Sunday, November 2, 2008

'ചെങ്ങറ സമരം സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാന്‍'

'ചെങ്ങറ സമരം സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാന്‍'

സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് ചെങ്ങറയടക്കമുള്ള ഭൂസമരങ്ങള്‍ക്ക് പിന്നിലെന്ന് കോവില്‍മല അരിയാന്‍ രാജാവ് പറഞ്ഞു. ഭൂമിക്കുവേണ്ടിയുള്ള നക്സല്‍ സമര മാര്‍ഗങ്ങള്‍ ആദിവാസികളെ രക്ഷിക്കാനുള്ളതല്ലെന്നും കാഞ്ചിയാര്‍ കോവില്‍മലയിലെ കൊട്ടാരത്തില്‍ ദേശാഭിമാനിയോട് സംസാരിക്കവെ രാജമന്നാന്‍ പറഞ്ഞു. ആദിവാസികളായ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ കൈയേറ്റ സമരങ്ങള്‍ക്കു പിന്നില്‍ അണിനിരത്തുന്നതില്‍ ഗൂഡലക്ഷ്യമുണ്ട്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം സ്വീകരിച്ച് ചെങ്ങറസമരം അവസാനിപ്പിക്കണമെന്നും ദക്ഷിണേന്ത്യയിലെ ഏക ആദിവാസിരാജാവുകൂടിയായ രാജമന്നാന്‍ പറഞ്ഞു. ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന പദ്ധതികള്‍ ഏറെ ആശ്വസകരമാണ്. ആദിവാസികളെ സാക്ഷരരാക്കിയതും അവകാശബോധമുള്ളവരാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണെന്ന കാര്യം പലരും മറക്കുന്നു. മണ്ണിലധ്വാനിക്കുന്നവരെ മണ്ണിന്റെ അവകാശികളാക്കിയ പ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനുപിന്നില്‍ ആദിവാസികള്‍ അണിനിരക്കുന്നതില്‍ ആരും വിഷമിക്കേണ്ടതില്ല. വിഷമംതോന്നുന്നവര്‍ ആദിവാസികളുടെ ശത്രുക്കളാണ്. നക്സല്‍ മോഡല്‍ സമരങ്ങളെ നേരത്തെ മുതല്‍ തള്ളിപ്പറഞ്ഞവരാണ് ഞങ്ങള്‍. സി കെ ജാനുവും ളാഹ ഗോപാലനും ഞങ്ങളുടെ പിന്തുണതേടിയിരുന്നു. ആദിവാസികളെ കൈയേറ്റത്തിനു കിട്ടില്ലെന്നുറപ്പായപ്പോഴാണ് മറ്റുള്ളവരെ കൂട്ടി തോട്ടം കൈയേറിയത്. രണ്ടും മൂന്നും വീടുള്ളവരും മോഷ്ടാക്കളുമാണ് ചെങ്ങറ സമരസ്ഥലത്ത് പാര്‍ക്കുന്നത്. ചില ദളിത് മതവിഭാഗങ്ങളുടെ ഗൂഡലക്ഷ്യങ്ങളാണ് സമരത്തിനു പിന്നില്‍- മന്നാന്‍ ആരോപിച്ചു. കേരളത്തില്‍ ആദിവാസികള്‍ ഇന്നത്തെ നിലയില്‍ ഉയര്‍ന്നത് നിരവധി ത്യാഗം സഹിച്ചാണ്്. വിദ്യാഭ്യാസത്തിലും ജീവിതരീതിയിലും ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്. ആദിവാസികള്‍ക്ക് വീടുനിര്‍മാണത്തിനും മറ്റാവശ്യങ്ങള്‍ക്കും അനുവദിക്കുന്ന തുക വര്‍ധിപ്പിക്കണം. ഉന്നത വിദ്യാഭ്യാസത്തിന് ഇനിയും പദ്ധതി വേണം. ആനുകൂല്യങ്ങള്‍ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത് തടയാന്‍ കര്‍ശന നടപടി വേണം- രാജാവ് പറഞ്ഞു. രാജാവിനൊപ്പം ഇളയരാജാവ് ചക്കന്‍ബാലന്‍, മന്ത്രി രാജപ്പന്‍, കുടിയാക്കന്‍മാരായ അരിയാന്‍മണി, വി ആര്‍ രാജഗോപാലന്‍ എന്നിവരും ഉണ്ടായിരുന്നു.

2 comments:

ജനമൊഴി said...

'ചെങ്ങറ സമരം സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാന്‍'

ഇടുക്കി: സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് ചെങ്ങറയടക്കമുള്ള ഭൂസമരങ്ങള്‍ക്ക് പിന്നിലെന്ന് കോവില്‍മല അരിയാന്‍ രാജാവ് പറഞ്ഞു. ഭൂമിക്കുവേണ്ടിയുള്ള നക്സല്‍ സമര മാര്‍ഗങ്ങള്‍ ആദിവാസികളെ രക്ഷിക്കാനുള്ളതല്ലെന്നും കാഞ്ചിയാര്‍ കോവില്‍മലയിലെ കൊട്ടാരത്തില്‍ ദേശാഭിമാനിയോട് സംസാരിക്കവെ രാജമന്നാന്‍ പറഞ്ഞു. ആദിവാസികളായ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ കൈയേറ്റ സമരങ്ങള്‍ക്കു പിന്നില്‍ അണിനിരത്തുന്നതില്‍ ഗൂഡലക്ഷ്യമുണ്ട്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം സ്വീകരിച്ച് ചെങ്ങറസമരം അവസാനിപ്പിക്കണമെന്നും ദക്ഷിണേന്ത്യയിലെ ഏക ആദിവാസിരാജാവുകൂടിയായ രാജമന്നാന്‍ പറഞ്ഞു. ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന പദ്ധതികള്‍ ഏറെ ആശ്വസകരമാണ്. ആദിവാസികളെ സാക്ഷരരാക്കിയതും അവകാശബോധമുള്ളവരാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണെന്ന കാര്യം പലരും മറക്കുന്നു. മണ്ണിലധ്വാനിക്കുന്നവരെ മണ്ണിന്റെ അവകാശികളാക്കിയ പ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനുപിന്നില്‍ ആദിവാസികള്‍ അണിനിരക്കുന്നതില്‍ ആരും വിഷമിക്കേണ്ടതില്ല. വിഷമംതോന്നുന്നവര്‍ ആദിവാസികളുടെ ശത്രുക്കളാണ്. നക്സല്‍ മോഡല്‍ സമരങ്ങളെ നേരത്തെ മുതല്‍ തള്ളിപ്പറഞ്ഞവരാണ് ഞങ്ങള്‍. സി കെ ജാനുവും ളാഹ ഗോപാലനും ഞങ്ങളുടെ പിന്തുണതേടിയിരുന്നു. ആദിവാസികളെ കൈയേറ്റത്തിനു കിട്ടില്ലെന്നുറപ്പായപ്പോഴാണ് മറ്റുള്ളവരെ കൂട്ടി തോട്ടം കൈയേറിയത്. രണ്ടും മൂന്നും വീടുള്ളവരും മോഷ്ടാക്കളുമാണ് ചെങ്ങറ സമരസ്ഥലത്ത് പാര്‍ക്കുന്നത്. ചില ദളിത് മതവിഭാഗങ്ങളുടെ ഗൂഡലക്ഷ്യങ്ങളാണ് സമരത്തിനു പിന്നില്‍- മന്നാന്‍ ആരോപിച്ചു. കേരളത്തില്‍ ആദിവാസികള്‍ ഇന്നത്തെ നിലയില്‍ ഉയര്‍ന്നത് നിരവധി ത്യാഗം സഹിച്ചാണ്്. വിദ്യാഭ്യാസത്തിലും ജീവിതരീതിയിലും ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്. ആദിവാസികള്‍ക്ക് വീടുനിര്‍മാണത്തിനും മറ്റാവശ്യങ്ങള്‍ക്കും അനുവദിക്കുന്ന തുക വര്‍ധിപ്പിക്കണം. ഉന്നത വിദ്യാഭ്യാസത്തിന് ഇനിയും പദ്ധതി വേണം. ആനുകൂല്യങ്ങള്‍ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത് തടയാന്‍ കര്‍ശന നടപടി വേണം- രാജാവ് പറഞ്ഞു. രാജാവിനൊപ്പം ഇളയരാജാവ് ചക്കന്‍ബാലന്‍, മന്ത്രി രാജപ്പന്‍, കുടിയാക്കന്‍മാരായ അരിയാന്‍മണി, വി ആര്‍ രാജഗോപാലന്‍ എന്നിവരും ഉണ്ടായിരുന്നു.

arunjith said...

പാവം രാജാവ് CPM ന്‍റ സാമന്തന്‍