Thursday, February 5, 2009

സി.ബി.ഐ.യെ സ്വതന്ത്രമാക്കണം

സി.ബി.ഐ.യെ സ്വതന്ത്രമാക്കണം.

വര്‍ക്കല രാധാകൃഷ്‌ണന്‍ (എം.പി.)

സി.ബി.ഐ.യുടെ ഘടനയെ സംബന്ധിച്ചും പ്രവര്‍ത്തനശൈലിയെക്കുറിച്ചും ചിലത്‌ പറയേണ്ടതുണ്ട്‌. ഈ അന്വേഷണ ഏജന്‍സി കേന്ദ്രഗവണ്മെന്റിന്റെ ആഭ്യന്തരവകുപ്പിന്റെ പൂര്‍ണമായ നിയന്ത്രണത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഡയറക്ടര്‍ ആഭ്യന്തരവകുപ്പു നിയമിക്കുന്ന ആളായിരിക്കും. ആഭ്യന്തരവകുപ്പു മന്ത്രിക്ക്‌ നിയമനകാര്യത്തില്‍ പൂര്‍ണമായ അധികാരമുണ്ട്‌. ഡയറക്ടറുടെ നിയമനം പലപ്പോഴും സുതാര്യമല്ല. ഈ അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്‌ 1946-ല്‍ നിലവില്‍ വന്ന ഡല്‍ഹി സ്‌പെഷല്‍ പോലീസ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ്‌. ഉദ്യോഗസ്ഥരുടെ സേവന, വേതന വ്യവസ്ഥകള്‍ പൂര്‍ണമായി തീരുമാനിക്കുന്നത്‌ ആഭ്യന്തര വകുപ്പാണ്‌ ബ്രിട്ടീഷ്‌ ഭരണകാലത്തുള്ള വ്യവസ്ഥകള്‍തുടര്‍ന്നുവരുന്നുവെന്നര്‍ഥം. ഈ പോലീസ്‌ സംഘടനയ്‌ക്ക്‌ സ്വന്തമായി കേസ്‌ എടുക്കാനോ അന്വേഷണം നടത്താനോ അധികാരമില്ല. കേന്ദ്രഗവണ്മെന്‍േറാ കോടതികളോ നല്‌കുന്നഉത്തരവുകള്‍ വഴി അന്വേഷണച്ചുമതല ഏറ്റെടുക്കുകയാണ്‌ പതിവ്‌. സംസ്ഥാന സര്‍ക്കാറുകളുടെ സമ്മതവും ആവശ്യമാണ്‌. സി.ബി.ഐ.യുടെ ഘടനയെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും വിശദമായ പരിശോധന നടത്തി സമൂര്‍ത്തമായ ചില നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പില്‍ വരുത്തണമെന്ന്‌ ശുപാര്‍ശചെയ്‌ത്‌ പാര്‍ലമെന്റിന്റെ 'നിയമവും നീതിയും' എന്ന സ്റ്റാന്‍ഡിങ്‌ കമ്മിറ്റി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. പ്രസ്‌തുത കമ്മിറ്റിയിലെ ഒരംഗമായിരുന്നു ഞാന്‍. സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനു പുറമേ ഡോ. എന്‍.ആര്‍. മാധവമേനോന്‍ ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയുടെ 'ദേശീയനയം ക്രിമിനല്‍ നീതിനിര്‍വഹണത്തില്‍' എന്ന വിഷയത്തെ സംബന്ധിച്ച്‌ ഒരു റിപ്പോര്‍ട്ടും കഴിഞ്ഞ ജൂലായിയില്‍ അവതരിപ്പിച്ചിരുന്നു. പ്രസ്‌തുത റിപ്പോര്‍ട്ടില്‍ സി.ബി.ഐ.യുടെ പുനഃസംഘടനയെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യക്തമായ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. കേന്ദ്ര ഗവണ്മന്റ്‌ നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ്‌ മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌. സംയുക്ത പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ ശുപാര്‍ശകളും മാധവമേനോന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളും നടപ്പില്‍ വരുത്താന്‍ യു.പി.എ. സര്‍ക്കാറിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയും എടുത്തിട്ടില്ല. സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ നിഗമനങ്ങളിലും മാധവമേനോന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും ഇതിന്റെ ഡയറക്ടര്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പൂര്‍ണമായ നിയന്ത്രണത്തില്‍ ആയിരിക്കുന്നതുകൊണ്ട്‌ അന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയസ്വാധീനം ഉണ്ടാകാനുള്ള സാധ്യത നിലവിലുണ്ട്‌. രാഷ്ട്രീയ ഉന്നതങ്ങളില്‍ ഉള്ള അഴിമതി അന്വേഷണങ്ങള്‍ നിര്‍ഭയമായും നീതിപൂര്‍വമായും നടക്കണമെന്നില്ല. ബോഫോഴ്‌സ്‌ കേസന്വേഷണം അതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ്‌. രാഷ്ട്രീയ ഇടപെടല്‍ കൊണ്ട്‌ മാത്രമാണ്‌ ബോഫോഴ്‌സ്‌ കേസന്വേഷണം സി.ബി.ഐ.ക്ക്‌ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തത്‌. സി.ബി.ഐ. രാഷ്ട്രീയ സ്വാധീനത്തില്‍പ്പെട്ട്‌ ബലിയാടായി ഇന്നും അവശേഷിക്കുന്നു. ഗുരുതരമായ പല അഴിമതി ആരോപണങ്ങളിലും നിര്‍ഭയമായും നീതിപൂര്‍വമായും അന്വേഷണം നടക്കാറില്ല. ബോഫോഴ്‌സ്‌ കേസിലെ സ്വാധീനം പോലെത്തന്നെ ലാവലിന്‍ കേസിലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി എന്ന ശക്തമായ വിശ്വാസം പുലരുന്നത്‌ ഈ സാഹചര്യത്തിലാണ്‌. സി.ബി.ഐ. ഡയറക്ടറുടെ നിഷേധം കൊണ്ടു മാത്രം രാഷ്ട്രീയ ഇടപെടല്‍ ഇല്ല എന്ന്‌ സങ്കല്‌പിക്കാനാകില്ല. അന്വേഷണ ഏജന്‍സി നിര്‍ഭയമായും നിഷ്‌പക്ഷമായും അന്വേഷണച്ചുമതല നിര്‍വഹിക്കുന്നു എന്ന്‌ അവകാശപ്പെട്ടതുകൊണ്ടുമാത്രം പോരാ, അതു ജനങ്ങള്‍ക്ക്‌ ബോധ്യമാകുകകൂടി വേണം. അതുകൊണ്ടു തന്നെയാണ്‌ മാധവമേനോന്‍ കമ്മിറ്റിയും നീതിയും നിര്‍വഹണവും എന്ന സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയും സി.ബി.ഐ. യുടെ ഘടനയിലും ഭാവി പ്രവര്‍ത്തനശൈലിയിലും മാറ്റം വരുത്തുന്നതിനു വ്യക്തമായ ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്‌. മാധവമേനോന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ച്‌ എ ഏ്‌മില ്‌ശ ിഹൗഹൃമാ ഖുീറഹരവ നെ നിയമിക്കണമെന്ന്‌ ശുപാര്‍ശ ചെയ്യുന്നു. പ്രസ്‌തുത ബോര്‍ഡ്‌ ഇലക്ഷന്‍ കമ്മീഷന്റെയോ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്റെയോ മാതൃകയില്‍ സ്റ്റാറ്റിയൂട്ടറി അധികാരമുള്ള സ്ഥാപനമായിരിക്കണം. ഈ ബോര്‍ഡിന്റെ ചുമതലയിലാകണം സി.ബി.ഐ. ഡയറക്ടര്‍മാരുടെയും മറ്റും നിയമന, സേവന, വേതന വ്യവസ്ഥകള്‍. അന്വേഷണ ഏജന്‍സി പരിശീലനം നേടിയ പ്രൊഫഷണല്‍ സംഘടനയാക്കി മാറ്റണം. നിയമനത്തിലും പ്രവര്‍ത്തനത്തിലും സുതാര്യത ഉറപ്പു വരുത്തണം. രാഷ്ട്രീയസ്വാധീനം ചെലുത്താന്‍ കഴിയാത്ത സ്ഥിതി നിയമനിര്‍മാണം വഴി നടപ്പില്‍ വരുത്തണം. നിലവിലുള്ള സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷനു സി.ബി.ഐ.യുടെ മേല്‍ നല്‌കിയിട്ടുള്ള മേല്‍നോട്ടം വളരെ പരിമിതമാണ്‌. രാഷ്ട്രീയ സമ്മര്‍ദത്തിന്‌ അതീതമായി ഇന്നത്തെ സംവിധാനത്തിന്‌ ഉയരാന്‍ കഴിയുന്നില്ല. തിരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കുന്ന സന്ദര്‍ഭത്തില്‍ രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന്‌ വ്യക്തമായ ധാരണ നല്‌കുന്ന നിലയില്‍ സി.ബി.ഐ. റിപ്പോര്‍ട്ട്‌ നല്‌കുന്നതും വളരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. സി.ബി.ഐ. പുനഃസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്നത്തെ രാഷ്ട്രീയ സ്ഥിതിയില്‍ കേന്ദ്രത്തില്‍ ബഹുകക്ഷി ഭരണവും സംസ്ഥാനങ്ങളില്‍ അതിന്റെ ആവര്‍ത്തനവും സ്വാഭാവികമാണ്‌. കേന്ദ്രത്തില്‍ ഭരണകക്ഷിയും സംസ്ഥാനങ്ങളില്‍ പ്രസ്‌തുത കക്ഷി പ്രതിപക്ഷത്തും ആവാം. പൊതുതിരഞ്ഞെടുപ്പുവേളകളില്‍ സി.ബി.ഐ. പോലുള്ള കുറ്റാന്വേഷണ ഏജന്‍സിയെ കരുവാക്കാന്‍ കേന്ദ്രത്തിലെ ഭരണകക്ഷിക്ക്‌ സ്വാധീനം ചെലുത്താനുള്ള സാധ്യത നിലനി'ുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും. ബഹു കക്ഷി ഭരണസമ്പ്രദായം നിലനി'ുന്ന അവസ്ഥയില്‍ കുറ്റാന്വേഷണം നിഷ്‌പക്ഷവും നിര്‍ഭയവും നീതിപൂര്‍വവുമായിരിക്കണം. അതുകൊണ്ട്‌ പുതുതായി നാഷണല്‍ ജുഡീഷ്യല്‍ കമ്മീഷന്‍, സി.ബി.ഐ. തുടങ്ങിയ കേന്ദ്രീയ അന്വേഷണ ഏജന്‍സികളെ സ്വതന്ത്ര സ്റ്റാറ്റിയൂട്ടറി ബോഡി ആക്കുന്നതിന്‌ അടുത്ത പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ത്തന്നെ വേണ്ട നടപടികള്‍ എടുക്കേണ്ടതാണ്‌. വര്‍ഷങ്ങളായി അന്വേഷണം തുടരുന്ന ലാവലിന്‍ കേസില്‍ ഉടനെ ഒരു താത്‌കാലിക റിപ്പോര്‍ട്ട്‌ നല്‌കുന്നതുവഴി രാഷ്ട്രീയ സ്വാധീനം മൂലമാണെന്നു ധരിക്കാന്‍ ഇട നല്‌കുന്ന നടപടിക്രമങ്ങളാണ്‌ സി.ബി.ഐ.യുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിരിക്കുന്നത്‌. ക്രിമിനല്‍ നടപടി നിയമം 161, 162, 164 തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച്‌ അന്വേഷണം തുടരുമ്പോള്‍ അവസാന റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഇനിയും സമയമെടുക്കുമെന്നത്‌ വ്യക്തമാണ്‌. ഗൂഢാലോചനക്കുറ്റത്തില്‍ വിദേശപങ്കാളിത്തം കൂടി ഉള്ളതുകൊണ്ട്‌ തെളിവുശേഖരിക്കാന്‍ സമയം വേണ്ടിവരും. ആസന്നമായ പൊതുതിരഞ്ഞെടുപ്പിന്റെ കേളികൊട്ട്‌ ദേശീയരാഷ്ട്രീയത്തില്‍ നിറഞ്ഞുനി'ുന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണ്‌. ഒരു പ്രമുഖ ദേശീയ രാഷ്ട്രീയ കക്ഷിയുടെ അത്യുന്നതനായ നേതാവിനെ അടിസ്ഥാനമില്ലാതെ പ്രതിസ്ഥാനത്തു ചേര്‍ത്ത്‌ ഇടക്കാല റിപ്പോര്‍ട്ട്‌ നല്‌കുന്നത്‌ രാഷ്ട്രീയഗൂഢാലോചനയായി വ്യാഖ്യാനിക്കപ്പെടും എന്നത്‌ ഉറപ്പാണ്‌. നിയമാനുസൃതം അവസാന റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ ആദ്യ റിപ്പോര്‍ട്ടില്‍ പ്രതികളായി ചേര്‍ത്തിട്ടുള്ളവരെ തെളിവിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കുകയോ കൂടുതല്‍പ്പേരെ ചേര്‍ക്കുകയോ ചെയ്യാവുന്നതാണ്‌. പൊതുതിരഞ്ഞെടുപ്പു കഴിഞ്ഞു തെളിവുകള്‍ പൂര്‍ണമായി ശേഖരിച്ച്‌ അവസാന റിപ്പോര്‍ട്ട്‌ നല്‌കാവുന്നതാണല്ലോ. ക്രമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിനു പകരം തിരഞ്ഞെടുപ്പിനു മുമ്പായി അടിസ്ഥാനമില്ലാതെ രാഷ്ട്രീയനേതാവിനെ പ്രതിസ്ഥാനത്തു ചേര്‍ത്താല്‍ ഭരണകക്ഷിക്കു ലഭിക്കുന്ന നേട്ടം തിരഞ്ഞെടുപ്പു കഴിഞ്ഞുള്ള റിപ്പോര്‍ട്ട്‌ സമര്‍പ്പണത്തില്‍ ഉണ്ടാവുകയില്ല എന്ന വസ്‌തുത ഏവര്‍ക്കും അറിവുള്ളതാണ്‌. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന്‌ വിശ്വസിക്കാന്‍ ഇടനല്‌കുന്നു. സി.ബി.ഐ. ഭരണകക്ഷിയുടെ ഉപകരണമായി അധഃപതിക്കുന്നു എന്ന ശക്തമായ വിമര്‍ശനവും ഉയര്‍ന്നുവന്നു. ഈ സാഹചര്യത്തില്‍ സി.ബി.ഐ. എന്ന അന്വേഷണ ഏജന്‍സി ഒരു സ്വതന്ത്ര സ്റ്റാറ്റിയൂട്ടറി സ്ഥാപനമായി മാറണം. അതിനുള്ള സത്വര നടപടികളാണ്‌ വേണ്ടത്‌. നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന കുറ്റാന്വേഷണസംവിധാനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാന്‍ അടിയന്തര നിയമനിര്‍മാണം ആവശ്യമാണ്‌.

3 comments:

ജനമൊഴി said...

സി.ബി.ഐ.യെ സ്വതന്ത്രമാക്കണം

വര്‍ക്കല രാധാകൃഷ്‌ണന്‍ (എം.പി.)

സി.ബി.ഐ.യുടെ ഘടനയെ സംബന്ധിച്ചും പ്രവര്‍ത്തനശൈലിയെക്കുറിച്ചും ചിലത്‌ പറയേണ്ടതുണ്ട്‌. ഈ അന്വേഷണ ഏജന്‍സി കേന്ദ്രഗവണ്മെന്റിന്റെ ആഭ്യന്തരവകുപ്പിന്റെ പൂര്‍ണമായ നിയന്ത്രണത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഡയറക്ടര്‍ ആഭ്യന്തരവകുപ്പു നിയമിക്കുന്ന ആളായിരിക്കും. ആഭ്യന്തരവകുപ്പു മന്ത്രിക്ക്‌ നിയമനകാര്യത്തില്‍ പൂര്‍ണമായ അധികാരമുണ്ട്‌. ഡയറക്ടറുടെ നിയമനം പലപ്പോഴും സുതാര്യമല്ല. ഈ അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്‌ 1946-ല്‍ നിലവില്‍ വന്ന ഡല്‍ഹി സ്‌പെഷല്‍ പോലീസ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ്‌. ഉദ്യോഗസ്ഥരുടെ സേവന, വേതന വ്യവസ്ഥകള്‍ പൂര്‍ണമായി തീരുമാനിക്കുന്നത്‌ ആഭ്യന്തര വകുപ്പാണ്‌ ബ്രിട്ടീഷ്‌ ഭരണകാലത്തുള്ള വ്യവസ്ഥകള്‍തുടര്‍ന്നുവരുന്നുവെന്നര്‍ഥം.
ഈ പോലീസ്‌ സംഘടനയ്‌ക്ക്‌ സ്വന്തമായി കേസ്‌ എടുക്കാനോ അന്വേഷണം നടത്താനോ അധികാരമില്ല. കേന്ദ്രഗവണ്മെന്‍േറാ കോടതികളോ നല്‌കുന്നഉത്തരവുകള്‍ വഴി അന്വേഷണച്ചുമതല ഏറ്റെടുക്കുകയാണ്‌ പതിവ്‌. സംസ്ഥാന സര്‍ക്കാറുകളുടെ സമ്മതവും ആവശ്യമാണ്‌.
സി.ബി.ഐ.യുടെ ഘടനയെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും വിശദമായ പരിശോധന നടത്തി സമൂര്‍ത്തമായ ചില നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പില്‍ വരുത്തണമെന്ന്‌ ശുപാര്‍ശചെയ്‌ത്‌ പാര്‍ലമെന്റിന്റെ 'നിയമവും നീതിയും' എന്ന സ്റ്റാന്‍ഡിങ്‌ കമ്മിറ്റി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. പ്രസ്‌തുത കമ്മിറ്റിയിലെ ഒരംഗമായിരുന്നു ഞാന്‍.
സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനു പുറമേ ഡോ. എന്‍.ആര്‍. മാധവമേനോന്‍ ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയുടെ 'ദേശീയനയം ക്രിമിനല്‍ നീതിനിര്‍വഹണത്തില്‍' എന്ന വിഷയത്തെ സംബന്ധിച്ച്‌ ഒരു റിപ്പോര്‍ട്ടും കഴിഞ്ഞ ജൂലായിയില്‍ അവതരിപ്പിച്ചിരുന്നു. പ്രസ്‌തുത റിപ്പോര്‍ട്ടില്‍ സി.ബി.ഐ.യുടെ പുനഃസംഘടനയെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യക്തമായ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. കേന്ദ്ര ഗവണ്മന്റ്‌ നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ്‌ മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌. സംയുക്ത പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ ശുപാര്‍ശകളും മാധവമേനോന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളും നടപ്പില്‍ വരുത്താന്‍ യു.പി.എ. സര്‍ക്കാറിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയും എടുത്തിട്ടില്ല.
സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ നിഗമനങ്ങളിലും മാധവമേനോന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും ഇതിന്റെ ഡയറക്ടര്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പൂര്‍ണമായ നിയന്ത്രണത്തില്‍ ആയിരിക്കുന്നതുകൊണ്ട്‌ അന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയസ്വാധീനം ഉണ്ടാകാനുള്ള സാധ്യത നിലവിലുണ്ട്‌. രാഷ്ട്രീയ ഉന്നതങ്ങളില്‍ ഉള്ള അഴിമതി അന്വേഷണങ്ങള്‍ നിര്‍ഭയമായും നീതിപൂര്‍വമായും നടക്കണമെന്നില്ല. ബോഫോഴ്‌സ്‌ കേസന്വേഷണം അതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ്‌. രാഷ്ട്രീയ ഇടപെടല്‍ കൊണ്ട്‌ മാത്രമാണ്‌ ബോഫോഴ്‌സ്‌ കേസന്വേഷണം സി.ബി.ഐ.ക്ക്‌ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തത്‌. സി.ബി.ഐ. രാഷ്ട്രീയ സ്വാധീനത്തില്‍പ്പെട്ട്‌ ബലിയാടായി ഇന്നും അവശേഷിക്കുന്നു. ഗുരുതരമായ പല അഴിമതി ആരോപണങ്ങളിലും നിര്‍ഭയമായും നീതിപൂര്‍വമായും അന്വേഷണം നടക്കാറില്ല. ബോഫോഴ്‌സ്‌ കേസിലെ സ്വാധീനം പോലെത്തന്നെ ലാവലിന്‍ കേസിലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി എന്ന ശക്തമായ വിശ്വാസം പുലരുന്നത്‌ ഈ സാഹചര്യത്തിലാണ്‌. സി.ബി.ഐ. ഡയറക്ടറുടെ നിഷേധം കൊണ്ടു മാത്രം രാഷ്ട്രീയ ഇടപെടല്‍ ഇല്ല എന്ന്‌ സങ്കല്‌പിക്കാനാകില്ല.
അന്വേഷണ ഏജന്‍സി നിര്‍ഭയമായും നിഷ്‌പക്ഷമായും അന്വേഷണച്ചുമതല നിര്‍വഹിക്കുന്നു എന്ന്‌ അവകാശപ്പെട്ടതുകൊണ്ടുമാത്രം പോരാ, അതു ജനങ്ങള്‍ക്ക്‌ ബോധ്യമാകുകകൂടി വേണം. അതുകൊണ്ടു തന്നെയാണ്‌ മാധവമേനോന്‍ കമ്മിറ്റിയും നീതിയും നിര്‍വഹണവും എന്ന സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയും സി.ബി.ഐ. യുടെ ഘടനയിലും ഭാവി പ്രവര്‍ത്തനശൈലിയിലും മാറ്റം വരുത്തുന്നതിനു വ്യക്തമായ ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്‌.
മാധവമേനോന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ച്‌ എ ഏ്‌മില ്‌ശ ിഹൗഹൃമാ ഖുീറഹരവ നെ നിയമിക്കണമെന്ന്‌ ശുപാര്‍ശ ചെയ്യുന്നു. പ്രസ്‌തുത ബോര്‍ഡ്‌ ഇലക്ഷന്‍ കമ്മീഷന്റെയോ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്റെയോ മാതൃകയില്‍ സ്റ്റാറ്റിയൂട്ടറി അധികാരമുള്ള സ്ഥാപനമായിരിക്കണം. ഈ ബോര്‍ഡിന്റെ ചുമതലയിലാകണം സി.ബി.ഐ. ഡയറക്ടര്‍മാരുടെയും മറ്റും നിയമന, സേവന, വേതന വ്യവസ്ഥകള്‍. അന്വേഷണ ഏജന്‍സി പരിശീലനം നേടിയ പ്രൊഫഷണല്‍ സംഘടനയാക്കി മാറ്റണം. നിയമനത്തിലും പ്രവര്‍ത്തനത്തിലും സുതാര്യത ഉറപ്പു വരുത്തണം. രാഷ്ട്രീയസ്വാധീനം ചെലുത്താന്‍ കഴിയാത്ത സ്ഥിതി നിയമനിര്‍മാണം വഴി നടപ്പില്‍ വരുത്തണം. നിലവിലുള്ള സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷനു സി.ബി.ഐ.യുടെ മേല്‍ നല്‌കിയിട്ടുള്ള മേല്‍നോട്ടം വളരെ പരിമിതമാണ്‌. രാഷ്ട്രീയ സമ്മര്‍ദത്തിന്‌ അതീതമായി ഇന്നത്തെ സംവിധാനത്തിന്‌ ഉയരാന്‍ കഴിയുന്നില്ല. തിരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കുന്ന സന്ദര്‍ഭത്തില്‍ രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന്‌ വ്യക്തമായ ധാരണ നല്‌കുന്ന നിലയില്‍ സി.ബി.ഐ. റിപ്പോര്‍ട്ട്‌ നല്‌കുന്നതും വളരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. സി.ബി.ഐ. പുനഃസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്നത്തെ രാഷ്ട്രീയ സ്ഥിതിയില്‍ കേന്ദ്രത്തില്‍ ബഹുകക്ഷി ഭരണവും സംസ്ഥാനങ്ങളില്‍ അതിന്റെ ആവര്‍ത്തനവും സ്വാഭാവികമാണ്‌. കേന്ദ്രത്തില്‍ ഭരണകക്ഷിയും സംസ്ഥാനങ്ങളില്‍ പ്രസ്‌തുത കക്ഷി പ്രതിപക്ഷത്തും ആവാം. പൊതുതിരഞ്ഞെടുപ്പുവേളകളില്‍ സി.ബി.ഐ. പോലുള്ള കുറ്റാന്വേഷണ ഏജന്‍സിയെ കരുവാക്കാന്‍ കേന്ദ്രത്തിലെ ഭരണകക്ഷിക്ക്‌ സ്വാധീനം ചെലുത്താനുള്ള സാധ്യത നിലനി'ുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും. ബഹു കക്ഷി ഭരണസമ്പ്രദായം നിലനി'ുന്ന അവസ്ഥയില്‍ കുറ്റാന്വേഷണം നിഷ്‌പക്ഷവും നിര്‍ഭയവും നീതിപൂര്‍വവുമായിരിക്കണം. അതുകൊണ്ട്‌ പുതുതായി നാഷണല്‍ ജുഡീഷ്യല്‍ കമ്മീഷന്‍, സി.ബി.ഐ. തുടങ്ങിയ കേന്ദ്രീയ അന്വേഷണ ഏജന്‍സികളെ സ്വതന്ത്ര സ്റ്റാറ്റിയൂട്ടറി ബോഡി ആക്കുന്നതിന്‌ അടുത്ത പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ത്തന്നെ വേണ്ട നടപടികള്‍ എടുക്കേണ്ടതാണ്‌.
വര്‍ഷങ്ങളായി അന്വേഷണം തുടരുന്ന ലാവലിന്‍ കേസില്‍ ഉടനെ ഒരു താത്‌കാലിക റിപ്പോര്‍ട്ട്‌ നല്‌കുന്നതുവഴി രാഷ്ട്രീയ സ്വാധീനം മൂലമാണെന്നു ധരിക്കാന്‍ ഇട നല്‌കുന്ന നടപടിക്രമങ്ങളാണ്‌ സി.ബി.ഐ.യുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിരിക്കുന്നത്‌. ക്രിമിനല്‍ നടപടി നിയമം 161, 162, 164 തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച്‌ അന്വേഷണം തുടരുമ്പോള്‍ അവസാന റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഇനിയും സമയമെടുക്കുമെന്നത്‌ വ്യക്തമാണ്‌. ഗൂഢാലോചനക്കുറ്റത്തില്‍ വിദേശപങ്കാളിത്തം കൂടി ഉള്ളതുകൊണ്ട്‌ തെളിവുശേഖരിക്കാന്‍ സമയം വേണ്ടിവരും. ആസന്നമായ പൊതുതിരഞ്ഞെടുപ്പിന്റെ കേളികൊട്ട്‌ ദേശീയരാഷ്ട്രീയത്തില്‍ നിറഞ്ഞുനി'ുന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണ്‌. ഒരു പ്രമുഖ ദേശീയ രാഷ്ട്രീയ കക്ഷിയുടെ അത്യുന്നതനായ നേതാവിനെ അടിസ്ഥാനമില്ലാതെ പ്രതിസ്ഥാനത്തു ചേര്‍ത്ത്‌ ഇടക്കാല റിപ്പോര്‍ട്ട്‌ നല്‌കുന്നത്‌ രാഷ്ട്രീയഗൂഢാലോചനയായി വ്യാഖ്യാനിക്കപ്പെടും എന്നത്‌ ഉറപ്പാണ്‌. നിയമാനുസൃതം അവസാന റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ ആദ്യ റിപ്പോര്‍ട്ടില്‍ പ്രതികളായി ചേര്‍ത്തിട്ടുള്ളവരെ തെളിവിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കുകയോ കൂടുതല്‍പ്പേരെ ചേര്‍ക്കുകയോ ചെയ്യാവുന്നതാണ്‌.
പൊതുതിരഞ്ഞെടുപ്പു കഴിഞ്ഞു തെളിവുകള്‍ പൂര്‍ണമായി ശേഖരിച്ച്‌ അവസാന റിപ്പോര്‍ട്ട്‌ നല്‌കാവുന്നതാണല്ലോ. ക്രമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിനു പകരം തിരഞ്ഞെടുപ്പിനു മുമ്പായി അടിസ്ഥാനമില്ലാതെ രാഷ്ട്രീയനേതാവിനെ പ്രതിസ്ഥാനത്തു ചേര്‍ത്താല്‍ ഭരണകക്ഷിക്കു ലഭിക്കുന്ന നേട്ടം തിരഞ്ഞെടുപ്പു കഴിഞ്ഞുള്ള റിപ്പോര്‍ട്ട്‌ സമര്‍പ്പണത്തില്‍ ഉണ്ടാവുകയില്ല എന്ന വസ്‌തുത ഏവര്‍ക്കും അറിവുള്ളതാണ്‌.
തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന്‌ വിശ്വസിക്കാന്‍ ഇടനല്‌കുന്നു. സി.ബി.ഐ. ഭരണകക്ഷിയുടെ ഉപകരണമായി അധഃപതിക്കുന്നു എന്ന ശക്തമായ വിമര്‍ശനവും ഉയര്‍ന്നുവന്നു. ഈ സാഹചര്യത്തില്‍ സി.ബി.ഐ. എന്ന അന്വേഷണ ഏജന്‍സി ഒരു സ്വതന്ത്ര സ്റ്റാറ്റിയൂട്ടറി സ്ഥാപനമായി മാറണം. അതിനുള്ള സത്വര നടപടികളാണ്‌ വേണ്ടത്‌. നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന കുറ്റാന്വേഷണസംവിധാനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാന്‍ അടിയന്തര നിയമനിര്‍മാണം ആവശ്യമാണ്‌.

Anonymous said...

1.)ഭെല്ലാണ്‌ കുറഞ്ഞ തുക ക്വോട്ടു ചെയ്‌തിരുന്നത്‌ അവരുമായി കരാറൊപ്പിടാന്‍ പിന്നെ യൊരു രണ്ടു മാസത്തോളം എടുക്കുമായിരുന്നു.
2.)മൂന്നര മണിക്കൂര്‍ പവര്‍കട്ടുണ്ടായിരുന്ന നാട്ടില്‍ പിണറായിയുടെ കരാര്‍ കൊണ്ട്‌ എത്ര കിലോവാട്ട്‌ വൈദ്യുതി കൂടുതല്‍ കിട്ടി ഒരൊറ്റ വാട്ട്‌ പോലും കൂടിയില്ല. കരാറൊപ്പിട്ടെന്നു കേട്ടപ്പോഴേ കരണ്ടു കട്ട്‌ ഓടിയൊളിച്ചു കളഞ്ഞു അല്ലേ
3.)യുഡിഎഫ്‌ ഒപ്പിട്ട കരാര്‍ അനുസരിച്ച്‌ കേരളത്തില്‍ കരണ്ട്‌ കൂടുതല്‍ കിട്ടാന്‍ എന്തൊക്കെ ചെയ്യണം എന്ന ഉപദേശനിര്‍ദേശങ്ങള്‍ തരാനുള്ള കണ്‍സല്‍ട്ടന്‍സി പണി മാത്രമേ ലാവലിനുമായി ഉണ്ടായിരുന്നുള്ളൂ. അവര്‍ ലോകത്തിലെ മികച്ച 10 എഞ്ചിനീയറിങ്‌ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളിലൊന്നാണ്‌. അവര്‍ക്ക്‌ ശരിയായ ഉപദേശങ്ങള്‍ തരാന്‍ കഴിയുമായിരുന്നു. അതിനപ്പുറം പണികള്‍ അവര്‍ക്കു തന്നെ കൊടുക്കണമെന്ന വാശിയാണ്‌ പിണറായി കാണിച്ചത്‌. ആ വാശിയാണ്‌ കേരളത്തിന്‌ കോടികളുടെ നഷ്ടമുണ്ടാക്കിയത്‌.
4.)പ്രതിപ്പട്ടികയില്‍ വമ്പന്മാര്‍ ഒരുപാടുണ്ട്‌. അഴിമതിവീരന്മാരുടെ സഖ്യം.
5.)എഞ്ചിനീയറിങ്‌ കണ്‍സള്‍ട്ടന്‍സി സ്ഥാപനവും കാന്‍സറാശുപത്രിയും തമ്മില്‍ എന്തു ബന്ധം. കാശു കിട്ടാനുള്ളത്‌ അഴിമതി വീരന്മാര്‍ കൃത്യമായി വാങ്ങി പോക്കറ്റിലാക്കിയില്ലേ. 'വിസ്‌മയ'കരമായ പലതും 'കൈരളിക്കു' വേണ്ടി അവരുണ്ടാക്കിയല്ലോ. ആന്റണിയെ പ്രതിയാക്കണമെന്ന്‌ നമുക്കാവശ്യപ്പെടാം.
6.)അതു ശരിയാണ്‌ മനോരമ പറയുന്നതാണല്ലോ നമുക്കു വേദവാക്യം. കാല്‍കാശുകണ്ടാല്‍ കമിഴ്‌ന്നു വീഴുന്ന മനോരമയുടെ സത്യസന്ധമായ കണക്കു പ്രകാരം പിണറായിയുടെയും കൂട്ടരുടെയും കീശയില്‍ ഓരോ കേരളീയന്റെയും 106 രൂപവീതം കിടക്കുന്നുണ്ട്‌.
7.)ബാലാനന്ദന്‍ റിപ്പോര്‍ട്ട്‌ സമര്‍ഥമായി മറച്ചുവെച്ചു എന്നതാണ്‌ പിണറായിക്കെതിരേ പിബിക്കു മുന്നിലുള്ള ആരോപണങ്ങളിലൊന്ന്‌. ഇതേ ബാലാനന്ദന്‍ പിണറായിക്കൊപ്പം നില്‍ക്കുന്നതും നമ്മള്‍ കണ്ടതാണ്‌. അതാണ്‌ നമ്മുടെ അഴിമതിരഹിത പാര്‍ട്ടി. അഴിമതി എന്നു കേട്ടാല്‍ ജെഎന്‍യുക്കാര്‍ക്ക്‌ ഇപ്പോഴും ഒരു വിറവരും...
8.)കാര്‍ത്തികേയന്‍ എക്‌സറ്റന്‍ഷന്‍ കരാര്‍ ഒപ്പിടാന്‍ ടെണ്ടര്‍ വിളിക്കാത്തതിനാലാണ്‌ പിണറായി വിജയന്‍ അഴിമതി നടത്തി കോടികള്‍ തട്ടിയത്‌ അല്ലേ
9.)ആര്യാടന്‍ ആര്‍ക്കാണാവോ അങ്ങനെയൊരു റിപ്പോര്‍ട്ട്‌ കൊടുത്തത്‌. ഇതേ ആര്യാടന്‍ സിബിഐക്കു കൊടുത്ത മൊഴിയില്‍ പക്ഷേ പിണറായി ഒപ്പിട്ട കരാറില്‍ നിന്നു പിന്മാറിയാല്‍ കൂടുതല്‍ നഷ്ടം വരുമായിരുന്നു എന്നാണല്ലോ പറഞ്ഞിട്ടുള്ളത്‌.
10.)ഉമ്മന്‍ചാണ്ടിക്ക്‌ സ്വന്തമായി ഒരു വിജിലന്‍സ്‌ ഉണ്ടായിരുന്നോ. പിണറായി കേസ്‌ അന്വേഷിച്ച വിജിലന്‍സ്‌ ഡയറക്ടര്‍ ഉപേന്ദ്രവര്‍മയുടെ റിപ്പോര്‍ട്ട്‌ ഇത്‌ അന്താരാഷ്ട്ര തലത്തിലുള്ള കേസായതിനാല്‍ ഉയര്‍ന്ന ഏജന്‍സി അന്വേഷിക്കണം എന്നായിരുന്നു.

എന്തിനാണ്‌ സാര്‍ ഈ പിടിവാശികള്‍.
കേരളത്തില്‍ കണ്ണും കാതുമുള്ള സകലര്‍ക്കും അറിയാം കാശു പിണറായി കട്ടതാണെന്ന്‌. പാര്‍ട്ടിക്കെത്ര പണം കിട്ടി, ജയരാജനെത്ര ചിക്കന്‍ പീസുകിട്ടി എന്നൊക്കെ അന്വേഷിക്കാം നമുക്ക്‌.

വിഎസിനെ മറ്റൊരു നൃപന്‍ ചക്രവര്‍ത്തിയാക്കി ചവിട്ടിയരക്കാനൊക്കെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്കു കഴിയും ഒരു സംശയവുമില്ല. പക്ഷേ, ഓര്‍ത്തോളൂ പണ്ട്‌ ഒരു മുദ്രാവാക്യമുണ്ടായിരുന്നു കാലം സാക്ഷി ചരിത്രം സാക്ഷി എന്ന്‌. പാര്‍ട്ടി എത്ര വലിയ ഹിംസ്രമൃഗമായാലും ചരിത്രത്തിന്റെ ചവറ്റുകൊട്ട തുറന്നു വരികയാണ്‌. മുഖ്യമന്ത്രിയായിരുന്ന ഷിബുസോറനെ തറപറ്റിച്ചത്‌ വടക്കേഇന്ത്യയിലെ നിരക്ഷരകുക്ഷികളാണ്‌. അത്രക്കൊരു രാഷ്ട്രീയ പ്രതിബദ്ധത കേരളത്തിലെ തൊമ്മിക്കൂട്ടത്തിനുണ്ടാവില്ല. എന്നാലും ചെവിയില്‍ നുള്ളിയിരുന്നോളൂ. ജനങ്ങള്‍ നല്‍കും മറുപടി.

Anonymous said...

സാര്‍,

1.)ബെല്ല് കോട്ട് ചെയ്തത് അറ്റകുറ്റത്തിനോ നവീകരണത്തിനോ?

2.കരന്റ് കട്ട് ഓടത്തും ഒളിക്കത്തുമൊന്നുമില്ല. പക്ഷെ 1100 കോടിയുടെ വൈദ്യുതി ഈ പദ്ധതി നവീകരിച്ചപ്പോള്‍ കിട്ടി. പിണറായിക്ക് കേരളം കണ്ട ഏറ്റവും നല്ല വൈദ്യുതിമന്ത്രി എന്ന പേരും കിട്ടി. കട്ടും ഇല്ലാതായി.

3.)കണ്‍സള്‍ട്ടന്‍സി എന്ന വാക്ക് മാത്രമെ ഉപയോഗിക്കാവൂ. ഇതൊരു പാക്കേജ് ആണെന്നും കാനഡായില്‍ നിന്നും കായ് വാങ്ങി വേറെ രാജ്യത്ത് നിന്ന് സാധനം വാങ്ങാനൊക്കില്ലാരുന്നെന്നും ജി. കാര്‍ത്തികേയന്‍ പറഞ്ഞിട്ടുണ്ട്. അത് മുണ്ടരുത്.

ക. "എസ്എന്‍സി ലാവ്ലിന്‍ എന്ന കമ്പനിക്ക് കേരളവുമായുള്ള ബന്ധം ഇടുക്കി പ്രോജക്ടിന്റെ കസള്‍ട്ടന്റ് ആയിരുന്നു. ലോവര്‍ പെരിയാര്‍ പദ്ധതിയുടെ കസള്‍ട്ടന്റ് ആയിരുന്നു. പി എസ് ശ്രീനിവാസന്റെ കാലംമുതലുള്ള പദ്ധതികളുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന അഖിലലോക പ്രശസ്തമായ ഒരു കമ്പനിയെന്ന് അതിനുമുമ്പ് ഇവിടെ എല്ലാവരും നിയമസഭയില്‍ പറഞ്ഞിരുന്ന ഒരു കമ്പനിയാണ്. ഇന്റര്‍നാഷണല്‍ ലെവലില്‍ വളരെ പരിഗണിക്കപ്പെടുന്ന ഒരു കമ്പനിയാണ്''.

ഖ. "അന്നത്തെ കേരളത്തിന്റെ സാഹചര്യത്തില്‍ കെഎസ്ഇബിയുടെ സാമ്പത്തിക പരാധീനതകള്‍ക്കുള്ളില്‍നിന്നുകൊണ്ട് മറ്റു രാജ്യങ്ങളുടെ സഹായം വാങ്ങാവുന്ന സിസ്റത്തിലേക്ക് ഇന്ത്യാ ഗവമെന്റിന്റെ തീരുമാനം പോകുകയും എംഒയു റൂട്ട് അഖിലേന്ത്യാതലത്തില്‍ അക്സപ്റ്റ് ചെയ്തിരുന്ന ആ കാലഘട്ടത്തില്‍ കേരളത്തിന്റെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിനുവേണ്ടി തീരുമാനമെടുത്തു'

ഗ. കെഎസ്ഇബിക്ക് ഏറ്റെടുക്കാന്‍ പണമില്ല. കെഎസ്ഇബി ഭീകരമായ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ കേരളത്തില്‍ കുറ്റ്യാടി എക്സ്റന്‍ഷന്‍ പ്രോജക്ട് (50 മെഗാവാട്ട്) വരുന്നു. അതിനുശേഷം പള്ളിവാസല്‍- പന്നിയാര്‍-ശെങ്കുളം റിനവേഷന്‍ പ്രോജക്ട് വരുന്നു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അഭിപ്രായം ആദ്യം അനുകൂലമായിരുന്നില്ല. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി പറഞ്ഞത് പൂര്‍ണമായും സ്വീകരിക്കാന്‍ കഴിയില്ലെന്നുള്ളത് നമ്മുടെ എക്സ്പര്‍ട്ടുകളുടെ നിഗമനത്തിലാണ്-''

എല്ലാം കാര്‍ത്തികേയന്‍ ഉവാച.

4.)ആരൊക്കെ എന്നു കൂടി പറയൂ. ഒഴിവാക്കിയവരെക്കുറിച്ചും പറയൂ.

5.)കാനഡ സര്‍ക്കാരിന്റെ ധനസഹായം പൊതു ഉപയോഗത്തിനുള്ള സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാന്‍ ലഭിക്കുന്ന ഒരു സ്കീം ഉണ്ട്. അത് തന്നെ ബന്ധം. ആന്റണിയുടെ പേരു പറയുന്നതെന്തേ? കാര്‍ത്തികേയന്‍, പത്മരാജന്‍, കടവൂര്‍ അങ്ങിനെ പല പേരും പറയാമല്ലോ.

6.)മനോരമയെക്കുറിച്ചെന്നാ പറയാന്‍.

7.) ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വരുമ്പൊള്‍ പിണറായി പിബിയില്‍ ഉണ്ടായിരുന്നോ എന്നന്വേഷിച്ചോ?

8.)യു.ഡി.എഫ് ഭരണകാലത്ത് 14 പദ്ധതികള്‍ എം.ഒ.യു വഴി. എല്‍.ഡി.എഫ്. ഭരണകാലത്ത് എല്ലാം ഗ്ലോബല്‍ ടെണ്ടര്‍. വ്യത്യാസം ഇല്ല അല്ലേ?

9.)നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. മന്ത്രി എന്ന നിലക്ക്

10.)ഉമ്മന്‍ചാണ്ടിക്ക്‌ സ്വന്തമായി ഒരു വിജിലന്‍സ്‌ ഉണ്ടായിരുന്നില്ല.പക്ഷെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു എന്നതും പറ്റാത്തപ്പോള്‍ മാറ്റി എന്നതും ചരിത്രം.റിപ്പോര്‍ട്ട് വരുന്ന വരെ പറഞ്ഞിരുന്നത് വിജിലന്‍സ് അന്വേഷണം നേരായ ദിശയില്‍ എന്ന്.

സിബി.ഐ പോലും പറയാത്ത കാര്യങ്ങള്‍ പറയുന്ന താങ്കള്‍ക്കാണ് സാര്‍ പിടിവാശി.

വി.എസ്സിനെ അങ്ങിനെ സ്നേഹിച്ച് കൊല്ലാതെ സാര്‍. പാര്‍ട്ടിക്കെതിരെ അദ്ദേഹത്തെ ഉപയോഗിക്കാമോ എന്ന് നോക്കുന്നവര്‍ തന്നെയാരുന്നല്ലോ സാര്‍ പട്ടിപ്രയോഗത്തിന് അദ്ദേഹത്തെ കൊല്ലാന്‍ നോക്കിയത്. ചെവിയില്‍ നുള്ളല്‍ എല്ലാര്‍ക്കും ആകാം സാര്‍. പാര്‍ലിമെന്റ് ചോദ്യോത്തരക്കോഴക്കേസില്‍ ഇല്ലാതിരുന്നത് ഇടത് എം.പി.മാര്‍ മാത്രമായിരുന്നു സാര്‍.