Wednesday, September 10, 2008

പാര്‍ടിയെ തകര്‍ക്കാനുള്ള ശ്രമം ഒറ്റക്കെട്ടായി നേരിടും: പിണറായി

വടകര: പാര്‍ടിയെ തകര്‍ക്കാനുള്ള കുലംകുത്തികളുടെ ശ്രമം ഒറ്റക്കെട്ടായി നേരിടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ ഒഞ്ചിയത്ത് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ നോക്കുന്നവര്‍ കമ്യൂണിസ്റ്റ് വിരുദ്ധരുടെ മോഹമാണ് നടപ്പാക്കുന്നത്. എന്നാല്‍ സമരപോരാട്ടത്തിന്റെ വീറുറ്റ പാരമ്പര്യമുള്ള ഈ നാട്ടിലെ പാര്‍ടിക്ക് ഒരു പോറലുമേല്‍പ്പിക്കാന്‍ സാധിക്കില്ല. പാര്‍ടിയെ വെല്ലുവിളിക്കാന്‍ തയാറാകുന്നവരുമായി വിട്ടുവീഴ്ചയില്ല. ഇത്തരക്കാരെ പാര്‍ടി ശത്രുക്കളായി കണ്ട് ഒറ്റപ്പെടുത്തും - നാദാപുരം റോഡില്‍ കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ച സിപിഐ എം ഒഞ്ചിയം ഏരിയാകമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചശേഷം യോഗത്തില്‍ പിണറായി പറഞ്ഞു. രാഷ്ട്രീയധാരണയും ഐക്യമുന്നണി നിലപാടും ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമാണ് സിപിഐ എമ്മിനുള്ളത്. ഏതെങ്കിലും ഒരാളോ ഏതാനും ചിലരോ ഒരു പ്രദേശമോ എതിര്‍ത്താല്‍ ഐക്യമുന്നണി രാഷ്ട്രീയം പാര്‍ടി ഉപേക്ഷിക്കില്ല. ഇടതുപക്ഷ ഐക്യവും ജനാധിപത്യ പ്രസ്ഥാനങ്ങളെ കൂടെ നിര്‍ത്തലും എന്നും തുടര്‍ന്നിട്ടുള്ള രാഷ്ട്രീയ നിലപാടാണ്. ചില ഘട്ടങ്ങളില്‍ ഈ രാഷ്ട്രീയം ഉള്‍ക്കൊള്ളാതെ ചിലരെതിര്‍ക്കും. എന്നാല്‍ നാടും ജനങ്ങളും പാര്‍ടി നിലപാട് അംഗീകരിക്കയാണുണ്ടായിട്ടുള്ളത്. അതിനാല്‍ എതിര്‍ത്തവര്‍ക്ക് പിന്നീട് തിരുത്തേണ്ടി വന്നിട്ടുണ്ട്. ഒഞ്ചിയത്ത് ഏതെങ്കിലും ഒരു പ്രശ്നത്തിന്റെ പേരിലല്ല കമ്യൂണിസ്റ്റ് വിരുദ്ധവികാരം ഉയര്‍ന്നുവന്നിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പാര്‍ടികള്‍ തമ്മിലുള്ള ധാരണ. ജനതാദളുമായി ധാരണയുണ്ടാക്കിയത് പാര്‍ടിയിലുള്ള എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയപാര്‍ടികളുമായുള്ള ഏതു ധാരണയും നടപ്പിലാക്കണമെന്ന് ഉറച്ചു വിശ്വസിക്കുന്ന പാര്‍ടിയാണ് സിപിഐ എം. ജനതാദളിന് നല്‍കിയ വാക്കു പാലിക്കുന്നത് ഇവിടുത്തെ ചിലരെ കണ്ടാണെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഇതൊക്കെ തെറ്റിദ്ധരിപ്പിക്കലിന്റെ ഭാഗമാണ്. ഒരിക്കല്‍ കൊടുത്ത വാക്കു പാലിക്കുന്നതാണ് ഞങ്ങളുടെ ചരിത്രം. ഐക്യമുന്നണി രാഷ്ട്രീയ ചരിത്രവും അതാണ്. അതില്‍നിന്ന് ഞങ്ങള്‍ പിറകോട്ട് പോകില്ല. ഏതെങ്കിലുമൊരാളുടെ നാക്കിന്റെ ബലത്തിലോ കുറച്ചാളെ കൂട്ടിയോ പാര്‍ടിയെ തകര്‍ക്കാമെന്ന വിശ്വാസം വേണ്ട. അത്തരം പരീക്ഷണം കേരളത്തില്‍ വലിയ തോതില്‍ നടന്നിട്ടുണ്ട്. ഈ പാര്‍ടിക്കെന്തെങ്കിലും പോറലേല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ടിക്കൊപ്പം നില്‍ക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കയാണ്. ഈ തെറ്റിദ്ധാരണ എല്ലാകാലത്തും നിലനില്‍ക്കില്ല. പാര്‍ടിയെ സ്നേഹിക്കുന്നവര്‍ വസ്തുതകള്‍ ബോധ്യപ്പെട്ട് തിരിച്ചുവരും. എന്നാല്‍ കുലംകുത്തികളായി മാറി പാര്‍ടിവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരോട് അയവേറിയ സമീപനമില്ല. അവര്‍ ആരുടെ കൈയിലാണ് കളിക്കുന്നതെന്നും ആര്‍ക്ക് വേണ്ടിയാണെന്നും നാളെ ഉത്തരം കിട്ടും. ഒഞ്ചിയത്ത് പാര്‍ടിയെ ഉലച്ചുകളയാമെന്ന ധാരണ വേണ്ട. പാര്‍ടി ഒറ്റക്കെട്ടാണീ വിഷയത്തില്‍. കോഴിക്കോട് ജില്ലാകമ്മിറ്റിയും ഒഞ്ചിയം ഏരിയാകമ്മിറ്റിയും തെറ്റുകാര്‍, മുകളിലുള്ള സംസ്ഥാനനേതൃത്വവും മറ്റുള്ളവരും പരമയോഗ്യര്‍. ഈ രൂപത്തിലുള്ള തെറ്റിദ്ധാരണ പരത്തല്‍ വേണ്ട. സംസ്ഥാനകമ്മിറ്റി ശരിയാണെങ്കില്‍ ജില്ലാ-ഏരിയാകമ്മിറ്റികളും ശരിയാണ്. പാര്‍ടിയെ വെല്ലുവിളിക്കാന്‍ ഒരാളേയും സമ്മതിക്കില്ല - ഒഞ്ചിയത്തിന്റെ എല്ലാ ആവേശവും ഏറ്റെടുത്ത് പാര്‍ടി ബന്ധുക്കളാകെ ഉയര്‍ന്നും ഉണര്‍ന്നും പ്രവര്‍ത്തിക്കണം - പിണറായി പറഞ്ഞു. ഇ എം ദയാനന്ദന്‍ അധ്യക്ഷനായി.

3 comments:

ജനമൊഴി said...

oohari said...

പഞ്ചനക്ഷത്ര ഹോട്ടൽ സഹകരണമേഘലയിൽ പടുത്തുയർത്തുവൻ ശ്രമിക്കുമ്പൊൾ പർടിയിൽ നിന്നും ആദർശത്തിനെ പേരിൽ ഒത്തുപോകാനാകാതെ പുറത്തുപോകുന്നവർ തീർച്ചയായും മണ്ടന്മാർ തന്നെ!
തെറ്റു ചൂണ്ടിക്കാണിക്കുന്നവർ എല്ലാം പാർടിയെ തകർക്കുവാൻ ശ്രമിക്കുന്നവർ തന്നെ എന്ന് നിസ്സംശയം പറയാമോ?

പർടിഓഫീസ് തീയിട്ടത് പർളിമെന്റ് ആക്രമണവും ആണവകരാറിന്റെ വിഷയത്തിനിടയിലെ ബോംബ് സ്ഫോറ്റനവും എല്ലാം ചിലർ ഭംഗിയായി വിശദീകരിച്ചിരുന്നല്ലോ ..ഇതും അത്തരം ഉപമകളോട് കൂട്ടിവായിക്കാൻ പറ്റുമോ?

കടവന്‍ said...

പാര്ട്ടി നേതാക്കള്ക്കല്ലാതെഅണികള്ക്ക് എന്താണോണ്ടാക്കിക്കൊടുത്തത്?അത്തിരിച്ച്രിഞ്ഞ് തലച്ചോറല്പ്പമെങ്കിലും പ്രവര്ത്തിക്കുന്ന അണികള്‍ മാറിച്ചിന്തിക്കുക തന്നെ ചെയ്യും, പിണറായിയുടെഗൂണ്ടായിസം എല്ലാക്കാലത്തും ഫലിക്കില്ല...ഏത്...ക്കിഎന്തൊക്കെ എഴുതിയാലും..കാലം മാറിപ്പോയി വിവരസാങ്കേതികതയുടെ കാലത്ത് ബീഡിപ്പണീക്കാരെപണ്ട് ദേശാഭിമാനി മാത്രം വായിച്ച്കേള്പ്പിച്ചിരുന്ന, അതെ വായിപ്പിക്കുകയല്ല വായിച്ച് കേള്പ്പിച്ചിരുന്നകാലം കഴിഞ്ഞു...ഇനി നേതാക്കള്ക്ക്സുഖിക്കാനിതെ പോലെ പന്ചനക്ഷത്രഹോട്ടലും, അമ്യൂസ്മെന്റ് പാര്ക്കുമൊക്കെ നടത്തിയേ ഒക്കു