ചെങ്ങറ മോഡല്‍ നിയമവിരുദ്ധ സമരത്തോട് കോഗ്രസിന് യോജിപ്പില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെങ്ങറയിലെ കൈയേറ്റക്കാരെ സന്ദര്‍ശിച്ചശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എം ഇതുപോലെയുള്ള സമരങ്ങള്‍ മുമ്പ് നടത്തിയിട്ടുണ്ട്. അന്നും കോഗ്രസ് എതിരായിരുന്നു. തൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ചുള്ള സാധുജന വിമോചനമുന്നണിയുടെ സമരം അംഗീകരിക്കാന്‍ കഴിയുന്നതല്ല. ജീവിക്കാന്‍ വേണ്ടിയാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. തൊഴിലാളികളുടെ സമരം 100 ശതമാനം ന്യായമാണ്. കൈയേറ്റക്കാരായ കുറെപേര് ഭൂമിയില്ലാത്തവരായുണ്ട്. സര്‍ക്കാര്‍ വിശദമായി പരിശോധിച്ച് നിയമവിധേയമായി ഭൂമി നല്‍കണം. രണ്ട് ഏക്കറും 50,000 രൂപയുമെന്നുള്ള കൈയേറ്റക്കാരുടെ ആവശ്യം ന്യായമല്ല. അടുത്ത ദിവസം മുഖ്യമന്ത്രിയെ കണ്ട് പ്രശ്നം ചര്‍ച്ചചെയ്യും. കൈയേറ്റഭൂമി സന്ദര്‍ശിക്കുന്നതിനുമുമ്പ് പ്രതിപക്ഷനേതാവ് തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്തുകയും അതുമ്പുംകുളത്തെ തൊഴിലാളികളുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും ചെയ്തു. ചെങ്ങറ സമരത്തോട് കോഗ്രസും യുഡിഎഫും കാട്ടുന്ന ഇരട്ടത്താപ്പില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചു. സ്ഥലം എംഎല്‍എയായ അടൂര്‍ പ്രകാശിനോട് തൊഴില്‍നഷ്ടപ്പെട്ട സ്ത്രീകള്‍ തട്ടിക്കയറി. യുഡിഎഫ് സംഘത്തോടൊപ്പമുണ്ടായിരുന്ന സിഎംപി നേതാവ് സി പി ജോണിനെതിരെ തൊഴിലാളികള്‍ മുദ്രാവാക്യം മുഴക്കി.
Subscribe to:
Post Comments (Atom)
1 comment:
ചെങ്ങറ മോഡല്‍ നിയമവിരുദ്ധ സമരത്തോട് കോഗ്രസിന് യോജിപ്പില്ല.ഉമ്മന്‍ചാണ്ടി
കോന്നി: ചെങ്ങറ മോഡല്‍ നിയമവിരുദ്ധ സമരത്തോട് കോഗ്രസിന് യോജിപ്പില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെങ്ങറയിലെ കൈയേറ്റക്കാരെ സന്ദര്‍ശിച്ചശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എം ഇതുപോലെയുള്ള സമരങ്ങള്‍ മുമ്പ് നടത്തിയിട്ടുണ്ട്. അന്നും കോഗ്രസ് എതിരായിരുന്നു. തൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ചുള്ള സാധുജന വിമോചനമുന്നണിയുടെ സമരം അംഗീകരിക്കാന്‍ കഴിയുന്നതല്ല. ജീവിക്കാന്‍ വേണ്ടിയാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. തൊഴിലാളികളുടെ സമരം 100 ശതമാനം ന്യായമാണ്. കൈയേറ്റക്കാരായ കുറെപേര് ഭൂമിയില്ലാത്തവരായുണ്ട്. സര്‍ക്കാര്‍ വിശദമായി പരിശോധിച്ച് നിയമവിധേയമായി ഭൂമി നല്‍കണം. രണ്ട് ഏക്കറും 50,000 രൂപയുമെന്നുള്ള കൈയേറ്റക്കാരുടെ ആവശ്യം ന്യായമല്ല. അടുത്ത ദിവസം മുഖ്യമന്ത്രിയെ കണ്ട് പ്രശ്നം ചര്‍ച്ചചെയ്യും. കൈയേറ്റഭൂമി സന്ദര്‍ശിക്കുന്നതിനുമുമ്പ് പ്രതിപക്ഷനേതാവ് തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്തുകയും അതുമ്പുംകുളത്തെ തൊഴിലാളികളുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും ചെയ്തു. ചെങ്ങറ സമരത്തോട് കോഗ്രസും യുഡിഎഫും കാട്ടുന്ന ഇരട്ടത്താപ്പില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചു. സ്ഥലം എംഎല്‍എയായ അടൂര്‍ പ്രകാശിനോട് തൊഴില്‍നഷ്ടപ്പെട്ട സ്ത്രീകള്‍ തട്ടിക്കയറി. യുഡിഎഫ് സംഘത്തോടൊപ്പമുണ്ടായിരുന്ന സിഎംപി നേതാവ് സി പി ജോണിനെതിരെ തൊഴിലാളികള്‍ മുദ്രാവാക്യം മുഴക്കി.
Post a Comment