Friday, March 27, 2009

വിദേശനയം അട്ടിമറിച്ചതെന്തിന്?

വിദേശനയം അട്ടിമറിച്ചതെന്തിന്?


പിണറായി വിജയന്


‍തെരഞ്ഞെടുപ്പുകാലത്ത് നടത്തുന്ന വാഗ്ദാനങ്ങള്‍ പിന്നീട് അവഗണിക്കാറുള്ള കോഗ്രസ്, യുപിഎ സര്‍ക്കാരിന്റെ രൂപീകരണത്തിന് ആധാരമായ പൊതുമിനിമം പരിപാടിയെയും അതേമട്ടിലാണ് കണ്ടത്. വിദേശനയത്തില്‍ വെള്ളംചേര്‍ത്തത് പൊതുമിനിമം പരിപാടിയെ നിരാകരിച്ചുകൊണ്ടാണ്. "നമ്മുടെ പഴയകാല പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിച്ച് യുപിഎ സര്‍ക്കാര്‍ ഒരു സ്വതന്ത്ര വിദേശനയം പിന്തുടരും. ഈ നയം ഏകലോകത്തിനായുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കും. ഇത് ലോകബന്ധങ്ങളില്‍ ബഹുധ്രുവത്വം ശക്തിപ്പെടുത്താന്‍വേണ്ടി നിലകൊള്ളും''-ഇതാണ് പൊതുമിനിമം പരിപാടിയില്‍ എഴുതിവച്ചിട്ടുള്ളത്. പ്രവൃത്തിയില്‍ ഇതിനു നേരെ വിപരീതദിശയിലാണ് യുപിഎ നേതൃത്വം നീങ്ങിയത്. ഏറ്റവും മിതമായി പറഞ്ഞാല്‍, അമേരിക്കയുടെ വാലായി ഇന്ത്യയെ അധഃപതിപ്പിക്കാനുള്ള നീക്കം. അതിന്റെ ആവേശത്തില്‍ ചരിത്രം മറന്നു; നെഹ്റുവിനെ മറന്നു; ഇറാഖിലും അഫ്ഗാനിസ്ഥാനിലും പലസ്തീനിലും നടമാടുന്ന സാമ്രാജ്യത്വക്രൂരതകളെ മറന്നു. ഇന്ത്യയുടെ വിദേശനയം ലോകത്തിന്റെ അംഗീകാരം പിടിച്ചുപറ്റിയതായിരുന്നു. ചേരിചേരാരാഷ്ട്രങ്ങളുടെ നായകസ്ഥാനത്തുനിന്നാണ് നമ്മുടെ നാടിനെ അമേരിക്കയുടെ സാമന്തപദവിയിലേക്ക് വലിച്ചുതാഴ്ത്തിയത്. പലസ്തീന്‍പ്രശ്നത്തില്‍ കോഗ്രസ് സ്വീകരിക്കുന്ന ആക്ഷേപകരമായ നിലപാടിനെക്കുറിച്ച് ഇന്നലെ ഈ പംക്തിയില്‍ ചൂണ്ടിക്കാട്ടിയതാണ്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തോട് കാണിച്ച നിസ്സംഗത അതിനേക്കാള്‍ നിന്ദ്യമാണ്. ലോകത്തിന്റെ നാനാകോണില്‍നിന്നും എതിര്‍പ്പുയര്‍ന്നിട്ടും അമേരിക്ക ഇറാഖിനെ അക്ഷരാര്‍ഥത്തില്‍ ചുട്ടുകരിക്കുകയായിരുന്നു. ഒടുവില്‍ അവിടത്തെ ഭരണാധികാരിയായ സദ്ദാംഹൂസൈനെ തൂക്കിക്കൊന്നു. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പ്രാഥമിക പാഠങ്ങള്‍പോലും മറന്നുകൊണ്ടുള്ള ആ പൈശാചികതയെ അപലപിക്കാനല്ല, ലജ്ജാശൂന്യമായി പിന്തുണയ്ക്കാനാണ് കോഗ്രസ് തയ്യാറായത്. സദ്ദാം വധത്തിനെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിച്ചപ്പോള്‍, കോഗ്രസ് വക്താവ് പറഞ്ഞത് സദ്ദാമിന്റെ വധശിക്ഷ അമേരിക്കയുടെ ആഭ്യന്തരകാര്യമാണെന്നാണ്. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തില്‍ കടന്നുകയറി അവിടത്തെ ജനങ്ങളെ കൊന്നൊടുക്കുന്നത് എങ്ങനെ അമേരിക്കയുടെ ആഭ്യന്തര കാര്യമാകുമെന്ന് കോഗ്രസ് ഇന്നുവരെ വിശദീകരിച്ചുകണ്ടിട്ടില്ല. കോഗ്രസിന്റെ ഈ നയങ്ങളെ കണ്ണുമടച്ച് പിന്തുണച്ച് വിദേശവകുപ്പിലെ സഹമന്ത്രിപദത്തിലിരിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗിന്റെ പ്രതിനിധിയും അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇറാന് അവകാശമുണ്ടെന്ന നിലപാട് തിരുത്തി, ആണവോര്‍ജ ഏജന്‍സിയുടെ യോഗത്തില്‍ ഇറാനെതിരായി ഇന്ത്യ വോട്ട് ചെയ്തത് അമേരിക്കന്‍ വിധേയത്വത്തിന്റെ മറ്റൊരനുഭവമാണ്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) യോഗത്തില്‍ ഇറാന്റെ അണുശക്തിപരിപാടിയെ നിശിതമായി വിമര്‍ശിച്ച് അമേരിക്കന്‍ താല്‍പ്പര്യാര്‍ഥം അവതരിപ്പിച്ച പ്രമേയത്തെയാണ് ഇന്ത്യ പിന്തുണച്ചത്. ഇറാനില്‍നിന്നുള്ള വാതകപൈപ്പ് ലൈന്‍ പദ്ധതി അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ഉപേക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെല്ലാം പുറമെയാണ് അമേരിക്കയുടെ ലോകപൊലീസ് നയത്തില്‍ ഇന്ത്യയെ ജൂനിയര്‍ പാര്‍ട്ണറായി തളച്ചിടാനുള്ള നീക്കങ്ങള്‍. ലോകത്തെവിടെ അമേരിക്ക സൈനിക അതിക്രമം നടത്തിയാലും അതില്‍ ഇന്ത്യന്‍ സൈന്യത്തെയും അയക്കേണ്ടിവരും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലുമെല്ലാം കൊല്ലാനും കൊല്ലപ്പെടാനും അമേരിക്കന്‍ പട്ടാളത്തോടൊപ്പം നമ്മുടെ സൈനികരും പോകേണ്ടിവരുന്ന ദൌര്‍ഭാഗ്യകരമായ അവസ്ഥയാണുണ്ടാവുക എന്നര്‍ഥം. അതിലേക്കുള്ള പടിപടിയായ നീക്കങ്ങളാണ് യുപിഎ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. എന്‍ഡിഎ ഗവമെന്റ്് 2001 ല്‍ ഒപ്പുവച്ച അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ വിപുലപ്പെടുത്തി പ്രതിരോധ ബന്ധത്തിനായുള്ള പുത്തന്‍ ചട്ടക്കൂട് 2005ല്‍ യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ചു. അതിന്റെ തുടര്‍ച്ചയായി സൈനികമേഖലയില്‍ അമേരിക്കന്‍ പങ്കാളിത്തം തിരക്കിട്ട് നടപ്പാക്കിത്തുടങ്ങി സംയുക്ത സൈനികാഭ്യാസങ്ങളും സംയുക്ത ആസൂത്രണവും മറ്റു രാജ്യങ്ങളില്‍ കൂട്ടായ ഇടപെടലും പ്രതിരോധ ആയുധ സംഭരണവും എന്നിങ്ങനെയുള്ള അമേരിക്കന്‍ നിബന്ധനകള്‍ക്ക് ഇന്ത്യ വഴങ്ങി. രാജ്യത്തിന്റെ പരമാധികാരംതന്നെ അമേരിക്കയുടെ കൈവശം ഏല്‍പ്പിക്കുന്നതും ആയുധ ഇടപാടുകളിലൂടെ രാജ്യത്തിന്റെ അനേകലക്ഷം കോടി രൂപ അമേരിക്കയിലേക്ക് ഒഴുക്കുന്നതുമാണ് ഈ നടപടി. ബിജെപി നയിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ പാതതന്നെയാണ്, വിദേശ നയത്തില്‍ യുപിഎ പിന്തുടര്‍ന്നത്. അക്കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും സമാനസ്വഭാവമാണ്. അതില്‍നിന്ന് വ്യത്യസ്തമാണ് ഇടതുപക്ഷത്തിന്റെ സമീപനം. അമേരിക്കയ്ക്ക് ദാസ്യവേലചെയ്യുന്നതും മനുഷ്യരാശിക്കുതന്നെ വിപല്‍ക്കരമായ സാമ്രാജ്യ-സിയോണിസ്റ്റ് അജന്‍ഡകളെ പിന്തുണയ്ക്കുന്നതുമായ വിദേശനയം അപ്പാടെ മാറ്റിയെഴുതണമെന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷം മുന്നോട്ടുവച്ചിട്ടുള്ളത്. സാമ്രാജ്യ സമ്മര്‍ദങ്ങളെ ചെറുക്കുന്നതും ചേരിചേരായ്മയില്‍ അധിഷ്ഠിതവുമായ സ്വതന്ത്ര വിദേശനയമാണ് സിപിഐ എം പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കന്‍ സൈനിക ഇടപെടലുകളെ എതിര്‍ക്കുന്നതും അമേരിക്ക സ്പോസര്‍ചെയ്യുന്ന 'ഭീകരതക്കെതിരായ' യുദ്ധത്തില്‍നിന്നും അതിന്റെ നിക്ഷിപ്ത താല്‍പ്പര്യങ്ങളില്‍ നിന്നും അകലം പാലിക്കുന്നതുമാണ് സിപിഐ എമ്മിന്റെ പ്രഖ്യാപിതനയം. സാര്‍ക് സഹകരണത്തിന്റെ പ്രോത്സാഹനം, ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കല്‍, ഇന്ത്യ-പാക് ചര്‍ച്ച പുനരാരംഭിക്കല്‍ എന്നിങ്ങനെയുള്ള മൂര്‍ത്തമായ നടപടികള്‍ ഈ തെരഞ്ഞെടുപ്പില്‍ സിപിഐ എം ജനങ്ങള്‍ക്കുമുന്നില്‍ വയ്ക്കുന്നു. ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന; നമ്മുടെ രാജ്യം ആരുടെയും അടിമയല്ലെന്ന് പ്രഖ്യാപിക്കുന്ന; മനുഷ്യരെ കൊന്നൊടുക്കുന്നതും രാഷ്ട്രങ്ങളെ തച്ചൊതുക്കുന്നതുമായ അധിനിവേശ-യുദ്ധഭ്രാന്തന്‍ നയങ്ങളെ നെഞ്ചുവിരിച്ചെതിര്‍ക്കുന്ന നയം ഇടതുപക്ഷത്തിന്റേതുമാത്രമാണ്. ആ നയത്തിന് അനുകൂലമായാണ് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും ചിന്തിക്കുന്നത്. യുപിഎ, എന്‍ഡിഎ മുന്നണികള്‍ അനുദിനം അപ്രസക്തമാകുന്നതും കോഗ്രസും ബിജെപിയും ദയനീയമായി ഒറ്റപ്പെടുന്നതുമായ കാഴ്ചയാണ് ഇന്ന് രാജ്യത്തുള്ളത്. ഇടതുപക്ഷത്തിന് മുന്‍കൈയുള്ള മൂന്നാംശക്തികള്‍ യോജിച്ച് അപ്രതിരോധ്യമായ സഖ്യത്തിന്റെ രൂപമാര്‍ജിക്കുകയാണ്. മൂന്നാം ശക്തിയെ അധികാരത്തിലേറ്റുന്നതിന് യുപിഎ സര്‍ക്കാരിന്റെ വികല വിദേശനയം സുപ്രധാന കാരണമായി ജനങ്ങള്‍ കാണുമെന്നതില്‍ സംശയമില്ല.

2 comments:

ജനമൊഴി said...

വിദേശനയം അട്ടിമറിച്ചതെന്തിന്?
തെരഞ്ഞെടുപ്പുകാലത്ത് നടത്തുന്ന വാഗ്ദാനങ്ങള്‍ പിന്നീട് അവഗണിക്കാറുള്ള കോഗ്രസ്, യുപിഎ സര്‍ക്കാരിന്റെ രൂപീകരണത്തിന് ആധാരമായ പൊതുമിനിമം പരിപാടിയെയും അതേമട്ടിലാണ് കണ്ടത്. വിദേശനയത്തില്‍ വെള്ളംചേര്‍ത്തത് പൊതുമിനിമം പരിപാടിയെ നിരാകരിച്ചുകൊണ്ടാണ്. "നമ്മുടെ പഴയകാല പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിച്ച് യുപിഎ സര്‍ക്കാര്‍ ഒരു സ്വതന്ത്ര വിദേശനയം പിന്തുടരും. ഈ നയം ഏകലോകത്തിനായുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കും. ഇത് ലോകബന്ധങ്ങളില്‍ ബഹുധ്രുവത്വം ശക്തിപ്പെടുത്താന്‍വേണ്ടി നിലകൊള്ളും''-ഇതാണ് പൊതുമിനിമം പരിപാടിയില്‍ എഴുതിവച്ചിട്ടുള്ളത്. പ്രവൃത്തിയില്‍ ഇതിനു നേരെ വിപരീതദിശയിലാണ് യുപിഎ നേതൃത്വം നീങ്ങിയത്. ഏറ്റവും മിതമായി പറഞ്ഞാല്‍, അമേരിക്കയുടെ വാലായി ഇന്ത്യയെ അധഃപതിപ്പിക്കാനുള്ള നീക്കം. അതിന്റെ ആവേശത്തില്‍ ചരിത്രം മറന്നു; നെഹ്റുവിനെ മറന്നു; ഇറാഖിലും അഫ്ഗാനിസ്ഥാനിലും പലസ്തീനിലും നടമാടുന്ന സാമ്രാജ്യത്വക്രൂരതകളെ മറന്നു. ഇന്ത്യയുടെ വിദേശനയം ലോകത്തിന്റെ അംഗീകാരം പിടിച്ചുപറ്റിയതായിരുന്നു. ചേരിചേരാരാഷ്ട്രങ്ങളുടെ നായകസ്ഥാനത്തുനിന്നാണ് നമ്മുടെ നാടിനെ അമേരിക്കയുടെ സാമന്തപദവിയിലേക്ക് വലിച്ചുതാഴ്ത്തിയത്. പലസ്തീന്‍പ്രശ്നത്തില്‍ കോഗ്രസ് സ്വീകരിക്കുന്ന ആക്ഷേപകരമായ നിലപാടിനെക്കുറിച്ച് ഇന്നലെ ഈ പംക്തിയില്‍ ചൂണ്ടിക്കാട്ടിയതാണ്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തോട് കാണിച്ച നിസ്സംഗത അതിനേക്കാള്‍ നിന്ദ്യമാണ്. ലോകത്തിന്റെ നാനാകോണില്‍നിന്നും എതിര്‍പ്പുയര്‍ന്നിട്ടും അമേരിക്ക ഇറാഖിനെ അക്ഷരാര്‍ഥത്തില്‍ ചുട്ടുകരിക്കുകയായിരുന്നു. ഒടുവില്‍ അവിടത്തെ ഭരണാധികാരിയായ സദ്ദാംഹൂസൈനെ തൂക്കിക്കൊന്നു. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പ്രാഥമിക പാഠങ്ങള്‍പോലും മറന്നുകൊണ്ടുള്ള ആ പൈശാചികതയെ അപലപിക്കാനല്ല, ലജ്ജാശൂന്യമായി പിന്തുണയ്ക്കാനാണ് കോഗ്രസ് തയ്യാറായത്. സദ്ദാം വധത്തിനെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിച്ചപ്പോള്‍, കോഗ്രസ് വക്താവ് പറഞ്ഞത് സദ്ദാമിന്റെ വധശിക്ഷ അമേരിക്കയുടെ ആഭ്യന്തരകാര്യമാണെന്നാണ്. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തില്‍ കടന്നുകയറി അവിടത്തെ ജനങ്ങളെ കൊന്നൊടുക്കുന്നത് എങ്ങനെ അമേരിക്കയുടെ ആഭ്യന്തര കാര്യമാകുമെന്ന് കോഗ്രസ് ഇന്നുവരെ വിശദീകരിച്ചുകണ്ടിട്ടില്ല. കോഗ്രസിന്റെ ഈ നയങ്ങളെ കണ്ണുമടച്ച് പിന്തുണച്ച് വിദേശവകുപ്പിലെ സഹമന്ത്രിപദത്തിലിരിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗിന്റെ പ്രതിനിധിയും അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇറാന് അവകാശമുണ്ടെന്ന നിലപാട് തിരുത്തി, ആണവോര്‍ജ ഏജന്‍സിയുടെ യോഗത്തില്‍ ഇറാനെതിരായി ഇന്ത്യ വോട്ട് ചെയ്തത് അമേരിക്കന്‍ വിധേയത്വത്തിന്റെ മറ്റൊരനുഭവമാണ്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) യോഗത്തില്‍ ഇറാന്റെ അണുശക്തിപരിപാടിയെ നിശിതമായി വിമര്‍ശിച്ച് അമേരിക്കന്‍ താല്‍പ്പര്യാര്‍ഥം അവതരിപ്പിച്ച പ്രമേയത്തെയാണ് ഇന്ത്യ പിന്തുണച്ചത്. ഇറാനില്‍നിന്നുള്ള വാതകപൈപ്പ് ലൈന്‍ പദ്ധതി അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ഉപേക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെല്ലാം പുറമെയാണ് അമേരിക്കയുടെ ലോകപൊലീസ് നയത്തില്‍ ഇന്ത്യയെ ജൂനിയര്‍ പാര്‍ട്ണറായി തളച്ചിടാനുള്ള നീക്കങ്ങള്‍. ലോകത്തെവിടെ അമേരിക്ക സൈനിക അതിക്രമം നടത്തിയാലും അതില്‍ ഇന്ത്യന്‍ സൈന്യത്തെയും അയക്കേണ്ടിവരും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലുമെല്ലാം കൊല്ലാനും കൊല്ലപ്പെടാനും അമേരിക്കന്‍ പട്ടാളത്തോടൊപ്പം നമ്മുടെ സൈനികരും പോകേണ്ടിവരുന്ന ദൌര്‍ഭാഗ്യകരമായ അവസ്ഥയാണുണ്ടാവുക എന്നര്‍ഥം. അതിലേക്കുള്ള പടിപടിയായ നീക്കങ്ങളാണ് യുപിഎ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. എന്‍ഡിഎ ഗവമെന്റ്് 2001 ല്‍ ഒപ്പുവച്ച അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ വിപുലപ്പെടുത്തി പ്രതിരോധ ബന്ധത്തിനായുള്ള പുത്തന്‍ ചട്ടക്കൂട് 2005ല്‍ യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ചു. അതിന്റെ തുടര്‍ച്ചയായി സൈനികമേഖലയില്‍ അമേരിക്കന്‍ പങ്കാളിത്തം തിരക്കിട്ട് നടപ്പാക്കിത്തുടങ്ങി സംയുക്ത സൈനികാഭ്യാസങ്ങളും സംയുക്ത ആസൂത്രണവും മറ്റു രാജ്യങ്ങളില്‍ കൂട്ടായ ഇടപെടലും പ്രതിരോധ ആയുധ സംഭരണവും എന്നിങ്ങനെയുള്ള അമേരിക്കന്‍ നിബന്ധനകള്‍ക്ക് ഇന്ത്യ വഴങ്ങി. രാജ്യത്തിന്റെ പരമാധികാരംതന്നെ അമേരിക്കയുടെ കൈവശം ഏല്‍പ്പിക്കുന്നതും ആയുധ ഇടപാടുകളിലൂടെ രാജ്യത്തിന്റെ അനേകലക്ഷം കോടി രൂപ അമേരിക്കയിലേക്ക് ഒഴുക്കുന്നതുമാണ് ഈ നടപടി. ബിജെപി നയിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ പാതതന്നെയാണ്, വിദേശ നയത്തില്‍ യുപിഎ പിന്തുടര്‍ന്നത്. അക്കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും സമാനസ്വഭാവമാണ്. അതില്‍നിന്ന് വ്യത്യസ്തമാണ് ഇടതുപക്ഷത്തിന്റെ സമീപനം. അമേരിക്കയ്ക്ക് ദാസ്യവേലചെയ്യുന്നതും മനുഷ്യരാശിക്കുതന്നെ വിപല്‍ക്കരമായ സാമ്രാജ്യ-സിയോണിസ്റ്റ് അജന്‍ഡകളെ പിന്തുണയ്ക്കുന്നതുമായ വിദേശനയം അപ്പാടെ മാറ്റിയെഴുതണമെന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷം മുന്നോട്ടുവച്ചിട്ടുള്ളത്. സാമ്രാജ്യ സമ്മര്‍ദങ്ങളെ ചെറുക്കുന്നതും ചേരിചേരായ്മയില്‍ അധിഷ്ഠിതവുമായ സ്വതന്ത്ര വിദേശനയമാണ് സിപിഐ എം പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കന്‍ സൈനിക ഇടപെടലുകളെ എതിര്‍ക്കുന്നതും അമേരിക്ക സ്പോസര്‍ചെയ്യുന്ന 'ഭീകരതക്കെതിരായ' യുദ്ധത്തില്‍നിന്നും അതിന്റെ നിക്ഷിപ്ത താല്‍പ്പര്യങ്ങളില്‍ നിന്നും അകലം പാലിക്കുന്നതുമാണ് സിപിഐ എമ്മിന്റെ പ്രഖ്യാപിതനയം. സാര്‍ക് സഹകരണത്തിന്റെ പ്രോത്സാഹനം, ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കല്‍, ഇന്ത്യ-പാക് ചര്‍ച്ച പുനരാരംഭിക്കല്‍ എന്നിങ്ങനെയുള്ള മൂര്‍ത്തമായ നടപടികള്‍ ഈ തെരഞ്ഞെടുപ്പില്‍ സിപിഐ എം ജനങ്ങള്‍ക്കുമുന്നില്‍ വയ്ക്കുന്നു. ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന; നമ്മുടെ രാജ്യം ആരുടെയും അടിമയല്ലെന്ന് പ്രഖ്യാപിക്കുന്ന; മനുഷ്യരെ കൊന്നൊടുക്കുന്നതും രാഷ്ട്രങ്ങളെ തച്ചൊതുക്കുന്നതുമായ അധിനിവേശ-യുദ്ധഭ്രാന്തന്‍ നയങ്ങളെ നെഞ്ചുവിരിച്ചെതിര്‍ക്കുന്ന നയം ഇടതുപക്ഷത്തിന്റേതുമാത്രമാണ്. ആ നയത്തിന് അനുകൂലമായാണ് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും ചിന്തിക്കുന്നത്. യുപിഎ, എന്‍ഡിഎ മുന്നണികള്‍ അനുദിനം അപ്രസക്തമാകുന്നതും കോഗ്രസും ബിജെപിയും ദയനീയമായി ഒറ്റപ്പെടുന്നതുമായ കാഴ്ചയാണ് ഇന്ന് രാജ്യത്തുള്ളത്. ഇടതുപക്ഷത്തിന് മുന്‍കൈയുള്ള മൂന്നാംശക്തികള്‍ യോജിച്ച് അപ്രതിരോധ്യമായ സഖ്യത്തിന്റെ രൂപമാര്‍ജിക്കുകയാണ്. മൂന്നാം ശക്തിയെ അധികാരത്തിലേറ്റുന്നതിന് യുപിഎ സര്‍ക്കാരിന്റെ വികല വിദേശനയം സുപ്രധാന കാരണമായി ജനങ്ങള്‍ കാണുമെന്നതില്‍ സംശയമില്ല.

പാവപ്പെട്ടവൻ said...

രാജ്യത്തിന്‍റെ പരമാധികാരം സ്വാതന്ത്ര്യം നൂറ്റിപത്തു കോടി ജനങ്ങളുടെ മാനാഭിമാനം അതാണ് പണയ പെടുത്തിയത് .
നന്നായിട്ടുണ്ടു
ആശംസകള്‍