Tuesday, September 2, 2008

ചെങ്ങറ: തൊഴിലാളി മാര്‍ച്ച് തുടങ്ങി

ചെങ്ങറ: തൊഴിലാളി മാര്‍ച്ച് തുടങ്ങി
ചെങ്ങറയിലെ കുമ്പഴ ഹാരിസണ്‍ എസ്റ്റേറ്റിലേക്ക് തോട്ടം തൊഴിലാളികള്‍ സംയുക്തമായി ബുധനാഴ്ച രാവിലെ മാര്‍ച്ച് തുടങ്ങി. ഭൂമി കിട്ടണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആദിവാസികള്‍ തോട്ടം കയ്യേറിയിരിക്കുന്നതിനാല്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കയ്യേറ്റക്കാര്‍ നിലവിലുള്ള സ്ഥലങ്ങളില്‍നിന്ന് കുറേക്കൂടി മുകളിലേക്ക് മാറിയിരിക്കുകയാണ്. ഇവരുടെ കയ്യില്‍ അമ്പുംവില്ലും കല്ലും വടിയും മറ്റും ഉണ്ട്. തൊഴിലാളി മാര്‍ച്ച് എസ്റ്റേറ്റ് കവാടത്തിനുമുന്നില്‍ തടയുമെന്ന് പൊലീസ് അറിയിച്ചു. ഡിഐജി അരുണ്‍ കുമാര്‍ സിന്‍ഹ, എസ്പി കെ ജി ജയിംസ് എന്നിവരുടെ നേതൃത്വത്തില്‍ 500ഓളം പൊലീസുകാര്‍ സ്ഥലത്തുണ്ട്.

2 comments:

ജനമൊഴി said...

ചെങ്ങറ: തൊഴിലാളി മാര്‍ച്ച് തുടങ്ങി

പത്തനംതിട്ട: ചെങ്ങറയിലെ കുമ്പഴ ഹാരിസണ്‍ എസ്റ്റേറ്റിലേക്ക് തോട്ടം തൊഴിലാളികള്‍ സംയുക്തമായി ബുധനാഴ്ച രാവിലെ മാര്‍ച്ച് തുടങ്ങി. ഭൂമി കിട്ടണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആദിവാസികള്‍ തോട്ടം കയ്യേറിയിരിക്കുന്നതിനാല്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കയ്യേറ്റക്കാര്‍ നിലവിലുള്ള സ്ഥലങ്ങളില്‍നിന്ന് കുറേക്കൂടി മുകളിലേക്ക് മാറിയിരിക്കുകയാണ്. ഇവരുടെ കയ്യില്‍ അമ്പുംവില്ലും കല്ലും വടിയും മറ്റും ഉണ്ട്. തൊഴിലാളി മാര്‍ച്ച് എസ്റ്റേറ്റ് കവാടത്തിനുമുന്നില്‍ തടയുമെന്ന് പൊലീസ് അറിയിച്ചു. ഡിഐജി അരുണ്‍ കുമാര്‍ സിന്‍ഹ, എസ്പി കെ ജി ജയിംസ് എന്നിവരുടെ നേതൃത്വത്തില്‍ 500ഓളം പൊലീസുകാര്‍ സ്ഥലത്തുണ്ട്.

Anonymous said...

"ഇവരുടെ കയ്യില്‍ അമ്പുംവില്ലും കല്ലും വടിയും മറ്റും ഉണ്ട്." http://ajilal.blogspot.com/2008/08/changara-boosamarm.html

ഇവരെ കുറിച്ചല്ലേ ഈ പറഞ്ഞത്?