Saturday, August 30, 2008

ചെങ്ങറയില്‍ നാനൂറ് പേരുടെ സം‌രക്ഷണവലയം, ഭക്ഷണമെത്തിക്കാമെന്ന് പറഞുവന്നവറ് കാലിപ്പെട്ടിയുമായി

ചെങ്ങറയില് ‍നാനൂറ് പേരുടെ സം‌രക്ഷണവലയം, ഭക്ഷണമെത്തിക്കാമെന്ന് പറഞുവന്നവറ് കാലിപ്പെട്ടിയുമായി.

ചെങ്ങറയിലെ കൈയേറ്റഭൂമിയില്‍ സംരക്ഷണവലയം തീര്‍ക്കുമെന്ന ഐക്യദാര്‍ഢ്യസമിതിയുടെ പ്രഖ്യാപനം പൊളിഞ്ഞു. ഏഴായിരം പേര്‍ പങ്കെടുക്കുന്ന വലയം തീര്‍ക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടതെങ്കിലും നാനൂറിനടുത്ത് ആളുകളേ പങ്കെടുത്തുള്ളൂ. തുടര്‍ന്ന് വലയം കൈയേറ്റഭൂമിയിലേക്കുള്ള മാര്‍ച്ചാക്കി. കൈയേറ്റഭൂമിയില്‍നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ കൊന്നപ്പാറയില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. ദളിത് ഫെഡറേഷന്‍ പ്രസിഡന്റ് പി രാമഭദ്രന്‍ ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അടക്കമുള്ളവര്‍ സംസാരിച്ചു. കൈയേറ്റഭൂമിയിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെയും പൊലീസ് കൊന്നപ്പാറയില്‍ തടഞ്ഞു. കൈയേറ്റക്കാര്‍ക്ക് ഭക്ഷണം എത്തിക്കാനാണെന്ന് അവകാശപ്പെട്ടാണ് യൂത്ത് ലീഗിന്റെ മാര്‍ച്ച്. ഭക്ഷണം കൊണ്ടുവന്ന വാഹനത്തിന്റെ മുന്‍വശത്ത് വച്ചത് ഒഴിഞ്ഞ പെട്ടികളായിരുന്നു. ഭക്ഷണം സാധുജന വിമോചനവേദിയുടെ ഓഫീസിലെത്തിക്കുമെന്നാണ് അറിയിച്ചതെങ്കിലും അവിടെ എത്തിച്ചില്ലെന്നും ആക്ഷേപമുണ്ട്.

1 comment:

ജനമൊഴി said...

ചെങ്ങറയില്‍ 400പേരുടെ സം‌രക്ഷണവലയം, ഭക്ഷണമെത്തിക്കാമെന്ന് പറഞുവന്നവറ് കാലിപ്പെട്ടിയുമായി

പത്തനംതിട്ട: ചെങ്ങറയിലെ കൈയേറ്റഭൂമിയില്‍ സംരക്ഷണവലയം തീര്‍ക്കുമെന്ന ഐക്യദാര്‍ഢ്യസമിതിയുടെ പ്രഖ്യാപനം പൊളിഞ്ഞു. ഏഴായിരം പേര്‍ പങ്കെടുക്കുന്ന വലയം തീര്‍ക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടതെങ്കിലും നാനൂറിനടുത്ത് ആളുകളേ പങ്കെടുത്തുള്ളൂ. തുടര്‍ന്ന് വലയം കൈയേറ്റഭൂമിയിലേക്കുള്ള മാര്‍ച്ചാക്കി. കൈയേറ്റഭൂമിയില്‍നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ കൊന്നപ്പാറയില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. ദളിത് ഫെഡറേഷന്‍ പ്രസിഡന്റ് പി രാമഭദ്രന്‍ ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അടക്കമുള്ളവര്‍ സംസാരിച്ചു. കൈയേറ്റഭൂമിയിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെയും പൊലീസ് കൊന്നപ്പാറയില്‍ തടഞ്ഞു. കൈയേറ്റക്കാര്‍ക്ക് ഭക്ഷണം എത്തിക്കാനാണെന്ന് അവകാശപ്പെട്ടാണ് യൂത്ത് ലീഗിന്റെ മാര്‍ച്ച്. ഭക്ഷണം കൊണ്ടുവന്ന വാഹനത്തിന്റെ മുന്‍വശത്ത് വച്ചത് ഒഴിഞ്ഞ പെട്ടികളായിരുന്നു. ഭക്ഷണം സാധുജന വിമോചനവേദിയുടെ ഓഫീസിലെത്തിക്കുമെന്നാണ് അറിയിച്ചതെങ്കിലും അവിടെ എത്തിച്ചില്ലെന്നും ആക്ഷേപമുണ്ട്.