Monday, November 17, 2008

ഇടതുപക്ഷം രാഷ്ട്രീയ-സാംസ്‌കാരിക അടിത്തറ വിപുലപ്പെടുത്തണം -ഡോ. കെ.എന്‍. പണിക്കര്‍

ഇടതുപക്ഷം രാഷ്ട്രീയ-സാംസ്‌കാരിക അടിത്തറ വിപുലപ്പെടുത്തണം -ഡോ. കെ.എന്‍. പണിക്കര്‍


ചെന്നൈ: സാമ്രാജ്യത്വത്തെയും വര്‍ഗീയതയെയും ചെറുക്കാന്‍ ഇടതുപക്ഷം രാഷ്ട്രീയ-സാംസ്‌കാരിക പോരാട്ടങ്ങളിലൂടെ ജനകീയ അടിത്തറ വിപുലപ്പെടുത്തണമെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ.എന്‍. പണിക്കര്‍ അഭിപ്രായപ്പെട്ടു. ഇ.എം.എസ്സിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 'ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തിയും ചരിത്രത്തില്‍ ഇ.എം.എസ്സിന്റെ പങ്കും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംസാരിക്കുകയായിരുന്നു ഡോ. കെ.എന്‍. പണിക്കര്‍.വര്‍ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ മതേതരശക്തികളുടെ ഒരു കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ 1990കളുടെ തുടക്കത്തില്‍ കഴിഞ്ഞിരുന്നു. പിന്നീടത് ശിഥിലമാകുന്നതാണ് കണ്ടത്. മാറിയ ലോകസാഹചര്യത്തില്‍ സാമ്രാജ്യത്വവും വര്‍ഗീയതയും പുതിയ ദിശയിലേക്കാണ് വളരുന്നത്. നഗരങ്ങള്‍ കേന്ദ്രീകരിച്ച് വളരുന്ന ഐ.ടി.സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പുതിയ ഒരുതരം വര്‍ഗീയത വളരുന്നുണ്ട്. ഇടത്തരം വിഭാഗങ്ങള്‍ക്കിടയിലും വര്‍ഗീയതയുടെ സ്വാധീനം വര്‍ധിക്കുന്നുണ്ട്. കേരളത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുകയും ഒരു പരിധിവരെ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്ത മഹാനാണ് ഇ.എം.എസ്. എന്ന് ഡോ. കെ.എന്‍. പണിക്കര്‍ പറഞ്ഞു. ദേശീയതലത്തില്‍ ഇടതുപക്ഷത്തെ മൂന്നാം ശക്തിയായി ഉയര്‍ത്തികൊണ്ടുവരുന്നതില്‍ ഇ.എം.എസ്. വഹിച്ച പങ്ക് ചെറുതല്ല.സാമൂഹികനീതി ഉറപ്പുവരുത്താന്‍ ജാതിഭ്രഷ്ടിനും ജന്മിത്വത്തിന്റെ ചൂഷണത്തിനും എതിരായി സന്ധിയില്ലാതെ പോരാട്ടം നടത്തിയ വ്യക്തിയാണ് ഇ.എം.എസ്. എന്ന് ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസത്തിന്റെ ചെയര്‍മാന്‍ ശശികുമാര്‍ പറഞ്ഞു.സാമൂഹികപുരോഗതിയില്‍ ഇ.എം.എസ്സിന്റെ പങ്ക് എന്ന വിഷയത്തില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ജി. രാമകൃഷ്ണന്‍ പ്രസംഗിച്ചു.മദിരാശി കേരള സമാജം പ്രസിഡന്റ് ഡോ. ടി.എം.ആര്‍. പണിക്കര്‍ അധ്യക്ഷനായി. ചെയര്‍മാന്‍ എം. ശിവദാസന്‍ പിള്ള, ജനറല്‍ സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.ഡോ. കെ.എന്‍. പണിക്കരെ കേരള സമാജം ഖജാന്‍ജി എന്‍. ശ്രീധരനും, ശശികുമാറിനെ ടി. അനന്തനും, ജി. രാമകൃഷ്ണനെ ജോയിന്റ് സെക്രട്ടറി പി.കെ. ബാലകൃഷ്ണനും പൊന്നാട അണിയിച്ച് ആദരിച്ചു.

2 comments:

ജനമൊഴി said...

ഇടതുപക്ഷം രാഷ്ട്രീയ-സാംസ്‌കാരിക അടിത്തറ വിപുലപ്പെടുത്തണം -ഡോ. കെ.എന്‍. പണിക്കര്‍
ചെന്നൈ: സാമ്രാജ്യത്വത്തെയും വര്‍ഗീയതയെയും ചെറുക്കാന്‍ ഇടതുപക്ഷം രാഷ്ട്രീയ-സാംസ്‌കാരിക പോരാട്ടങ്ങളിലൂടെ ജനകീയ അടിത്തറ വിപുലപ്പെടുത്തണമെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ.എന്‍. പണിക്കര്‍ അഭിപ്രായപ്പെട്ടു.

ഇ.എം.എസ്സിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 'ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തിയും ചരിത്രത്തില്‍ ഇ.എം.എസ്സിന്റെ പങ്കും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംസാരിക്കുകയായിരുന്നു ഡോ. കെ.എന്‍. പണിക്കര്‍.

വര്‍ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ മതേതരശക്തികളുടെ ഒരു കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ 1990കളുടെ തുടക്കത്തില്‍ കഴിഞ്ഞിരുന്നു. പിന്നീടത് ശിഥിലമാകുന്നതാണ് കണ്ടത്.

മാറിയ ലോകസാഹചര്യത്തില്‍ സാമ്രാജ്യത്വവും വര്‍ഗീയതയും പുതിയ ദിശയിലേക്കാണ് വളരുന്നത്. നഗരങ്ങള്‍ കേന്ദ്രീകരിച്ച് വളരുന്ന ഐ.ടി.സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പുതിയ ഒരുതരം വര്‍ഗീയത വളരുന്നുണ്ട്.

ഇടത്തരം വിഭാഗങ്ങള്‍ക്കിടയിലും വര്‍ഗീയതയുടെ സ്വാധീനം വര്‍ധിക്കുന്നുണ്ട്.

കേരളത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുകയും ഒരു പരിധിവരെ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്ത മഹാനാണ് ഇ.എം.എസ്. എന്ന് ഡോ. കെ.എന്‍. പണിക്കര്‍ പറഞ്ഞു.

ദേശീയതലത്തില്‍ ഇടതുപക്ഷത്തെ മൂന്നാം ശക്തിയായി ഉയര്‍ത്തികൊണ്ടുവരുന്നതില്‍ ഇ.എം.എസ്. വഹിച്ച പങ്ക് ചെറുതല്ല.
സാമൂഹികനീതി ഉറപ്പുവരുത്താന്‍ ജാതിഭ്രഷ്ടിനും ജന്മിത്വത്തിന്റെ ചൂഷണത്തിനും എതിരായി സന്ധിയില്ലാതെ പോരാട്ടം നടത്തിയ വ്യക്തിയാണ് ഇ.എം.എസ്. എന്ന് ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസത്തിന്റെ ചെയര്‍മാന്‍ ശശികുമാര്‍ പറഞ്ഞു.

സാമൂഹികപുരോഗതിയില്‍ ഇ.എം.എസ്സിന്റെ പങ്ക് എന്ന വിഷയത്തില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ജി. രാമകൃഷ്ണന്‍ പ്രസംഗിച്ചു.
മദിരാശി കേരള സമാജം പ്രസിഡന്റ് ഡോ. ടി.എം.ആര്‍. പണിക്കര്‍ അധ്യക്ഷനായി. ചെയര്‍മാന്‍ എം. ശിവദാസന്‍ പിള്ള, ജനറല്‍ സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡോ. കെ.എന്‍. പണിക്കരെ കേരള സമാജം ഖജാന്‍ജി എന്‍. ശ്രീധരനും, ശശികുമാറിനെ ടി. അനന്തനും, ജി. രാമകൃഷ്ണനെ ജോയിന്റ് സെക്രട്ടറി പി.കെ. ബാലകൃഷ്ണനും പൊന്നാട അണിയിച്ച് ആദരിച്ചു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇ.എം.എസ് ജന്മശതാബ്ദി ആഘോഷങ്ങള്‍ ഈ വര്‍ഷം മദിരാശി കേരള സമാജത്തില്‍ നടന്നിരുന്നു..അതിന്റെ റിപ്പൊര്‍ട്ട് ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ടത് ഇവിടെ കാണാം