ഡോ. തോമസ് ഐസക്
ഒറിജിനല്‍ കരാര്‍, കണ്‍സള്‍ട്ടന്‍സി കരാര്‍, ധാരണാപത്രം, സപ്ലൈ കരാര്‍, അവസാന കരാര്‍, അനുബന്ധ കരാര്‍ ഇങ്ങനെ കരാറുകള്‍ തന്നെ എത്രവിധം. ഭൂരിപക്ഷം ആളുകളും ശൈലീപ്രവാഹത്തില്‍ അന്തംവിട്ട് നില്‍ക്കുകയാണ്. ഇതുതന്നെയാണ് പാര്‍ട്ടിവിരുദ്ധരുടെ ദുഷ്‌ടലാക്ക്. വ്യക്തത വരുത്തുകയല്ല; എന്തോ വലിയ അഴിമതി ഉണ്ടായി എന്ന പുകമറ സൃഷ്‌ടിക്കുകയാണ് അവരുടെ ലക്ഷ്യം. ഈ വിവാദത്തില്‍ സി.ബി.ഐ.യെ രാഷ്ട്രീയലാക്കിനുവേണ്ടി കരുവാക്കിയിരിക്കുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അവര്‍ക്ക് ഒത്താശ ചെയ്‌തുകൊടുത്ത സോണിയാ ഗാന്ധിയുമാണ് പ്രതികള്‍.
സംസ്ഥാനത്തിനു നഷ്‌ടം വരുത്തുന്നതിന് മുന്‍ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ഒരുപറ്റം ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ 'കണ്ടുപിടിച്ചി'രിക്കുന്നു. ഇത് മുന്‍കൂട്ടി കൃത്യമായി പ്രവചിച്ചവര്‍ പലരാണ്. മാസങ്ങളായി ഈ ദിനത്തിന് നോമ്പുനോറ്റിരുന്ന പാര്‍ട്ടി ശത്രുക്കള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയെ നന്നാക്കാന്‍ ഒട്ടേറെ സൗജന്യ ഉപദേശവും ഈ മാന്യന്മാര്‍ നിര്‍ലോഭം തരുന്നുണ്ട്. എന്തൊക്കെ പുതിയ ഭാഷാപ്രയോഗങ്ങളാണ് അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുന്നത്. ഒറിജിനല്‍ കരാര്‍, കണ്‍സള്‍ട്ടന്‍സി കരാര്‍, ധാരണാപത്രം, സപ്ലൈ കരാര്‍, അവസാന കരാര്‍, അനുബന്ധ കരാര്‍ ഇങ്ങനെ കരാറുകള്‍തന്നെ എത്രവിധം. ഭൂരിപക്ഷം ആളുകളും ശൈലീപ്രവാഹത്തില്‍ അന്തംവിട്ട് നില്‍ക്കുകയാണ്. ഇതുതന്നെയാണ് പാര്‍ട്ടിവിരുദ്ധരുടെ ദുഷ്‌ടലാക്ക്. വ്യക്തത വരുത്തുകയല്ല; എന്തോ വലിയ അഴിമതി ഉണ്ടായി എന്ന പുകമറ സൃഷ്‌ടിക്കുകയാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട് ചില ലളിത പ്രാഥമിക സങ്കല്‌പങ്ങളില്‍നിന്ന് ആരംഭിക്കേണ്ടിയിരിക്കുന്നു. വിഷയം കേരളത്തിലെ ഏറ്റവും പഴക്കംചെന്ന പള്ളിവാസല്‍ (1940), ചെങ്കുളം (1954), പന്നിയാര്‍ (1963) എന്നീ വൈദ്യുതി നിലയങ്ങളുടെ നവീകരണമാണ്. 25-30 വര്‍ഷം കഴിഞ്ഞാല്‍ വൈദ്യുതി നിലയങ്ങളുടെ ഉപകരണങ്ങളും യന്ത്രങ്ങളും മാറ്റി സ്ഥാപിക്കണമെന്നാണ് പൊതുധാരണ. ഇതിന് വലിയ ചെലവുവരും. അതുകൊണ്ട് തല്‍ക്കാലം കുറച്ചുനാള്‍കൂടി റിപ്പയറിങ്ങും അറ്റകുറ്റപ്പണിയും നടത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയാല്‍ മതി എന്നാണ് കേരളത്തിലെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് പഠിച്ച ബാലാനന്ദന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്. പക്ഷേ, അഞ്ച്-ആറ് വര്‍ഷംമുമ്പുതന്നെ യു.ഡി.എഫ്. സര്‍ക്കാര്‍ അറ്റകുറ്റപ്പണി പോരാ മാറ്റി സ്ഥാപിക്കല്‍തന്നെ നടത്തണമെന്ന് തീരുമാനിച്ച് നടപടിയും തുടങ്ങിക്കഴിഞ്ഞിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചതുതന്നെ അന്തിമകരാര്‍ ഒപ്പുവയ്‌ക്കാന്‍ കാനഡയിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണ്. വൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതിന് രണ്ടു മാര്‍ഗം അവലംബിക്കാം. ആദ്യത്തേത് ധാരണാപത്ര സമ്പ്രദായം അഥവാ എം.ഒ.യു. റൂട്ടാണ്. ബന്ധപ്പെട്ട വിദേശകമ്പനിയുമായി ധാരണപത്രം ഒപ്പുവച്ച് കരാര്‍ ഉറപ്പിക്കുകയാണ് ഇതിലെ രീതി. ഇതിന്റെ മെച്ചം മുഖ്യമായും നവീകരണത്തിനുള്ള ചെലവ് വിദേശരാജ്യത്തുനിന്ന് വായ്‌പയായി ലഭിക്കുമെന്നതാണ്. വേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യാം. രണ്ടാമത്തെ മാര്‍ഗം ആഗോള ടെന്‍ഡര്‍ വിളിക്കുകയാണ്. ഏറ്റവും ചെലവ് കുറച്ച് ടെന്‍ഡര്‍ വിളിക്കുന്ന കമ്പനിക്ക് കരാര്‍ ഉറപ്പിച്ചുകൊടുക്കാം. പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്ത് ഒരൊറ്റ പുതിയ വൈദ്യുതി പ്രോജക്ടും ധാരണാപത്ര സമ്പ്രദായത്തില്‍ ആവിഷ്‌കരിച്ചിട്ടില്ല. യു.ഡി.എഫിന്റെ ഭരണകാലത്ത് ഏര്‍പ്പെട്ട 14 കരാറുകള്‍ ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിനവരെ പൂര്‍ണമായി കുറ്റപ്പെടുത്തുന്നില്ല. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് വൈദ്യുത നിലയങ്ങള്‍ നവീകരിക്കേണ്ടതിന്റെ പരിഭ്രാന്തി മൂത്തതുമൂലം ധാരണാപത്ര സമ്പ്രദായമാണ് പ്രോത്സാഹിപ്പിക്കപ്പെട്ടത്. അങ്ങനെ യു.ഡി.എഫ്. സര്‍ക്കാര്‍ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ലാവലിന്‍ കമ്പനിവഴി നടപ്പാക്കി. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജക്ടുകളും നടപ്പാക്കുന്നതിനും ലാവലിനുമായി ധാരണയായി. ലാവലിന്‍ വിവാദത്തിലെ ഏറ്റവും പ്രധാനപ്പെട്ട തര്‍ക്കം ആരാണ് ധാരണാപത്ര സമ്പ്രദായാടിസ്ഥാനത്തില്‍ ഈ പദ്ധതികളുടെ നവീകരണം തീരുമാനിച്ചത് എന്നതാണ്. തങ്ങള്‍ കേവലം കണ്‍സള്‍ട്ടന്‍സിക്കുള്ള കരാറാണ് ലാവലിനുമായി ഉണ്ടാക്കിയത്. പിണറായി വിജയനാണ് അത് സാധനങ്ങള്‍ വാങ്ങാനുള്ള കരാറാക്കി മാറ്റിയത് എന്നാണ് യു.ഡി.എഫിന്റെ വാദം. ഇതുമായി ബന്ധപ്പെട്ടാണ് കരാറിന് നാനാതരം വിശേഷണം കൊടുത്ത് ജനങ്ങളെ വിഭ്രമിപ്പിക്കുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു തീര്‍ച്ച മൂര്‍ച്ച വരുത്താം. എന്തിന് സിദ്ധാന്തം പറയണം, കരാര്‍ ഉറപ്പിക്കുന്നതിനുള്ള നടപടിക്രമം, എന്തെന്ന് യു.ഡി.എഫ് നടപ്പാക്കിയ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പ്രോജക്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ മതി. ഇതുതന്നെയാണ് വള്ളിപുള്ളി വിടാതെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജക്ടുകളിലും സ്വീകരിച്ചത്. രണ്ടിടത്തും ലാവലിന്‍ തന്നെ കമ്പനി. കരാര്‍ രേഖകളില്‍ പദ്ധതിയുടെ പേരും തുകയും അതുപോലുള്ള ചില ഇനവും ഒഴികെ ബാക്കി ഒന്നിനും വള്ളിപുള്ളി വ്യത്യാസമില്ല. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഉറപ്പിക്കുന്നതിന് മൂന്ന് ഘട്ടമുണ്ട്. ആദ്യത്തെത് ധാരണാപത്രം ഒപ്പുവെക്കലാണ്. ഇതിലാണ് എന്ത് പ്രോജക്ട്? ഏത് കമ്പനി? എത്ര തുക? വായ്‌പയെങ്ങനെയാണ് ലഭിക്കുക? തുടങ്ങി പൊതുവായ കാര്യങ്ങള്‍ സംബന്ധിച്ച് ധാരണയെത്തുക. ഈ ധാരണാപത്രത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് കണ്‍സള്‍ട്ടന്‍സി കരാര്‍ ഉണ്ടാക്കലാണ് രണ്ടാംഘട്ടം. പേര് കണ്‍സള്‍ട്ടന്‍സി കരാര്‍ എന്നാണെങ്കിലും യഥാര്‍ഥത്തില്‍ ഇതാണ് അടിസ്ഥാനകരാര്‍. കമ്പനി ചെയ്യേണ്ടുന്ന സേവനങ്ങളെക്കുറിച്ചു മാത്രമല്ല ഇതില്‍ വിശദമായി പ്രതിപാദിക്കുന്നത്. കമ്പനി വാങ്ങി ലഭ്യമാക്കേണ്ടുന്ന യന്ത്ര ഉപകരണങ്ങള്‍ ഓരോന്നിന്റെയും സ്‌പെസിഫിക്കേഷനും വിലയും ഈ കരാറിലുണ്ട്. കണ്‍സള്‍ട്ടന്‍സി കരാറിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യന്ത്രസാമഗ്രികള്‍ക്കും മറ്റും ഓര്‍ഡര്‍ നല്‍കുന്നതാണ് മൂന്നാമത്തെ കരാര്‍. അതുകൊണ്ടാണ് ചിലര്‍ ഇതിനെ സപ്ലെ കരാര്‍ എന്നു വിളിക്കുന്നത്. യഥാര്‍ഥത്തില്‍ ഇതൊരു രണ്ടാംഘട്ട കരാറിന്റെ വെറും അനുബന്ധം മാത്രമാണ്. മൂന്നാംഘട്ടത്തിലെ അവസാനകരാറിന്റെ പേരുതന്നെ അഡന്‍ഡം അഥവാ അനുബന്ധം എന്നാണ്. കുറ്റിയാടി പദ്ധതിയില്‍ യു.ഡി.എഫ്. മന്ത്രിയായിരുന്ന സി.വി. പദ്‌മരാജനാണ് ധാരണപത്രവും അതിനുശേഷം കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചത്. അപ്പോഴേക്കും അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിച്ചു. പിന്നീടു മന്ത്രിയായ ജി. കാര്‍ത്തികേയനാണ് ഇവയുടെ അടിസ്ഥാനത്തിലുള്ള അവസാനകരാര്‍ അല്ലെങ്കില്‍ അനുബന്ധ കരാറില്‍ ഒപ്പുവെച്ചത്. 2001-ല്‍ പൂര്‍ത്തിയായ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ബ്രഹ്മപുരം പോലെ വലിയൊരു തീവെട്ടിക്കൊള്ളയായിരുന്നു. അതിന്റെ കഥ പിന്നീടൊരവസരത്തില്‍ പറയാം. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന് കാനഡയില്‍ പോയി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് ജി. കാര്‍ത്തികേയനാണ്. 1996 ഫിബ്രവരി 24-നാണ് കാര്‍ത്തികേയന്‍ ഇത് ഒപ്പുവെച്ചത്. ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. അന്നുതന്നെയായിരുന്നു കുറ്റിയാടി പദ്ധതിക്കുള്ള അവസാന കരാറും ലാവലിനുമായി ഒപ്പുവെച്ചത്. അതുകൊണ്ട് ജി. കാര്‍ത്തികേയന് കുറ്റിയാടി പദ്ധതിയെക്കുറിച്ചും പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാകുമല്ലോ. അദ്ദേഹത്തോട് അവിശ്വാസപ്രമേയ ചര്‍ച്ചാവേളയില്‍ അസംബ്ലിയില്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചു: എന്റെ ചോദ്യം ലളിതമാണ്. മന്ത്രി എന്ന നിലയില്‍ അങ്ങേയ്‌ക്ക് കുറ്റിയാടി പദ്ധതിക്ക് സപ്ലെ ഓര്‍ഡര്‍ കരാറിനു പകരം ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെയും കണ്‍സള്‍ട്ടന്‍സി കരാറിന്റെയും പശ്ചാത്തലത്തില്‍ അനിവാര്യമായിരുന്നോ അങ്ങെടുത്ത തീരുമാനം? ഒട്ടേറെ ഉരുണ്ടുകളിച്ചെങ്കിലും ജി. കാര്‍ത്തികേയന് അവസാനം സമ്മതിക്കേണ്ടിവന്നു. ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മുന്നോട്ടുനീങ്ങിയിരുന്നു. കരാറുകള്‍ ഒരു പാക്കേജാണ്. കാനഡയില്‍ നിന്ന് വായ്‌പ തരപ്പെടുത്തിയിട്ട് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയില്ല. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ ധാരണാപത്രവും കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചുകഴിഞ്ഞാണ് പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയാകുന്നത്. ഗ്ലോബല്‍ ടെന്‍ഡറിലേക്ക് പോകണമെങ്കില്‍ ഈ കരാറുകളെല്ലാം റദ്ദാക്കണം. പുതിയ വിദേശവായ്‌പ കണ്ടെത്തണം. ലാവലിനുമായി പാരീസ് കോടതിയില്‍ കേസും നടത്തേണ്ടിവരും. നേരിയമംഗലം പവര്‍ പ്രോജക്ടിന്റെ കാര്യത്തില്‍ എ.ബി.ബി. കമ്പനിയുമായി യു.ഡി.എഫ്. സര്‍ക്കാര്‍ ധാരണാപത്രം ഒപ്പു വെച്ചിരുന്നു. കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവെച്ചിരുന്നില്ല. അതുകൊണ്ട് കരാര്‍ റദ്ദാക്കി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചു. എ.ബി.ബി. നാലുവര്‍ഷം കേസ് നടത്തി. യു.ഡി.എഫിന്റെ കാലത്ത് കേസ് നമ്മള്‍ തോല്‍ക്കുകയും ചെയ്‌തു. ഇങ്ങനെ ഒരു ദുര്‍ഗതി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്കുണ്ടാകരുതെന്ന ആഗ്രഹംകൊണ്ടും അന്നത്തെ വൈദ്യുതിക്ഷാമത്തിന്റെ തീവ്രത പരിഗണിച്ചും അനുബന്ധ കരാറില്‍ ഒപ്പുവെച്ച് കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ക്യാബിനറ്റും തീരുമാനിച്ചത്. കുറ്റിയാടി പദ്ധതി സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിലെയും കണ്‍സള്‍ട്ടന്‍സി കരാറിലെയും നിബന്ധനകള്‍ അതേപടി അംഗീകരിച്ചാണ് അന്തിമകരാറില്‍ ജി. കാര്‍ത്തികേയന്‍ ഒപ്പിട്ടത്. അതല്ല പിണറായി വിജയന്‍ ചെയ്‌തത്. കാനഡയില്‍നിന്ന് വാങ്ങുന്ന സാധനസാമഗ്രികളുടെ തുക, അതിനു നല്‍കേണ്ടുന്ന പലിശ, ലാവലിനുള്ള കണ്‍സള്‍ട്ടന്‍സി ഫീസ്, മറ്റു ഫീസുകള്‍ തുടങ്ങി കണ്‍സള്‍ട്ടന്‍സി കരാറില്‍ പറഞ്ഞിരുന്ന ഓരോ ഇനത്തിനും മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യം ഉറപ്പുവരുത്തിക്കൊണ്ടാണ് അവസാനകരാറില്‍ ഏര്‍പ്പെട്ടത്. ഈ നേട്ടങ്ങള്‍ താഴെ പട്ടികയില്‍ കൊടുത്തിട്ടുണ്ട്. ഇത്രയും നേട്ടം കേരളത്തിന് യു.ഡി.എഫിന്റെ കരാറില്‍നിന്ന് അധികമായി നേടിക്കൊടുത്ത പിണറായി വിജയന്‍ സംസ്ഥാനത്തിന് നഷ്‌ടം വരുത്താന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നുള്ള വാദം എത്ര വിരോധാഭാസമാണ്. ഇനി വാദത്തിന് ഇതു സമ്മതിച്ചാല്‍ പ്പോലും ആദ്യം പ്രതിയാകേണ്ടത് ജി. കാര്‍ത്തികേയനും യു.ഡി.എഫുമല്ലേ? പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ വഴി കോടികള്‍ പാഴാക്കി സംസ്ഥാനത്തിന് നഷ്‌ടം വരുത്തി എന്നൊക്കെ പറഞ്ഞ് ഞങ്ങളുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ യു.ഡി.എഫ്. മനസ്സിലാക്കേണ്ടത് നാലു വിരല്‍ നിങ്ങളുടെ നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ് എന്നതാണ്. ആരാണ് ഗൂഢാലോചന നടത്തുന്നത്? പ്രതിയാര്? കോണ്‍ഗ്രസ്സിന്റെ ഗൂഢാലോചനയില്‍ സി.ബി.ഐ. പങ്കാളിയായിരിക്കുന്നു. ഈ വിവാദത്തില്‍ സി.ബി.ഐ.യെ രാഷ്ട്രീയലാക്കിനുവേണ്ടി കരുവാക്കിയിരിക്കുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അവര്‍ക്ക് ഒത്താശ ചെയ്‌തുകൊടുത്ത സോണിയാഗാന്ധിയുമാണ് പ്രതികള്‍.
8 comments:
ലാവലിന്‍ ഗൂഢാലോചന: പ്രതി ആര് ?
ഒറിജിനല്‍ കരാര്‍, കണ്‍സള്‍ട്ടന്‍സി കരാര്‍, ധാരണാപത്രം, സപ്ലൈ കരാര്‍, അവസാന കരാര്‍, അനുബന്ധ കരാര്‍ ഇങ്ങനെ കരാറുകള്‍ തന്നെ എത്രവിധം. ഭൂരിപക്ഷം ആളുകളും ശൈലീപ്രവാഹത്തില്‍ അന്തംവിട്ട് നില്‍ക്കുകയാണ്. ഇതുതന്നെയാണ് പാര്‍ട്ടിവിരുദ്ധരുടെ ദുഷ്‌ടലാക്ക്. വ്യക്തത വരുത്തുകയല്ല; എന്തോ വലിയ അഴിമതി ഉണ്ടായി എന്ന പുകമറ സൃഷ്‌ടിക്കുകയാണ് അവരുടെ ലക്ഷ്യം. ഈ വിവാദത്തില്‍ സി.ബി.ഐ.യെ രാഷ്ട്രീയലാക്കിനുവേണ്ടി കരുവാക്കിയിരിക്കുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അവര്‍ക്ക് ഒത്താശ ചെയ്‌തുകൊടുത്ത സോണിയാ ഗാന്ധിയുമാണ് പ്രതികള്‍.
ഡോ. തോമസ് ഐസക്
സംസ്ഥാനത്തിനു നഷ്‌ടം വരുത്തുന്നതിന് മുന്‍ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ഒരുപറ്റം ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ 'കണ്ടുപിടിച്ചി'രിക്കുന്നു. ഇത് മുന്‍കൂട്ടി കൃത്യമായി പ്രവചിച്ചവര്‍ പലരാണ്. മാസങ്ങളായി ഈ ദിനത്തിന് നോമ്പുനോറ്റിരുന്ന പാര്‍ട്ടി ശത്രുക്കള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയെ നന്നാക്കാന്‍ ഒട്ടേറെ സൗജന്യ ഉപദേശവും ഈ മാന്യന്മാര്‍ നിര്‍ലോഭം തരുന്നുണ്ട്.
എന്തൊക്കെ പുതിയ ഭാഷാപ്രയോഗങ്ങളാണ് അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുന്നത്. ഒറിജിനല്‍ കരാര്‍, കണ്‍സള്‍ട്ടന്‍സി കരാര്‍, ധാരണാപത്രം, സപ്ലൈ കരാര്‍, അവസാന കരാര്‍, അനുബന്ധ കരാര്‍ ഇങ്ങനെ കരാറുകള്‍തന്നെ എത്രവിധം. ഭൂരിപക്ഷം ആളുകളും ശൈലീപ്രവാഹത്തില്‍ അന്തംവിട്ട് നില്‍ക്കുകയാണ്. ഇതുതന്നെയാണ് പാര്‍ട്ടിവിരുദ്ധരുടെ ദുഷ്‌ടലാക്ക്. വ്യക്തത വരുത്തുകയല്ല; എന്തോ വലിയ അഴിമതി ഉണ്ടായി എന്ന പുകമറ സൃഷ്‌ടിക്കുകയാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട് ചില ലളിത പ്രാഥമിക സങ്കല്‌പങ്ങളില്‍നിന്ന് ആരംഭിക്കേണ്ടിയിരിക്കുന്നു.
വിഷയം കേരളത്തിലെ ഏറ്റവും പഴക്കംചെന്ന പള്ളിവാസല്‍ (1940), ചെങ്കുളം (1954), പന്നിയാര്‍ (1963) എന്നീ വൈദ്യുതി നിലയങ്ങളുടെ നവീകരണമാണ്. 25-30 വര്‍ഷം കഴിഞ്ഞാല്‍ വൈദ്യുതി നിലയങ്ങളുടെ ഉപകരണങ്ങളും യന്ത്രങ്ങളും മാറ്റി സ്ഥാപിക്കണമെന്നാണ് പൊതുധാരണ. ഇതിന് വലിയ ചെലവുവരും. അതുകൊണ്ട് തല്‍ക്കാലം കുറച്ചുനാള്‍കൂടി റിപ്പയറിങ്ങും അറ്റകുറ്റപ്പണിയും നടത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയാല്‍ മതി എന്നാണ് കേരളത്തിലെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് പഠിച്ച ബാലാനന്ദന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്. പക്ഷേ, അഞ്ച്-ആറ് വര്‍ഷംമുമ്പുതന്നെ യു.ഡി.എഫ്. സര്‍ക്കാര്‍ അറ്റകുറ്റപ്പണി പോരാ മാറ്റി സ്ഥാപിക്കല്‍തന്നെ നടത്തണമെന്ന് തീരുമാനിച്ച് നടപടിയും തുടങ്ങിക്കഴിഞ്ഞിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചതുതന്നെ അന്തിമകരാര്‍ ഒപ്പുവയ്‌ക്കാന്‍ കാനഡയിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണ്.
വൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതിന് രണ്ടു മാര്‍ഗം അവലംബിക്കാം. ആദ്യത്തേത് ധാരണാപത്ര സമ്പ്രദായം അഥവാ എം.ഒ.യു. റൂട്ടാണ്. ബന്ധപ്പെട്ട വിദേശകമ്പനിയുമായി ധാരണപത്രം ഒപ്പുവച്ച് കരാര്‍ ഉറപ്പിക്കുകയാണ് ഇതിലെ രീതി. ഇതിന്റെ മെച്ചം മുഖ്യമായും നവീകരണത്തിനുള്ള ചെലവ് വിദേശരാജ്യത്തുനിന്ന് വായ്‌പയായി ലഭിക്കുമെന്നതാണ്. വേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യാം. രണ്ടാമത്തെ മാര്‍ഗം ആഗോള ടെന്‍ഡര്‍ വിളിക്കുകയാണ്. ഏറ്റവും ചെലവ് കുറച്ച് ടെന്‍ഡര്‍ വിളിക്കുന്ന കമ്പനിക്ക് കരാര്‍ ഉറപ്പിച്ചുകൊടുക്കാം.
പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്ത് ഒരൊറ്റ പുതിയ വൈദ്യുതി പ്രോജക്ടും ധാരണാപത്ര സമ്പ്രദായത്തില്‍ ആവിഷ്‌കരിച്ചിട്ടില്ല. യു.ഡി.എഫിന്റെ ഭരണകാലത്ത് ഏര്‍പ്പെട്ട 14 കരാറുകള്‍ ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിനവരെ പൂര്‍ണമായി കുറ്റപ്പെടുത്തുന്നില്ല. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് വൈദ്യുത നിലയങ്ങള്‍ നവീകരിക്കേണ്ടതിന്റെ പരിഭ്രാന്തി മൂത്തതുമൂലം ധാരണാപത്ര സമ്പ്രദായമാണ് പ്രോത്സാഹിപ്പിക്കപ്പെട്ടത്.
അങ്ങനെ യു.ഡി.എഫ്. സര്‍ക്കാര്‍ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ലാവലിന്‍ കമ്പനിവഴി നടപ്പാക്കി. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജക്ടുകളും നടപ്പാക്കുന്നതിനും ലാവലിനുമായി ധാരണയായി. ലാവലിന്‍ വിവാദത്തിലെ ഏറ്റവും പ്രധാനപ്പെട്ട തര്‍ക്കം ആരാണ് ധാരണാപത്ര സമ്പ്രദായാടിസ്ഥാനത്തില്‍ ഈ പദ്ധതികളുടെ നവീകരണം തീരുമാനിച്ചത് എന്നതാണ്. തങ്ങള്‍ കേവലം കണ്‍സള്‍ട്ടന്‍സിക്കുള്ള കരാറാണ് ലാവലിനുമായി ഉണ്ടാക്കിയത്. പിണറായി വിജയനാണ് അത് സാധനങ്ങള്‍ വാങ്ങാനുള്ള കരാറാക്കി മാറ്റിയത് എന്നാണ് യു.ഡി.എഫിന്റെ വാദം. ഇതുമായി ബന്ധപ്പെട്ടാണ് കരാറിന് നാനാതരം വിശേഷണം കൊടുത്ത് ജനങ്ങളെ വിഭ്രമിപ്പിക്കുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു തീര്‍ച്ച മൂര്‍ച്ച വരുത്താം.
എന്തിന് സിദ്ധാന്തം പറയണം, കരാര്‍ ഉറപ്പിക്കുന്നതിനുള്ള നടപടിക്രമം, എന്തെന്ന് യു.ഡി.എഫ് നടപ്പാക്കിയ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പ്രോജക്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ മതി. ഇതുതന്നെയാണ് വള്ളിപുള്ളി വിടാതെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജക്ടുകളിലും സ്വീകരിച്ചത്. രണ്ടിടത്തും ലാവലിന്‍ തന്നെ കമ്പനി. കരാര്‍ രേഖകളില്‍ പദ്ധതിയുടെ പേരും തുകയും അതുപോലുള്ള ചില ഇനവും ഒഴികെ ബാക്കി ഒന്നിനും വള്ളിപുള്ളി വ്യത്യാസമില്ല.
ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഉറപ്പിക്കുന്നതിന് മൂന്ന് ഘട്ടമുണ്ട്. ആദ്യത്തെത് ധാരണാപത്രം ഒപ്പുവെക്കലാണ്. ഇതിലാണ് എന്ത് പ്രോജക്ട്? ഏത് കമ്പനി? എത്ര തുക? വായ്‌പയെങ്ങനെയാണ് ലഭിക്കുക? തുടങ്ങി പൊതുവായ കാര്യങ്ങള്‍ സംബന്ധിച്ച് ധാരണയെത്തുക. ഈ ധാരണാപത്രത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് കണ്‍സള്‍ട്ടന്‍സി കരാര്‍ ഉണ്ടാക്കലാണ് രണ്ടാംഘട്ടം. പേര് കണ്‍സള്‍ട്ടന്‍സി കരാര്‍ എന്നാണെങ്കിലും യഥാര്‍ഥത്തില്‍ ഇതാണ് അടിസ്ഥാനകരാര്‍. കമ്പനി ചെയ്യേണ്ടുന്ന സേവനങ്ങളെക്കുറിച്ചു മാത്രമല്ല ഇതില്‍ വിശദമായി പ്രതിപാദിക്കുന്നത്. കമ്പനി വാങ്ങി ലഭ്യമാക്കേണ്ടുന്ന യന്ത്ര ഉപകരണങ്ങള്‍ ഓരോന്നിന്റെയും സ്‌പെസിഫിക്കേഷനും വിലയും ഈ കരാറിലുണ്ട്. കണ്‍സള്‍ട്ടന്‍സി കരാറിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യന്ത്രസാമഗ്രികള്‍ക്കും മറ്റും ഓര്‍ഡര്‍ നല്‍കുന്നതാണ് മൂന്നാമത്തെ കരാര്‍. അതുകൊണ്ടാണ് ചിലര്‍ ഇതിനെ സപ്ലെ കരാര്‍ എന്നു വിളിക്കുന്നത്. യഥാര്‍ഥത്തില്‍ ഇതൊരു രണ്ടാംഘട്ട കരാറിന്റെ വെറും അനുബന്ധം മാത്രമാണ്. മൂന്നാംഘട്ടത്തിലെ അവസാനകരാറിന്റെ പേരുതന്നെ അഡന്‍ഡം അഥവാ അനുബന്ധം എന്നാണ്.
കുറ്റിയാടി പദ്ധതിയില്‍ യു.ഡി.എഫ്. മന്ത്രിയായിരുന്ന സി.വി. പദ്‌മരാജനാണ് ധാരണപത്രവും അതിനുശേഷം കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചത്. അപ്പോഴേക്കും അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിച്ചു. പിന്നീടു മന്ത്രിയായ ജി. കാര്‍ത്തികേയനാണ് ഇവയുടെ അടിസ്ഥാനത്തിലുള്ള അവസാനകരാര്‍ അല്ലെങ്കില്‍ അനുബന്ധ കരാറില്‍ ഒപ്പുവെച്ചത്. 2001-ല്‍ പൂര്‍ത്തിയായ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ബ്രഹ്മപുരം പോലെ വലിയൊരു തീവെട്ടിക്കൊള്ളയായിരുന്നു. അതിന്റെ കഥ പിന്നീടൊരവസരത്തില്‍ പറയാം.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന് കാനഡയില്‍ പോയി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് ജി. കാര്‍ത്തികേയനാണ്. 1996 ഫിബ്രവരി 24-നാണ് കാര്‍ത്തികേയന്‍ ഇത് ഒപ്പുവെച്ചത്. ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. അന്നുതന്നെയായിരുന്നു കുറ്റിയാടി പദ്ധതിക്കുള്ള അവസാന കരാറും ലാവലിനുമായി ഒപ്പുവെച്ചത്. അതുകൊണ്ട് ജി. കാര്‍ത്തികേയന് കുറ്റിയാടി പദ്ധതിയെക്കുറിച്ചും പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാകുമല്ലോ. അദ്ദേഹത്തോട് അവിശ്വാസപ്രമേയ ചര്‍ച്ചാവേളയില്‍ അസംബ്ലിയില്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചു: എന്റെ ചോദ്യം ലളിതമാണ്. മന്ത്രി എന്ന നിലയില്‍ അങ്ങേയ്‌ക്ക് കുറ്റിയാടി പദ്ധതിക്ക് സപ്ലെ ഓര്‍ഡര്‍ കരാറിനു പകരം ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെയും കണ്‍സള്‍ട്ടന്‍സി കരാറിന്റെയും പശ്ചാത്തലത്തില്‍ അനിവാര്യമായിരുന്നോ അങ്ങെടുത്ത തീരുമാനം? ഒട്ടേറെ ഉരുണ്ടുകളിച്ചെങ്കിലും ജി. കാര്‍ത്തികേയന് അവസാനം സമ്മതിക്കേണ്ടിവന്നു. ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മുന്നോട്ടുനീങ്ങിയിരുന്നു. കരാറുകള്‍ ഒരു പാക്കേജാണ്. കാനഡയില്‍ നിന്ന് വായ്‌പ തരപ്പെടുത്തിയിട്ട് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയില്ല.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ ധാരണാപത്രവും കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചുകഴിഞ്ഞാണ് പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയാകുന്നത്. ഗ്ലോബല്‍ ടെന്‍ഡറിലേക്ക് പോകണമെങ്കില്‍ ഈ കരാറുകളെല്ലാം റദ്ദാക്കണം. പുതിയ വിദേശവായ്‌പ കണ്ടെത്തണം. ലാവലിനുമായി പാരീസ് കോടതിയില്‍ കേസും നടത്തേണ്ടിവരും.
നേരിയമംഗലം പവര്‍ പ്രോജക്ടിന്റെ കാര്യത്തില്‍ എ.ബി.ബി. കമ്പനിയുമായി യു.ഡി.എഫ്. സര്‍ക്കാര്‍ ധാരണാപത്രം ഒപ്പു
വെച്ചിരുന്നു. കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവെച്ചിരുന്നില്ല. അതുകൊണ്ട് കരാര്‍ റദ്ദാക്കി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചു. എ.ബി.ബി. നാലുവര്‍ഷം കേസ് നടത്തി. യു.ഡി.എഫിന്റെ കാലത്ത് കേസ് നമ്മള്‍ തോല്‍ക്കുകയും ചെയ്‌തു. ഇങ്ങനെ ഒരു ദുര്‍ഗതി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്കുണ്ടാകരുതെന്ന ആഗ്രഹംകൊണ്ടും അന്നത്തെ വൈദ്യുതിക്ഷാമത്തിന്റെ തീവ്രത പരിഗണിച്ചും അനുബന്ധ കരാറില്‍ ഒപ്പുവെച്ച് കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ക്യാബിനറ്റും തീരുമാനിച്ചത്.
കുറ്റിയാടി പദ്ധതി സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിലെയും കണ്‍സള്‍ട്ടന്‍സി കരാറിലെയും നിബന്ധനകള്‍ അതേപടി അംഗീകരിച്ചാണ് അന്തിമകരാറില്‍ ജി. കാര്‍ത്തികേയന്‍ ഒപ്പിട്ടത്. അതല്ല പിണറായി വിജയന്‍ ചെയ്‌തത്. കാനഡയില്‍നിന്ന് വാങ്ങുന്ന സാധനസാമഗ്രികളുടെ തുക, അതിനു നല്‍കേണ്ടുന്ന പലിശ, ലാവലിനുള്ള കണ്‍സള്‍ട്ടന്‍സി ഫീസ്, മറ്റു ഫീസുകള്‍ തുടങ്ങി കണ്‍സള്‍ട്ടന്‍സി കരാറില്‍ പറഞ്ഞിരുന്ന ഓരോ ഇനത്തിനും മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യം ഉറപ്പുവരുത്തിക്കൊണ്ടാണ് അവസാനകരാറില്‍ ഏര്‍പ്പെട്ടത്. ഈ നേട്ടങ്ങള്‍ താഴെ പട്ടികയില്‍ കൊടുത്തിട്ടുണ്ട്. ഇത്രയും നേട്ടം കേരളത്തിന് യു.ഡി.എഫിന്റെ കരാറില്‍നിന്ന് അധികമായി നേടിക്കൊടുത്ത പിണറായി വിജയന്‍ സംസ്ഥാനത്തിന് നഷ്‌ടം വരുത്താന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നുള്ള വാദം എത്ര വിരോധാഭാസമാണ്.
ഇനി വാദത്തിന് ഇതു സമ്മതിച്ചാല്‍ പ്പോലും ആദ്യം പ്രതിയാകേണ്ടത് ജി. കാര്‍ത്തികേയനും യു.ഡി.എഫുമല്ലേ? പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ വഴി കോടികള്‍ പാഴാക്കി സംസ്ഥാനത്തിന് നഷ്‌ടം വരുത്തി എന്നൊക്കെ പറഞ്ഞ് ഞങ്ങളുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ യു.ഡി.എഫ്. മനസ്സിലാക്കേണ്ടത് നാലു വിരല്‍ നിങ്ങളുടെ നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ് എന്നതാണ്.
ആരാണ് ഗൂഢാലോചന നടത്തുന്നത്? പ്രതിയാര്? കോണ്‍ഗ്രസ്സിന്റെ ഗൂഢാലോചനയില്‍ സി.ബി.ഐ. പങ്കാളിയായിരിക്കുന്നു. ഈ വിവാദത്തില്‍ സി.ബി.ഐ.യെ രാഷ്ട്രീയലാക്കിനുവേണ്ടി കരുവാക്കിയിരിക്കുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അവര്‍ക്ക് ഒത്താശ ചെയ്‌തുകൊടുത്ത സോണിയാഗാന്ധിയുമാണ് പ്രതികള്‍.
അതേ അതേ നമുക്കു നന്നായിട്ടറിയാമല്ലൊ പുകമറ സൃഷ്ടിക്കേണ്ടതെങ്ങിനെയെന്ന്. അങ്ങിനെ കുറെ പുക പുകച്ചതാണല്ലൊ. ഇപ്പോള്‍ പുക വിഴുങ്ങാനുള്ള പാഠമാണോ ഇത് ?
അരിയെത്ര പയറഞ്ഞാഴി.....:):):)
1)ലാവലിനുമായി കരാര്‍ ഒപ്പിടാന്‍ രണ്ടു വര്‍ഷമെടുത്തു. അത് ക്യാന്‍സല്‍ ചെയ്തു ഭെലുമായ് കരാര്‍ ഒപ്പിടാന്‍ വീണ്ടും എത്ര വര്ഷം എടുക്കും?
2)മൂന്നര മണിക്കൂര്‍ പവര്‍ കട്ടുണ്ടായിരുന്ന നാട്ടില്‍ വെറുതെ സമയം കളയുവാന്‍ പറ്റുമായിരുന്നോ
3)ലാവലിനുമായി യു ഡി ഫ് ഒപ്പിട്ട കരാര്‍ പ്രകാരം സര്‍ക്കാര്‍ പിന്‍മാറിയാല്‍ പാരീസില്‍ പോയി കേസ് പറയണം എന്നൊരു ക്ലോസ് ഉണ്ടായിരുന്നോ
3)സി ബി ഐ പ്രതി പട്ടികയില്‍ കോണ്ഗ്രസ് നേതാവ് സാവിത്രി ലക്ഷ്മണനടെ സഹോദരന്‍ ഉണ്ടോ
4)ഉണ്ടെങ്കില്‍ മാധ്യമങ്ങള്‍ അക്കാരിയം പരയാതത്തെന്തുകൊണ്ട്
5)ആന്റണി സര്‍ക്കാര്‍ ലാവലിനുമായി മലബാര്‍ ക്യാന്‍സര്‍ സെന്റെരിനു വേണ്ടിയുള്ള എം ഓ യു പുതുക്കതത്ത്തെന്തു കൊണ്ടു
6)പിണറായി മന്ത്രി സ്ഥാനം രാജി വച്ചപ്പോള്‍ കേരളം കണ്ട ഏറ്റവും നല്ല വൈദ്യുദ്ധി മന്ത്രി എന്ന് മനോരമ മുഖ പ്രസംഗം എഴുതിയത് എന്തുകൊണ്ട്
7)ഇ കരാറിനെ കുറിച്ചു പി ബി യില്‍ നടന്ന ചര്‍ച്ചയില്‍ അന്ന് പി ബി മെമ്പര്‍ അല്ലായിരുന്ന പിണറായി ഈ കരാറില്‍ ഒപ്പിടണമെന്ന് കാര്യകാരണങ്ങള്‍ നിരത്തി വാധിച്ചതും അന്നത്തെ തന്‍റെ എതിര്‍ ഗ്രൂപുകാരനും അയിരുന്ന ബാലാനന്ദനെ ഉയര്‍ത്തിയ വാദങ്ങളെ എതിര്‍ത്തതും വി യെസ് ആയിരുന്നോ
4)കാര്‍ത്തികേയന്‍ ഇ കരാറിന് മുമ്പു ഒപ്പിട്ട കുറ്റ്യാടി എക്സ്റ്റെന്ശഷന്‍ കരാറിന് അദ്ധേഹം തന്നെ ഒപ്പിട്ട കണ്സട്ടന്‍സി കരാറുമായി എന്തെല്ലാം വിത്യാസം ഉണ്ടായിരുന്നു.ആ കരാറിന് ടെണ്ടര്‍ വിളിച്ചിരുന്നോ
5)പിണറായ ഒപ്പിട്ടപ്പോള്‍ കണ്സട്ടന്‍സി കരാറില്‍ നിന്നു 40കോടി രൂപ കുറവ് ഉണ്ടായിരുന്നോ
6)സി ഐ ജി റിപ്പോര്‍ട്ട് തെറ്റാണെന്നും പിണറായി നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ കാരണം കൂടുതല്‍ വൈദ്യുദ്ധി ഉല്പാധിപിച്ചു എന്ന് ആര്യാടന്‍ റിപ്പോര്‍ട്ട് കൊടുത്തത് തെറ്റായിരുന്നോ .ആണെങ്കില്‍ എന്തുകൊണ്ട്?
7)ഉമ്മന്‍ ചാണ്ടിയുടെ വിജിലന്‍സ് പിണറായിയെ കുറ്റവിമുക്തനാക്കിയത് എന്തുകൊണ്ട്?
1.)ഭെല്ലാണ് കുറഞ്ഞ തുക ക്വോട്ടു ചെയ്‌തിരുന്നത് അവരുമായി കരാറൊപ്പിടാന്‍ പിന്നെ യൊരു രണ്ടു മാസത്തോളം എടുക്കുമായിരുന്നു.
2.)മൂന്നര മണിക്കൂര്‍ പവര്‍കട്ടുണ്ടായിരുന്ന നാട്ടില്‍ പിണറായിയുടെ കരാര്‍ കൊണ്ട് എത്ര കിലോവാട്ട് വൈദ്യുതി കൂടുതല്‍ കിട്ടി ഒരൊറ്റ വാട്ട് പോലും കൂടിയില്ല. കരാറൊപ്പിട്ടെന്നു കേട്ടപ്പോഴേ കരണ്ടു കട്ട് ഓടിയൊളിച്ചു കളഞ്ഞു അല്ലേ
3.)യുഡിഎഫ് ഒപ്പിട്ട കരാര്‍ അനുസരിച്ച് കേരളത്തില്‍ കരണ്ട് കൂടുതല്‍ കിട്ടാന്‍ എന്തൊക്കെ ചെയ്യണം എന്ന ഉപദേശനിര്‍ദേശങ്ങള്‍ തരാനുള്ള കണ്‍സല്‍ട്ടന്‍സി പണി മാത്രമേ ലാവലിനുമായി ഉണ്ടായിരുന്നുള്ളൂ. അവര്‍ ലോകത്തിലെ മികച്ച 10 എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളിലൊന്നാണ്. അവര്‍ക്ക് ശരിയായ ഉപദേശങ്ങള്‍ തരാന്‍ കഴിയുമായിരുന്നു. അതിനപ്പുറം പണികള്‍ അവര്‍ക്കു തന്നെ കൊടുക്കണമെന്ന വാശിയാണ് പിണറായി കാണിച്ചത്. ആ വാശിയാണ് കേരളത്തിന് കോടികളുടെ നഷ്ടമുണ്ടാക്കിയത്.
4.)പ്രതിപ്പട്ടികയില്‍ വമ്പന്മാര്‍ ഒരുപാടുണ്ട്. അഴിമതിവീരന്മാരുടെ സഖ്യം.
5.)എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപനവും കാന്‍സറാശുപത്രിയും തമ്മില്‍ എന്തു ബന്ധം. കാശു കിട്ടാനുള്ളത് അഴിമതി വീരന്മാര്‍ കൃത്യമായി വാങ്ങി പോക്കറ്റിലാക്കിയില്ലേ. 'വിസ്‌മയ'കരമായ പലതും 'കൈരളിക്കു' വേണ്ടി അവരുണ്ടാക്കിയല്ലോ. ആന്റണിയെ പ്രതിയാക്കണമെന്ന് നമുക്കാവശ്യപ്പെടാം.
6.)അതു ശരിയാണ് മനോരമ പറയുന്നതാണല്ലോ നമുക്കു വേദവാക്യം. കാല്‍കാശുകണ്ടാല്‍ കമിഴ്‌ന്നു വീഴുന്ന മനോരമയുടെ സത്യസന്ധമായ കണക്കു പ്രകാരം പിണറായിയുടെയും കൂട്ടരുടെയും കീശയില്‍ ഓരോ കേരളീയന്റെയും 106 രൂപവീതം കിടക്കുന്നുണ്ട്.
7.)ബാലാനന്ദന്‍ റിപ്പോര്‍ട്ട് സമര്‍ഥമായി മറച്ചുവെച്ചു എന്നതാണ് പിണറായിക്കെതിരേ പിബിക്കു മുന്നിലുള്ള ആരോപണങ്ങളിലൊന്ന്. ഇതേ ബാലാനന്ദന്‍ പിണറായിക്കൊപ്പം നില്‍ക്കുന്നതും നമ്മള്‍ കണ്ടതാണ്. അതാണ് നമ്മുടെ അഴിമതിരഹിത പാര്‍ട്ടി. അഴിമതി എന്നു കേട്ടാല്‍ ജെഎന്‍യുക്കാര്‍ക്ക് ഇപ്പോഴും ഒരു വിറവരും...
8.)കാര്‍ത്തികേയന്‍ എക്‌സറ്റന്‍ഷന്‍ കരാര്‍ ഒപ്പിടാന്‍ ടെണ്ടര്‍ വിളിക്കാത്തതിനാലാണ് പിണറായി വിജയന്‍ അഴിമതി നടത്തി കോടികള്‍ തട്ടിയത് അല്ലേ
9.)ആര്യാടന്‍ ആര്‍ക്കാണാവോ അങ്ങനെയൊരു റിപ്പോര്‍ട്ട് കൊടുത്തത്. ഇതേ ആര്യാടന്‍ സിബിഐക്കു കൊടുത്ത മൊഴിയില്‍ പക്ഷേ പിണറായി ഒപ്പിട്ട കരാറില്‍ നിന്നു പിന്മാറിയാല്‍ കൂടുതല്‍ നഷ്ടം വരുമായിരുന്നു എന്നാണല്ലോ പറഞ്ഞിട്ടുള്ളത്.
10.)ഉമ്മന്‍ചാണ്ടിക്ക് സ്വന്തമായി ഒരു വിജിലന്‍സ് ഉണ്ടായിരുന്നോ. പിണറായി കേസ് അന്വേഷിച്ച വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മയുടെ റിപ്പോര്‍ട്ട് ഇത് അന്താരാഷ്ട്ര തലത്തിലുള്ള കേസായതിനാല്‍ ഉയര്‍ന്ന ഏജന്‍സി അന്വേഷിക്കണം എന്നായിരുന്നു.
എന്തിനാണ് സാര്‍ ഈ പിടിവാശികള്‍.
കേരളത്തില്‍ കണ്ണും കാതുമുള്ള സകലര്‍ക്കും അറിയാം കാശു പിണറായി കട്ടതാണെന്ന്. പാര്‍ട്ടിക്കെത്ര പണം കിട്ടി, ജയരാജനെത്ര ചിക്കന്‍ പീസുകിട്ടി എന്നൊക്കെ അന്വേഷിക്കാം നമുക്ക്.
വിഎസിനെ മറ്റൊരു നൃപന്‍ ചക്രവര്‍ത്തിയാക്കി ചവിട്ടിയരക്കാനൊക്കെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു കഴിയും ഒരു സംശയവുമില്ല. പക്ഷേ, ഓര്‍ത്തോളൂ പണ്ട് ഒരു മുദ്രാവാക്യമുണ്ടായിരുന്നു കാലം സാക്ഷി ചരിത്രം സാക്ഷി എന്ന്. പാര്‍ട്ടി എത്ര വലിയ ഹിംസ്രമൃഗമായാലും ചരിത്രത്തിന്റെ ചവറ്റുകൊട്ട തുറന്നു വരികയാണ്. മുഖ്യമന്ത്രിയായിരുന്ന ഷിബുസോറനെ തറപറ്റിച്ചത് വടക്കേഇന്ത്യയിലെ നിരക്ഷരകുക്ഷികളാണ്. അത്രക്കൊരു രാഷ്ട്രീയ പ്രതിബദ്ധത കേരളത്തിലെ തൊമ്മിക്കൂട്ടത്തിനുണ്ടാവില്ല. എന്നാലും ചെവിയില്‍ നുള്ളിയിരുന്നോളൂ. ജനങ്ങള്‍ നല്‍കും മറുപടി.
ഈ പോസ്റ്റിനു കമന്റിടണമെങ്കില്‍ ഈ പോസ്റ്റിലെ കമന്റുകള്‍ മുഴുവന്‍ പകര്‍ത്തേണ്ടി വരും. കാരണം, ഈ പോസ്റ്റിലെ സകല ചോദ്യങ്ങള്‍ക്കും അവിടെ ഉത്തരം പറഞ്ഞിട്ടുണ്ട്. ക്ഷമയുണ്ടെങ്കില്‍ വായിക്കൂ.
സാര്‍,
1.)ബെല്ല് കോട്ട് ചെയ്തത് അറ്റകുറ്റത്തിനോ നവീകരണത്തിനോ?
2.കരന്റ് കട്ട് ഓടത്തും ഒളിക്കത്തുമൊന്നുമില്ല. പക്ഷെ 1100 കോടിയുടെ വൈദ്യുതി ഈ പദ്ധതി നവീകരിച്ചപ്പോള്‍ കിട്ടി. പിണറായിക്ക് കേരളം കണ്ട ഏറ്റവും നല്ല വൈദ്യുതിമന്ത്രി എന്ന പേരും കിട്ടി. കട്ടും ഇല്ലാതായി.
3.)കണ്‍സള്‍ട്ടന്‍സി എന്ന വാക്ക് മാത്രമെ ഉപയോഗിക്കാവൂ. ഇതൊരു പാക്കേജ് ആണെന്നും കാനഡായില്‍ നിന്നും കായ് വാങ്ങി വേറെ രാജ്യത്ത് നിന്ന് സാധനം വാങ്ങാനൊക്കില്ലാരുന്നെന്നും ജി. കാര്‍ത്തികേയന്‍ പറഞ്ഞിട്ടുണ്ട്. അത് മുണ്ടരുത്.
ക. "എസ്എന്‍സി ലാവ്ലിന്‍ എന്ന കമ്പനിക്ക് കേരളവുമായുള്ള ബന്ധം ഇടുക്കി പ്രോജക്ടിന്റെ കസള്‍ട്ടന്റ് ആയിരുന്നു. ലോവര്‍ പെരിയാര്‍ പദ്ധതിയുടെ കസള്‍ട്ടന്റ് ആയിരുന്നു. പി എസ് ശ്രീനിവാസന്റെ കാലംമുതലുള്ള പദ്ധതികളുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന അഖിലലോക പ്രശസ്തമായ ഒരു കമ്പനിയെന്ന് അതിനുമുമ്പ് ഇവിടെ എല്ലാവരും നിയമസഭയില്‍ പറഞ്ഞിരുന്ന ഒരു കമ്പനിയാണ്. ഇന്റര്‍നാഷണല്‍ ലെവലില്‍ വളരെ പരിഗണിക്കപ്പെടുന്ന ഒരു കമ്പനിയാണ്''.
ഖ. "അന്നത്തെ കേരളത്തിന്റെ സാഹചര്യത്തില്‍ കെഎസ്ഇബിയുടെ സാമ്പത്തിക പരാധീനതകള്‍ക്കുള്ളില്‍നിന്നുകൊണ്ട് മറ്റു രാജ്യങ്ങളുടെ സഹായം വാങ്ങാവുന്ന സിസ്റത്തിലേക്ക് ഇന്ത്യാ ഗവമെന്റിന്റെ തീരുമാനം പോകുകയും എംഒയു റൂട്ട് അഖിലേന്ത്യാതലത്തില്‍ അക്സപ്റ്റ് ചെയ്തിരുന്ന ആ കാലഘട്ടത്തില്‍ കേരളത്തിന്റെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിനുവേണ്ടി തീരുമാനമെടുത്തു'
ഗ. കെഎസ്ഇബിക്ക് ഏറ്റെടുക്കാന്‍ പണമില്ല. കെഎസ്ഇബി ഭീകരമായ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ കേരളത്തില്‍ കുറ്റ്യാടി എക്സ്റന്‍ഷന്‍ പ്രോജക്ട് (50 മെഗാവാട്ട്) വരുന്നു. അതിനുശേഷം പള്ളിവാസല്‍- പന്നിയാര്‍-ശെങ്കുളം റിനവേഷന്‍ പ്രോജക്ട് വരുന്നു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അഭിപ്രായം ആദ്യം അനുകൂലമായിരുന്നില്ല. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി പറഞ്ഞത് പൂര്‍ണമായും സ്വീകരിക്കാന്‍ കഴിയില്ലെന്നുള്ളത് നമ്മുടെ എക്സ്പര്‍ട്ടുകളുടെ നിഗമനത്തിലാണ്-''
എല്ലാം കാര്‍ത്തികേയന്‍ ഉവാച.
4.)ആരൊക്കെ എന്നു കൂടി പറയൂ. ഒഴിവാക്കിയവരെക്കുറിച്ചും പറയൂ.
5.)കാനഡ സര്‍ക്കാരിന്റെ ധനസഹായം പൊതു ഉപയോഗത്തിനുള്ള സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാന്‍ ലഭിക്കുന്ന ഒരു സ്കീം ഉണ്ട്. അത് തന്നെ ബന്ധം. ആന്റണിയുടെ പേരു പറയുന്നതെന്തേ? കാര്‍ത്തികേയന്‍, പത്മരാജന്‍, കടവൂര്‍ അങ്ങിനെ പല പേരും പറയാമല്ലോ.
6.)മനോരമയെക്കുറിച്ചെന്നാ പറയാന്‍.
7.) ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വരുമ്പൊള്‍ പിണറായി പിബിയില്‍ ഉണ്ടായിരുന്നോ എന്നന്വേഷിച്ചോ?
8.)യു.ഡി.എഫ് ഭരണകാലത്ത് 14 പദ്ധതികള്‍ എം.ഒ.യു വഴി. എല്‍.ഡി.എഫ്. ഭരണകാലത്ത് എല്ലാം ഗ്ലോബല്‍ ടെണ്ടര്‍. വ്യത്യാസം ഇല്ല അല്ലേ?
9.)നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. മന്ത്രി എന്ന നിലക്ക്
10.)ഉമ്മന്‍ചാണ്ടിക്ക് സ്വന്തമായി ഒരു വിജിലന്‍സ് ഉണ്ടായിരുന്നില്ല.പക്ഷെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു എന്നതും പറ്റാത്തപ്പോള്‍ മാറ്റി എന്നതും ചരിത്രം.റിപ്പോര്‍ട്ട് വരുന്ന വരെ പറഞ്ഞിരുന്നത് വിജിലന്‍സ് അന്വേഷണം നേരായ ദിശയില്‍ എന്ന്.
സിബി.ഐ പോലും പറയാത്ത കാര്യങ്ങള്‍ പറയുന്ന താങ്കള്‍ക്കാണ് സാര്‍ പിടിവാശി.
വി.എസ്സിനെ അങ്ങിനെ സ്നേഹിച്ച് കൊല്ലാതെ സാര്‍. പാര്‍ട്ടിക്കെതിരെ അദ്ദേഹത്തെ ഉപയോഗിക്കാമോ എന്ന് നോക്കുന്നവര്‍ തന്നെയാരുന്നല്ലോ സാര്‍ പട്ടിപ്രയോഗത്തിന് അദ്ദേഹത്തെ കൊല്ലാന്‍ നോക്കിയത്. ചെവിയില്‍ നുള്ളല്‍ എല്ലാര്‍ക്കും ആകാം സാര്‍. പാര്‍ലിമെന്റ് ചോദ്യോത്തരക്കോഴക്കേസില്‍ ഇല്ലാതിരുന്നത് ഇടത് എം.പി.മാര്‍ മാത്രമായിരുന്നു സാര്‍.
2 എന്തൊരു വൈദ്യുതി രാജ്യസ്നേഹം! ഇതേ രാജ്യസ്നേഹികള്‍ ആണ് ന്യൂക്ലിയര്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്യാതെ ഇരുന്ന ഒരു സഖാവിനെ തരം താഴ്ന്ന രീതിയില്‍ ചീത്ത വിളിക്കുന്നത്. ന്യൂക്ലിയര്‍ കരാര്‍ എന്തിനാണ് എന്ന് അന്ന് അറിയില്ലായിരുന്നോ. കാനഡ, അമേരിക്ക , ബ്രിട്ടന്‍ എന്നി രാജ്യങ്ങള്‍ ഇപ്പോള്‍ സഖാക്കന്മാര്‍ക്ക് വളരെ വേണ്ടപ്പെട്ടതു ആണ്. കാനഡയില്‍ നിന്നു പിണറായി നേരെ പോയത് ലോക ബാങ്കുമായി ചര്ച്ച നടത്താനായിരുന്നു. KSEB ക്ക് ലോണ്‍ സന്ഘടിപ്പിക്കാന്‍.
Post a Comment