ചെങ്ങറ വീടും ഭൂമിയും യഥേഷ്ടം; ഭൂസമരത്തിന് ഇവരും
അഞ്ചല്‍: ഹാന്‍ടെക്സില്‍നിന്ന് ഉയര്‍ന്ന തസ്തികയില്‍ വിരമിച്ച ഭര്‍ത്താവ്. ഒരു മകന്‍ വിദേശത്ത്. മറ്റൊരു മകന്‍ നാട്ടില്‍ സിവില്‍ എന്‍ജിനിയര്‍. ഒരു തുണ്ട് 'ഭൂമിയില്ലാത്തവര്‍' ചെങ്ങറയില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്ന ഓമനയുടെ കുടുംബമാണിത്. അഞ്ചല്‍ വടമ കോമളത്ത് സ്വന്തം സ്ഥലത്ത് താമസയോഗ്യമായ വീടുണ്ടെങ്കിലും തുടക്കംമുതല്‍ ഓമന കുടില്‍കെട്ടി സമരത്തിലാണ്. ചെങ്ങറയിലെ 'പോരാളികള്‍' മിക്കവരെയുംപോലെ ഓമനയും ഓണാഘോഷത്തിന് കോമളത്തെ വീട്ടില്‍ വന്നതായി സമീപവാസികള്‍ പറഞ്ഞു. ചെല്ലപ്പന് ആശുപത്രികളില്‍ ബഡ്ഷീറ്റും തലയിണക്കവറും വിതരണംചെയ്യുന്ന ബിസിനസാണ്. സിവില്‍ എന്‍ജിനിയറായ ഒരു മകന്‍ സ്വകാര്യകമ്പനിയില്‍ നെറ്റ്വര്‍ക്ക് എക്സിക്യൂട്ടീവാണ്. മടത്തറയിലും അഗസ്ത്യക്കോട് കൊക്കോട്ടും ഇവര്‍ക്ക് സ്വന്തമായി വസ്തുവുണ്ട്. അടുത്തിടെയാണ് അറ്റകുറ്റപ്പണി നടത്തിയ വീടിന്റെ മുറ്റംവരെ കോക്രീറ്റ് ചെയ്ത് ഭംഗിയാക്കിയത്. ഓമനയെപ്പോലെ സമരരംഗത്തുള്ള അഗസ്ത്യക്കോട് കൊക്കോട് കോളനിയില്‍ ഗോപിക്ക് സ്വന്തമായി രണ്ടു വീടുണ്ട്. ഗോപിയുടെ ഭാര്യ ശാന്തയും മകന്‍ വിനോദും സമരരംഗത്തുണ്ട്. രണ്ടു വീടും പൂട്ടിയിട്ടാണ് കുടുംബം ഭൂമിക്കായി സമരംചെയ്യുന്നത്. കഴിഞ്ഞവര്‍ഷം പഞ്ചായത്തില്‍നിന്ന് വീട് അറ്റകുറ്റപ്പണിക്ക് സഹായവും ലഭിച്ചിരുന്നു. ശാന്തയുടെ പേരില്‍ വിളക്കുപാറയില്‍ വീടും വസ്തുവുമുണ്ട്. വസ്തുവില്‍ കൃഷിയും നടത്തിവരുന്നു. ഇവരുടെ മകന്‍ വിനോദ് ചെങ്ങറ സമരക്യാമ്പില്‍വച്ച് വിവാഹം ചെയ്തത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
Subscribe to:
Post Comments (Atom)
1 comment:

Post a Comment