എല്ലാവര്‍ക്കും സ്‌നേഹവും സഹോദര്യവും സമ്രദ്ധിയും നന്മയും നിറഞ ഒരായിരം ഓണാശംസകള്‍
മാവേലി നാടുവാണീടും കാലം.
മാനുഷരെല്ലാരുമൊന്നു പോലെ.
ആമോദത്തേടെ വസിക്കും കാലം.
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും.
ആധികള്‍ വ്യാധികളൊന്നുമില്ല.
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
പത്തായിരമാണ്ടീരിപ്പുമുണ്ട്.
പത്തായമെല്ലാം നിറവതുണ്ട്.
എല്ലാ കൃഷികളുമൊന്നു പോലെ.
നെല്ലിനു നൂറു വിളവതുണ്ട്.
ദുഷ്ടരെ കണ്‍കൊണ്ടു കാണാനില്ല.
നല്ലവരല്ലാതെയില്ല പാരില്‍.
ഭൂലോകമൊക്കെയുമൊന്നുപോലെ.
ആലയമൊക്കെയുമൊന്നുപോലെ.
നല്ല കനകം കൊണ്ടെല്ലാവരും.
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്.
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും.
നീതിയോടെങ്ങും വസിച്ചകാലം.
കള്ളവുമില്ല ചതിയുമില്ല.
എള്ളോളമില്ല പൊളിവചനം.
വെള്ളിക്കോലാഴികള്‍ നാഴികളും.
എല്ലാം കണക്കിനു തുല്യമായി.
കള്ളപ്പറയും ചെറുനാഴിയും.
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
നല്ല മഴപെയ്യും വേണ്ടും നേരം.
നല്ലപോലെല്ലാവിളവും ചേരുംമാനം വളച്ച വളപ്പകത്ത്.
നല്ല കനകം കൊണ്ടെല്ലാവരും.
നെല്ലുമരിയും പലതരത്തില്‍.
വേണ്ടുന്ന വാണിഭമെന്നപോലെ.
ആനകുതിരകളാടുമാടും.
കൂടിവരുന്നതിനന്തമില്ല.
ശീലത്തരങ്ങളും വേണ്ടുവോളം.
നീലക്കവണികള്‍ വേണ്ടുവോളം.
നല്ലോണം ഘോഷിപ്പാന്‍ നല്ലെഴുത്തന്‍.
കായംകുളംചോല പോര്‍ക്കളത്തില്‍.
ചീനത്തെമുണ്ടുകള്‍ വേണ്ടപോലെ.
ജീരകം നല്ല കുരുമുളക്.ശര്‍ക്കര, തേനൊടു പഞ്ചസാര.എണ്ണമില്ലാതോളമെന്നേവേണ്ടു.
കണ്ടവര്‍ കൊണ്ടും കൊടുത്തും വാങ്ങി.
വേണ്ടുന്നതൊക്കെയും വേണ്ടപോലെ.
മാവേലി പോകുന്ന നേരത്തപ്പോള്‍.
നിന്നു കരയുന്ന മാനുഷരും.
ഖേദിക്കവേണ്ടെന്‍െറ മാനുഷരെ.
ഓണത്തിനെന്നും വരുന്നതുണ്ട്.
ഒരു കൊല്ലം തികയുമ്പോള്‍ വരുന്നതുണ്ട്.
തിരുവോണത്തുന്നാള്‍ വരുന്നതുണ്ട്.
എന്നതു കേട്ടൊരു മാനുഷരും.
നന്നായി തെളിഞ്ഞു മനസ്സു കൊണ്ട്.
വല്‍സരമൊന്നാകും ചിങ്ങമാസം.
ഉല്‍സവമാകും തിരുവോണത്തിന്.
മാനുഷരെല്ലാരുമൊന്നുപോലെ.
ഉല്ലാസത്തോടങ്ങനുഗ്രഹിച്ചു.
ഉച്ചമലരിയും പിച്ചകപ്പൂവും.
വാടാത്ത മല്ലിയും മുല്ലപ്പൂവും.
ഇങ്ങനെയുള്ളോരു പൂക്കളൊക്കെ.
നങ്ങേലിയും കൊച്ചു പങ്കജാക്ഷീം.
കൊച്ചു കല്ല്യാണിയും എന്നൊരുത്തി.
ഇങ്ങനെ മൂന്നാലു പെണ്ണുങ്ങള്‍ കൂടി.
അത്തപ്പൂവിട്ട് കുരവയിട്ടൂ.
മാനുഷരെല്ലാരുമൊന്നുപോലെ.
മനസ്സുതെളിഞ്ഞങ്ങുല്ലസിച്ചു..
പൂവിളിയുടെ താളം.
Subscribe to:
Post Comments (Atom)
No comments:
Post a Comment