ദരിദ്രവല്‍ക്കരണത്തിന്റെ നയം
ലോ കത്തിലെ ദരിദ്രരില്‍ മൂന്നിലൊന്നും അധിവസി ക്കുന്ന രാജ്യമെന്ന 'ഖ്യാതി' ഇന്ത്യക്ക് നല്‍കുകയാണ് ഉദാരവല്‍ക്കരണനയങ്ങള്‍ ചെയ്തതെന്ന് ലോകബാങ്കിന്റെ പഠനത്തിനുതന്നെ തുറന്നുകാട്ടേണ്ടിവന്നത് സാഹചര്യത്തിന്റെ ഗൌരവം ബോധ്യപ്പെടുത്തുന്നതാണ്. ലോകത്തിന്റെ ദാരിദ്യ്രം തുടച്ചുനീക്കുമെന്ന മുദ്രാവാക്യം ആസ്ഥാനമന്ദിരത്തില്‍ കൊത്തിവച്ച സ്ഥാപനമാണ് ലോകബാങ്ക്. എന്നാല്‍, ഇവരുടെ കുറിപ്പടികള്‍ക്ക് അനുസൃതമായ പരിഷ്കാരങ്ങള്‍ നടപ്പാക്കിയ രാജ്യത്തെല്ലാം ദരിദ്രരുടെ എണ്ണം ഭീമാകാരം പൂണ്ടിരിക്കുന്നെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 48 ശതമാനവും ദാരിദ്യ്രരേഖയ്ക്കു താഴെയാണെന്നാണ് പഠനം പറയുന്നത്. ദിവസം 55 രൂപയില്‍ താഴെ വരുമാനമുള്ളവരെയാണ് ഈ പട്ടികയില്‍ ലോകബാങ്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഇത്രയും ഔദാര്യം കാണിക്കാന്‍ നമ്മുടെ സ്വന്തം സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാനദണ്ഡങ്ങളില്‍ നിരന്തരം മാറ്റംവരുത്തി ദരിദ്രരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് സ്ഥാപിച്ച് സൌജന്യങ്ങളും ആനുകൂല്യങ്ങളും വെട്ടികുറയ്ക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇന്ത്യന്‍ ജനസംഖ്യയില്‍ 75.6 ശതമാനം 87 രൂപയില്‍ താഴെ വരുമാനമുളളവരാണെന്ന കാര്യം ബാങ്ക് മറച്ചുവയ്ക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അഭിജിത് സെന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യയുടെ 78 ശതമാനവും പ്രതിദിനം 20 രൂപയില്‍ താഴെമാത്രം വരുമാനം ഉള്ളവരാണ്. ഉദാരവല്‍ക്കരണനയം അസമത്വത്തിന്റെ അതിതീവ്രമായ വ്യാപനമാണ് സൃഷ്ടിക്കുന്നതെന്ന കാര്യത്തില്‍ ഇനി തര്‍ക്കത്തിന് ഇടമില്ല. ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് നയം തിരുത്തുന്നതിനു പകരം കൂടതല്‍ ശക്തിയോടെ നടപ്പാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവരുടെ കണ്ണുതുറപ്പിക്കുന്നതിനു ലോകബാങ്കിന്റെ കണക്കും പോരാതെവരും.
Subscribe to:
Post Comments (Atom)
1 comment:

Post a Comment