ചെങ്ങറ സമരത്തിന് സര്‍ക്കാര്‍ ജീവനക്കാരിയുടെ കുടുംബവും
ചെങ്ങറയില്‍ ഭൂമിക്കുവേണ്ടി മുറവിളി കൂട്ടുന്നവര്‍ക്കൊപ്പം സര്‍ക്കാര്‍ ജീവനക്കാരിയുടെ കുടുംബവും. മാവേലിക്കര ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അറ്റന്‍ഡര്‍ ചെങ്ങന്നൂര്‍ കാരയ്ക്കാട് ഉത്തരഭവനത്തില്‍ പ്രസന്ന(40)യുടെ കുടുംബം ഒരു വര്‍ഷമായി കൈയേറ്റഭൂമിയില്‍ താമസിക്കുകയാണ്. പ്രസന്നയുടെ ഭര്‍ത്താവ് ചന്ദ്രനും(45) രണ്ടുമക്കളുമാണ് ചെങ്ങറയിലുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി മുന്നില്‍നിന്നത് ചന്ദ്രനാണെന്ന് വ്യക്തമായി. പ്രസന്ന ഇടക്കിടെ ചെങ്ങറയില്‍പോയി ഭര്‍ത്താവിനെയും മക്കളായ ഉത്തരയെയും അര്‍ജുനെയും കാണാറുണ്ട്. സ്വന്തം വസ്തുവില്‍ റബര്‍ കൃഷി നടത്തുന്ന ഇവര്‍ വീട് പൂട്ടിയിട്ടാണ് ഭൂമിയില്ലെന്ന് പറഞ്ഞ് ചെങ്ങറയില്‍ ഭൂമി കൈയേറിയിരിക്കുന്നത്. വര്‍ഷങ്ങളായി കാരയ്ക്കാട് താമസിക്കുന്ന ഇവര്‍ക്ക് അവകാശമായി കിട്ടിയതും സ്വന്തമായി വാങ്ങിയതുമായ 49.795 സെന്റ് സ്ഥലമാണുള്ളത്. ഇതില്‍ വിലയാധാരം വാങ്ങിയ 37.297 സെന്റും (ആധാരം നമ്പര്‍ 1581/90), കുടുംബ വസ്തുവായ 8.496 സെന്റും (ആധാരം നമ്പര്‍ 794/97) കൂടാതെ മറ്റൊരു നാലുസെന്റ് (ആധാരം നമ്പര്‍ 795/97) ഭൂമിയുമാണുള്ളത്. 900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് നിര്‍മിച്ചിട്ടുള്ളത്. കെട്ടിടം പൂര്‍ണമായും വാര്‍ത്തതാണ്്. മൂന്ന് ബെഡ്റൂമും ഒരുഹാളും അടുക്കളയുമുണ്ട്. പമ്പ് സെറ്റും സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ഇവരുടെ വീട്ടില്‍ മാത്രമാണ് വൈദ്യുതിയുള്ളത്. അടുത്തുള്ള വീടുകളില്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതിന് തടസം നില്‍ക്കുന്നതും പ്രസന്നയുടെ കുടുംബമാണ്. ഇതു സംബന്ധിച്ച് ആലപ്പുഴ മജിസ്ട്രേട്ട് കോടതിയില്‍ കേസുണ്ട്. ഇതിനിടെ തങ്ങളുടെ വസ്തുവില്‍ സവര്‍ണര്‍ അതിക്രമിച്ചുകയറിയെന്ന് പറഞ്ഞ് സാധുവിമോചന മുന്നണി പ്രവര്‍ത്തകരെ കൊണ്ടുവന്ന് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമവും നടത്തിയിരുന്നു. വൈദ്യുതി ലൈന്‍ വലിക്കുന്നതിന് ആലപ്പുഴ അഡീഷണന്‍ ജില്ലാ മജിസ്ട്രേറ്റ് കോടതിയും ചെങ്ങന്നൂര്‍ ആര്‍ഡിഒയും ഉത്തരവ് നല്‍കിയിട്ടും അത് ഇവര്‍ അംഗീകരിച്ചില്ല. പൊതുസ്ഥലത്ത് കൂടിയാണ് വൈദ്യുതി ലൈന്‍ വലിക്കുന്നതെന്നും അതിന് തടസം നില്‍ക്കരുതെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതു വകവെയ്ക്കാതെ പ്രസന്നയും ഭര്‍ത്താവ് ചന്ദ്രനുംകൂടി ലൈന്‍ വലിക്കുന്നതു തടയുകയായിരുന്നു. മാത്രമല്ല ഇതു സംബന്ധിച്ച് അന്വേഷിക്കാനെത്തിയ ചെങ്ങന്നൂര്‍ ഡിവൈഎസ്പി രവീന്ദ്രപ്രസാദിനു മുന്നില്‍ ഒരു കൈയില്‍ മണ്ണെണ്ണ പാത്രവും മറുകൈയില്‍ തീപ്പെട്ടിയുമായി പ്രസന്ന ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. ചെങ്ങറയില്‍ ഇവരുടെ ഭര്‍ത്താവ് ചന്ദ്രന്‍ ഇതേ തന്ത്രം ആവര്‍ത്തിക്കുകയായിരുന്നു. വൈദ്യുതി ലഭിക്കാന്‍ ഇവിടെയുള്ളവര്‍ മുഖ്യമന്ത്രിക്കും പട്ടികജാതി പട്ടികവര്‍ഗ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. പോസ്റ്റ് സ്ഥാപിച്ചതല്ലാതെ ഇപ്പോഴും ഇവിടെയുള്ള പട്ടികജാതി കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചിട്ടില്ല.
Subscribe to:
Post Comments (Atom)
2 comments:

Post a Comment