Monday, February 16, 2009

ഇടക്കാല ബജറ്റ്‌ നാടിന്റെ സാമ്പത്തിക സുരക്ഷിതത്വം കാക്കുന്ന പ്രവാസികളെ പാടെ കയ്യൊഴിഞ്ഞു

ഇടക്കാല ബജറ്റ്‌ നാടിന്റെ സാമ്പത്തിക സുരക്ഷിതത്വം കാക്കുന്ന പ്രവാസികളെ പാടെ കയ്യൊഴിഞ്ഞു .


ഇന്ന് മന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് കേരളത്തിന്നും പ്രത്യേകിച്ച് പ്രവാസികള്‍ക്കും തികച്ചും നിരാശജനകമാണ് . കടുത്ത സാമ്പത്തികമാന്ദ്യം കൊണ്ട് ജോലി നഷ്ടപ്പെട്ട് ഗള്‍ഫ് രാജ്യങളില്‍ നിന്ന് തിരിച്ച് കേരളത്തിലെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ബഡ്‌ജറ്റില്‍ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതിക്ഷിച്ചത് .എന്നാല്‍ മടങ്ങിവരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക പദ്ധതികളൊന്നും ഇല്ലയെന്നത് കടുത്ത നിരാശക്കും പതിഷേധത്തിന്നും ഇടയാക്കിയിട്ടുണ്ട്.
ലോകമെങ്ങും സാമ്പത്തികക്കുഴപ്പത്തില് അകപ്പെട്ടപ്പോള് നമ്മുടെ രാജ്യം പിടിച്ചുനില്‍ക്കുന്നത് പ്രവാസികള് നാട്ടിലേക്ക് അയക്കുന്ന പണംകൊണ്ടാണ്. ഓരോ വര്‍ഷവും പ്രവാസികള് ഇന്ത്യയിലേക്ക് അയക്കുന്നത് 1,28,500 കോടി രൂപയാണ്. അതില് കേരളത്തില്‍നിന്നുള്ള പ്രവാസികളയക്കുന്നത് 64,000 കോടി രൂപയാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില് വമ്പിച്ച വിദേശനാണയകമ്മി അനുഭവിച്ച രാജ്യമാണ് ഇന്ത്യ. അന്ന് വിദേശനാണയത്തിനുവേണ്ടി നമ്മുടെ ഖജനാവ് കരുതല് പണമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വിദേശമാര്‍ക്കറ്റില് ലേലംചെയ്തു വിറ്റിട്ടാണ് വിദേശനാണയ കമ്മി നികത്തിയത്. ഇന്ന് നമ്മുടെ വിദേശനാണയ ശേഖരത്തില് കോടികളാണുള്ളത്. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴുകളില് വിദേശത്ത് പോയിരുന്ന സമയത്ത് എമിഗ്രേഷന് പ്രൊട്ടക്ഷന് ആക്ട് അനുസരിച്ച് നിശ്ചിതമായ സംഖ്യ കെട്ടിവച്ചാല്‍മാത്രമേ ഒരാള്‍ക്ക് വിദേശത്തേക്ക് പോകാന് സാധിക്കുകയുള്ളൂ. അങ്ങനെ കെട്ടിവച്ച തുക 4,800 കോടി രൂപയായിരുന്നു. മുപ്പതുവര്‍ഷത്തെ പലിശകൂടി ചേര്‍ത്താല് ഏകദേശം 20,000 കോടി രൂപയോളംവരും. ഈ പണമാകട്ടെ നല്ലൊരുശതമാനവും കേരളത്തില്‍നിന്നുപോയ പ്രവാസി മലയാളികളുടേതാണ്. ഈ പണത്തെപ്പറ്റി കേരളത്തില്‍നിന്നുള്ള ഒരു എംപി പാര്‍ലമെന്റില് ചോദിച്ചപ്പോള് കേന്ദ്ര പ്രവാസിമന്ത്രി പറഞ്ഞത് ഫയലുകള് പഠിക്കുകയാണെന്നാണ്. ഈ മന്ത്രിയുടെ പഠനം ഇന്നും കഴിഞ്ഞിട്ടില്ല. ലോകത്തില് ഏറ്റവും കൂടുതല് പ്രവാസികളായ ജോലിക്കാരുള്ളത് ഇന്ത്യയില്‍നിന്നാണ്. അവര്‍ക്കുവേണ്ടി ഏതെങ്കിലുമൊരു ക്ഷേമപദ്ധതി കൊണ്ടുവരാന് ഇതുവരെ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീകള് ഉള്‍പ്പെടെ വിദേശത്ത് ജോലിചെയ്യുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട കേന്ദ്രഗവമെന്റ് അതിനു ശ്രമിക്കുന്നില്ല. നമ്മുടെ രാജ്യത്തുനിന്ന് എവിടെയൊക്കെ ആളുകള് പോയിട്ടുണ്ടെന്നും എങ്ങനെയൊക്കെ പണിയെടുക്കുന്നുവെന്നുമുള്ള കൃത്യമായ വിവരമൊന്നും ഇതുവരെ ശേഖരിക്കാന്‍പോലും കഴിയാത്ത ഒരു രാജ്യമാണ് നമ്മുടെത് സമകാലിക കേരളത്തെ രൂപപ്പെടുത്തുന്നതില് പ്രധാന പങ്കുവഹിച്ച കേരളത്തിലെ പ്രവാസികളുടെ ക്ഷേമം കണക്കിലെടുത്ത് ഇന്ത്യയിലാദ്യമായി പ്രവാസിക്ഷേമ വകുപ്പ് ഉണ്ടാക്കിയത് കേരളത്തിലാണ്. 1996ല് നായനാര് കേരളത്തിലെ മുഖ്യമന്ത്രിയായിരിക്കുമ്പോഴായിരുന്നു അത്.
നാരായണന്‍ വെളിയംകോട്.

1 comment:

ജനമൊഴി said...

ഇടക്കാല ബജറ്റ്‌ നാടിന്റെ സാമ്പത്തിക സുരക്ഷിതത്വം കാക്കുന്ന പ്രവാസികളെ പാടെ കയ്യൊഴിഞ്ഞു

ഇന്ന് മന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് കേരളത്തിന്നും പ്രത്യേകിച്ച് പ്രവാസികള്‍ക്കും തികച്ചും നിരാശജനകമാണ് . കടുത്ത സാമ്പത്തികമാന്ദ്യം കൊണ്ട് ജോലി നഷ്ടപ്പെട്ട് ഗള്‍ഫ് രാജ്യങളില്‍ നിന്ന് തിരിച്ച് കേരളത്തിലെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ബഡ്‌ജറ്റില്‍ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതിക്ഷിച്ചത് .എന്നാല്‍ മടങ്ങിവരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക പദ്ധതികളൊന്നും ഇല്ലയെന്നത് കടുത്ത നിരാശക്കും പതിഷേധത്തിന്നും ഇടയാക്കിയിട്ടുണ്ട്.

ലോകമെങ്ങും സാമ്പത്തികക്കുഴപ്പത്തില് അകപ്പെട്ടപ്പോള് നമ്മുടെ രാജ്യം പിടിച്ചുനില്‍ക്കുന്നത് പ്രവാസികള് നാട്ടിലേക്ക് അയക്കുന്ന പണംകൊണ്ടാണ്. ഓരോ വര്‍ഷവും പ്രവാസികള് ഇന്ത്യയിലേക്ക് അയക്കുന്നത് 1,28,500 കോടി രൂപയാണ്. അതില് കേരളത്തില്‍നിന്നുള്ള പ്രവാസികളയക്കുന്നത് 64,000 കോടി രൂപയാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില് വമ്പിച്ച വിദേശനാണയകമ്മി അനുഭവിച്ച രാജ്യമാണ് ഇന്ത്യ. അന്ന് വിദേശനാണയത്തിനുവേണ്ടി നമ്മുടെ ഖജനാവ് കരുതല് പണമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വിദേശമാര്‍ക്കറ്റില് ലേലംചെയ്തു വിറ്റിട്ടാണ് വിദേശനാണയ കമ്മി നികത്തിയത്. ഇന്ന് നമ്മുടെ വിദേശനാണയ ശേഖരത്തില് കോടികളാണുള്ളത്. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴുകളില് വിദേശത്ത് പോയിരുന്ന സമയത്ത് എമിഗ്രേഷന് പ്രൊട്ടക്ഷന് ആക്ട് അനുസരിച്ച് നിശ്ചിതമായ സംഖ്യ കെട്ടിവച്ചാല്‍മാത്രമേ ഒരാള്‍ക്ക് വിദേശത്തേക്ക് പോകാന് സാധിക്കുകയുള്ളൂ. അങ്ങനെ കെട്ടിവച്ച തുക 4,800 കോടി രൂപയായിരുന്നു. മുപ്പതുവര്‍ഷത്തെ പലിശകൂടി ചേര്‍ത്താല് ഏകദേശം 20,000 കോടി രൂപയോളംവരും. ഈ പണമാകട്ടെ നല്ലൊരുശതമാനവും കേരളത്തില്‍നിന്നുപോയ പ്രവാസി മലയാളികളുടേതാണ്. ഈ പണത്തെപ്പറ്റി കേരളത്തില്‍നിന്നുള്ള ഒരു എംപി പാര്‍ലമെന്റില് ചോദിച്ചപ്പോള് കേന്ദ്ര പ്രവാസിമന്ത്രി പറഞ്ഞത് ഫയലുകള് പഠിക്കുകയാണെന്നാണ്. ഈ മന്ത്രിയുടെ പഠനം ഇന്നും കഴിഞ്ഞിട്ടില്ല.
ലോകത്തില് ഏറ്റവും കൂടുതല് പ്രവാസികളായ ജോലിക്കാരുള്ളത് ഇന്ത്യയില്‍നിന്നാണ്. അവര്‍ക്കുവേണ്ടി ഏതെങ്കിലുമൊരു ക്ഷേമപദ്ധതി കൊണ്ടുവരാന് ഇതുവരെ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീകള് ഉള്‍പ്പെടെ വിദേശത്ത് ജോലിചെയ്യുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട കേന്ദ്രഗവമെന്റ് അതിനു ശ്രമിക്കുന്നില്ല. നമ്മുടെ രാജ്യത്തുനിന്ന് എവിടെയൊക്കെ ആളുകള് പോയിട്ടുണ്ടെന്നും എങ്ങനെയൊക്കെ പണിയെടുക്കുന്നുവെന്നുമുള്ള കൃത്യമായ വിവരമൊന്നും ഇതുവരെ ശേഖരിക്കാന്‍പോലും കഴിയാത്ത ഒരു രാജ്യമാണ് നമ്മുടെത് സമകാലിക കേരളത്തെ രൂപപ്പെടുത്തുന്നതില് പ്രധാന പങ്കുവഹിച്ച കേരളത്തിലെ പ്രവാസികളുടെ ക്ഷേമം കണക്കിലെടുത്ത് ഇന്ത്യയിലാദ്യമായി പ്രവാസിക്ഷേമ വകുപ്പ് ഉണ്ടാക്കിയത് കേരളത്തിലാണ്. 1996ല് നായനാര് കേരളത്തിലെ മുഖ്യമന്ത്രിയായിരിക്കുമ്പോഴായിരുന്നു അത്.

നാരായണന്‍ വെളിയംകോട്.