത്
അതിലും എളുപ്പം ഒരു കുഴല്‍ വാങ്ങി പട്ടിയുടെ വാല്‍ നേരെയാക്കുന്നതാവും.
Post a Comment